Author: News Desk
‘യാത്രിയോം കൃപയാ ധ്യാൻ ദീജിയേ…’ എന്നാരംഭിക്കുന്ന സ്ത്രീശബ്ദത്തിലുള്ള റെയിൽവേ അനൗൺസ്മെന്റ് ഇന്ത്യൻ റെയിൽവേയുടെ തന്നെ പര്യായമായിക്കഴിഞ്ഞു. 1980കളിൽ സരളാ ചൗധരിയിലൂടെ പരിചിതമായ ശബ്ദം പിന്നീട് ഡിജിറ്റൽ ഫോർമാറ്റിലാക്കി. ഡിജിറ്റലാക്കിയ റെയിൽവേ അനൗൺസ്മെന്റിലെ ‘സ്ത്രീ ശബ്ദത്തിന്റെ’ ഉടമ സ്ത്രീയല്ല, പുരുഷനാണ്-ശ്രാവൺ അഡോഡ് എന്ന മഹാരാഷ്ട്രക്കാരൻ. യാദൃശ്ചികമായാണ് ശ്രാവൺ ഇന്ത്യൻ റെയിൽവേയുടെ ‘ശബ്ദമാകുന്നത്.’ റെയിൽവേയിൽ സ്വകാര്യ ജീവനക്കാരനായാണ് ശ്രാവൺ പ്രവേശിച്ചത്. ജോലിക്കിടയിൽ സംഭവിച്ച ഒരു സാങ്കേതിക തകരാറാണ് ശ്രാവണിന്റെ ജീവിതം മാറ്റിയത്. സാങ്കേതിക തകരാർ കാരണം അനൗൺസ്മെന്റ് മുടങ്ങിയ ഘട്ടത്തിൽ ശ്രാവണിനോട് മാന്വൽ അനൗൺസ്മെന്റ് നടത്താൻ ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായി ലഭിച്ച ഈ അവസരം കുട്ടിക്കാലം മുതൽ ട്രെയിൻ അനൗൺസ്‌മെൻ്റുകളിൽ ആകൃഷ്ടനായിരുന്ന ശ്രാവണിന് ആവേശമായി. വനിതാ അനൗൺസർ സരള ചൗധരിയുടെ ശബ്ദം അനുകരിച്ച് അനൗൺസ്മെന്റ് നടത്തി നോക്കിയ ശ്രാവണിന്റെ ശബ്ദം വൻ ഹിറ്റായി. ഇതിനെത്തുടർന്ന് ഡിജിറ്റലായി മിക്സ് ചെയ്ത ശ്രാവണിന്റെ വോയ്സ് റെക്കോർഡിങ്ങുകൾ രാജ്യമെങ്ങുമുള്ള റെയിൽവേ സ്റ്റേഷനുകളിലെ അനൗൺസ്മെന്റിന്റെ ഭാഗമായി. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ്…
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് സബ് 4 മീറ്റർ എസ്‌യുവിയായ ടാറ്റ നെക്‌സോൺ. പെട്രോൾ, ഡീസൽ, ഇലക്‌ട്രിക്, സിഎൻജി വേരിയന്റുകളിൽ ഇന്ത്യയിൽ ലഭ്യമായ ഏക വാഹനം കൂടിയാണിത്. 2024 സെപ്റ്റംബറിലാണ് ടാറ്റ മോട്ടോർസ് നെക്‌സോൺ സിഎൻജി പുറത്തിറക്കിയത്. ടർബോചാർജ്ഡ് സിഎൻജി എഞ്ചിനിൽ വരുന്ന രാജ്യത്തെ ആദ്യ സബ് 4 മീറ്റർ എസ്‌യുവിയാണ് നെക്സോൺ സിഎൻജി. സ്മാർട് (O), സ്മാർട്+, സ്മാർട് +S, പ്യുവർ, പ്യുവർ S, ക്രിയേറ്റീവ്, ക്രിയേറ്റീവ്+, ഫിയർലെസ് +S എന്നിങ്ങനെ എട്ട് വേരിയൻ്റുകളിൽ നെക്സോൺ സിഎൻജി ലഭ്യമാണ്. മഹീന്ദ്ര XUV 3X0ന് ശേഷം ഈ സെഗ്‌മെൻ്റിൽ പനോരമിക് സൺറൂഫുമായി എത്തുന്ന വാഹനം എന്ന സവിശേഷതയും നെക്സോൺ സിഎൻജിക്കുണ്ട്. ആറ് എയർബാഗുകൾ, ഇഎസ്പി, എൽഇഡി ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളും, എൽഇഡി ടെയിൽലൈറ്റുകൾ, രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഹിൽ ഹോൾഡ് നിയന്ത്രണം, ഓട്ടോ ഡിമ്മിംഗ് IRVM തുടങ്ങി നിരവധി സവിശേഷതകളാണ് ഈ വാഹനത്തിന് ടാറ്റ നൽകിയിട്ടുള്ളത്. ‘iCNG’ ബാഡ്ജിംഗ്…
ബോളിവുഡ് സൗന്ദര്യറാണി ഐശ്വര്യ റായിക്ക് പാകിസ്ഥാനിൽ നിന്നും ഒരു അപര. ഇസ്ലാമാബാദിൽ നിന്നുള്ള സംരംഭക കൻവാൽ ചീമയുടെ ചിത്രങ്ങളാണ് ഐശ്വര്യയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഐശ്വര്യ റായിയുടെ ഫോട്ടോകളുമായി താരതമ്യപ്പെടുത്തി നിരവധി പേരാണ് കൻവാൾ ചീമയുടെ ചിത്രങ്ങൾ ഷെയർ ചെയ്യുന്നത്. മുൻപ് ഐടി ഉപകരണ നിർമാതാക്കളായ Cisco സിസ്റ്റംസിൽ ജോലി ചെയ്തിരുന്ന കൻവാൽ പിന്നീട് ഇംപാക്റ്റ് മീറ്റർ എന്ന സ്വന്തം എൻജിഒ ആരംഭിക്കുകയായിരുന്നു. തലാസീമിയ ക്യാംപെയിനും യുവാക്കൾക്ക് വേണ്ടിയുള്ള നിരവധി ക്യാംപെയ്നുകളുമായി സജീവമാണ് കൻവാലിന്റെ ഇംപാക്റ്റ് മീറ്റർ എന്ന എൻജിഒ. സമൂഹമാധ്യമങ്ങളിൽ അവർ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങൾ കണ്ടാണ് ബോളിവുഡ് സുന്ദരിയുമായി കൻവാലിന് വലിയ സാദൃശ്യമുണ്ട് എന്ന് നെറ്റിസൺസ് തിരിച്ചറിഞ്ഞത്. കൻവാളിന്റെ മുഖത്തെ ഫീച്ചേർസും പ്രത്യേകിച്ച് വശ്യമായ കണ്ണും ഐശ്വര്യയുടേതിന് സമാനമാണ് എന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം. ഇസ്ലാമാബാദിൽ ജനിച്ച കൻവാൽ വളർന്നത് സൗദി അറേബ്യയിലെ റിയാദിലാണ്. റിയാദിലെ അമേരിക്കൻ ബ്രിട്ടീഷ് സ്കൂളിൽ നിന്നാണ് കൻവാൾ…
ബീഹാറിലെ ഒരു ഉൾഗ്രാമം. അവിടെ കർഷകനായിരുന്ന രാംപ്രസാദ്. കൃഷിപ്പണിയിൽ കിട്ടുന്നത് തുശ്ചമായ ദിവസവേതനമാണ്. എന്നിട്ടും സുഹൃത്തിന്റെ നിർബന്ധത്തിൽ അയാൾ ഒരു പോളിസി എടുത്തുവെച്ചു, ആരോടും പറഞ്ഞില്ല, ഭാര്യയോട് പോലും. വർഷം ചെറിയ അടവ് മാത്രമുള്ള ഒന്ന്. 2022-ൽ നിർഭാഗ്യവശാൽ രാംപ്രസാദ് ഒരു അപകടത്തിൽ മരിച്ചു. അയാളുടെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും മുന്നോട്ടുള്ള വഴി ഇരുൾപിടിച്ചപോലെ തോന്നി, കാരണം അയാളുടെ ജീവിതത്തിൽ സമ്പാദ്യമായി നീക്കിയിരുപ്പ് ഒന്നും ഉണ്ടായിരുന്നില്ല, ഒരു കാര്യമൊഴികെ. അതൊരു പച്ചത്തുരുത്ത് ആയിരുന്നു, ആ കച്ചിത്തുരുമ്പിൽ പിടിച്ച് അവർ മുന്നോട്ട് പോയി. മകൻ ഇന്ന് എഞ്ചിനീയറാണ്, മകൾ സ്കൂൾ ടീച്ചറും. പഞ്ചാബിലെ ഒരു വികാസ്. പഠനം കഴിഞ്ഞ് ജോലി കിട്ടിയപ്പോൾ അയാളുടെ അമ്മാവൻ ഒരു ആവശ്യമേ ഉന്നയിച്ചുള്ളൂ, എത്ര ചെറിയ ശമ്പളമാണെങ്കിലും കുറച്ച് പൈസ മാസാമാസം നീ എനിക്ക് എത്തിക്കണം. ആദ്യത്തെ പ്രാവശ്യം പൈസ നേരിട്ട് കൊണ്ട് കൊടുക്കുമ്പോൾ അമ്മാവൻ വികാസിന്റെ ഒപ്പ് ചില പേപ്പറുകളിൽ വാങ്ങിവെച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം…
വിവാഹ നിശ്ചയ വാർത്ത പങ്കുവെച്ച് അമേരിക്കൻ പോപ് ഗായികയും നടിയുമായ സെലീന ഗോമസ്. കാമുകൻ ബെന്നി ബ്ലാങ്കോയുമായുള്ള വിവാഹ നിശ്ചയ വാർത്തയാണ് സെലീന പങ്കുവെച്ചത്. റെക്കോർഡ് പ്രൊഡ്യൂസറും ഗാനരചയിതാവും എഴുത്തുകാരനുമാണ് ബെന്നി ബ്ലാങ്കോ. 225000 ഡോളറിന്റെ വിവാഹനിശ്ചയ മോതിരം അണിഞ്ഞ ചിത്രമാണ് സെലീന ഗോമസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. താരവുമായുള്ള വിവാഹ നിശ്ചയ വാർത്തയോടെ ബെന്നി ബ്ലാങ്കോയുടെ ആസ്തിയെക്കുറിച്ചുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. സെലിബ്രിറ്റി നെറ്റ് വേർത്ത് റിപ്പോർട്ട് പ്രകാരം 50 മില്യൺ ഡോളറാണ് മുപ്പത്താറുകാരനായ ബ്ലാങ്കോയുടെ ആസ്തി. മ്യൂസിക് പ്രൊഡ്യൂസർ, ഗാനരചയിതാവ് എന്നീ നിലകളിൽ ബ്ലാങ്കോ നിരവധി ചാർട്ട് ബസ്റ്ററുകൾ സൃഷ്ടിച്ചിട്ടുണ്ട്. മെറൂൺ ഫൈവ്, ബിടിഎസ് തുടങ്ങിയ പ്രശസ്ത ബാൻഡുകൾക്കൊപ്പവും റിഹാന, ജസ്റ്റിൻ ബീബർ തുടങ്ങിയ നിരവധി പ്രശസ്ത പാട്ടുകാർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2018 മുതൽ ബ്ലാങ്കോ സ്വന്തം ആൽബവും ഇറക്കുന്നുണ്ട്. ഈസ്റ്റ് സൈഡ് ആണ് ബ്ലാങ്കോ ലീഡ് ആർട്ടിസ്റ്റ് ആയി വന്ന ആദ്യ ഗാനം. 2014ലാണ് ബ്ലാങ്കോ തന്റെ സ്വന്തം…
ഏറ്റവും വേഗത്തിൽ ആയിരം കോടി രൂപ കലക്ഷൻ നേടുന്ന ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അല്ലു അർജുൻ നായകനായി സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2. ആറ് ദിവസം കൊണ്ട് 1000 കോടി നേടിയാണ് ചിത്രം റെക്കോർഡ് സൃഷ്ടിച്ചത്. ഇന്ത്യയിൽ ആയിരം കോടി കലക്ഷൻ നേടിയ മറ്റ് ചിത്രങ്ങളെക്കുറിച്ചറിയാം. ദംഗൽനിതീഷ് തിവാരി സംവിധാനം ചെയ്ത ആമിർ ഖാൻ ചിത്രം ദംഗൽ ആണ് ഏറ്റവുമധികം പണം വാരിയ ഇന്ത്യൻ സിനിമ. ബോക്സോഫീസിൽ 2000 കോടിയിലധികം സ്വന്തമാക്കിയ ചിത്രം 1000 കോടി നേട്ടത്തിലെത്തിയ ആദ്യ ബോളിവുഡ് സിനിമ കൂടിയാണ്. ബാഹുബലി 2, RRRഎസ്.എസ്. രാജമൗലി പ്രഭാസ് കൂട്ടുകെട്ടിൽ 2017ൽ ഇറങ്ങിയ ബാഹുബലി 2 വെറും പത്ത് ദിവസം കൊണ്ടാണ് 1000 കോടി കലക്ഷൻ നേടിയത്. ഇന്ത്യയിൽ മാത്രം 1,430 കോടി രൂപയും ലോകമെങ്ങും നിന്ന് 1,810 കോടി രൂപയുമാണ് ഇതിഹാസ ചിത്രം നേടിയത്. 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ച രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്ത ഏക…
ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോർബ്സ് പട്ടികയിൽ ധനമന്ത്രി നിർമല സീതാരാമനടക്കം മൂന്ന് ഇന്ത്യക്കാർ. തുടർച്ചയായ അഞ്ചാം തവണയാണ് നിർമല സീതാരാമൻ പട്ടികയിൽ ഇടം പിടിക്കുന്നത്. എച്ച്സിഎൽ ടെക്ക് ചെയർപേഴ്സൺ റോഷ്ണി നാടാർ, ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർ ഷാ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് ഇന്ത്യക്കാർ. നിർമല സീതാരാമൻ പട്ടികയിൽ 28ാം സ്ഥാനത്താണ്. റോഷ്ണി നാടാർ, കിരൺ മജുംദാർ ഷാ എന്നിവർ യഥാക്രമം 81, 82 സ്ഥാനങ്ങളിലുണ്ട്. യൂറോപ്പ്യൻ കമ്മീഷന്റെ ആദ്യ വനിതാ പ്രസിഡന്റായ ഉർസുല വോൺ ഡെർ ലെയ്നാണ് ലോകത്തിലെ ഏറ്റവും ശക്തയായ വനിത. ജർമൻ രാഷ്ട്രീയക്കാരിയായ ഉർസുല 2019 മുതൽ യൂറോപ്പ്യൻ കമ്മിഷനെ നയിക്കുന്നു. യൂറോപ്പ്യൻ സെൻട്രൽ ബാങ്ക് അധ്യക്ഷ ക്രിസ്റ്റീൻ ലഗാർഡേയാണ് പട്ടികയിൽ രണ്ടാമത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോനി, മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയോ ഷെയ്ൻബോം, ജനറൽ മോട്ടോഴ്സ് സഇഇഒ മേരി ബറ എന്നിവരാണ് ശക്തരായ സ്ത്രീകളുടെ പട്ടികയിൽ മൂന്ന് മുതൽ…
ആഢംബര കാറുകൾ വാങ്ങുന്നത് ബച്ചൻ കുടുംബത്തിന് ഹരമാണ്. ഇപ്പോൾ ലാൻഡ് റോവറിന്റെ പുതിയ ഡിഫൻഡർ 130 സ്വന്തമാക്കിയിരിക്കുകയാണ് അഭിഷേക് ബച്ചൻ. പുതിയ വാഹനവുമായി മുംബൈ എയർപോർട്ടിന് സമീപം വന്നിറങ്ങുന്ന അഭിഷേകിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കോ-ഡ്രൈവർ സീറ്റിൽ നിന്ന് താരം ഇറങ്ങുന്നതും എയർപോർട്ടിലേക്ക് നടക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഡിഫൻഡർ 130ന്റെ ഗ്രേ പെയിൻ്റ് (കാർപാത്തിയൻ ഗ്രേ) നിറമുള്ള കാറാണ് താരത്തിന്റേത്. ലാൻഡ് റോവർ ഡിഫൻഡർ 90,110, 130 എന്നിങ്ങനെ മൂന്ന് ശ്രേണികളിലായാണ് ഇന്ത്യയിലെത്തുന്നത്. ഇതിൽ 90 ഷോർട്ട് വീൽബേസ് ഉള്ളതും 110 സ്റ്റാൻഡേർഡ് വീൽബേസുമായും 130 ലോംഗ് വീൽബേസുമായാണ് വരുന്നത്. 5.0 ലിറ്റർ V8 സൂപ്പർചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഡിഫെൻഡർ 130ന്റെ സവിശേഷത. 5.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും. 2.5 ടൺ ഭാരമാണ് ഈ കൂറ്റൻ എസ്‌യുവിക്ക്. 8 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് ട്രാൻസ്മിഷനോടു വരുന്ന ഡിഫൻഡർ 130ന് 240 കിലോമീറ്റർ വരെ പരമാവധി…
ലോകത്തിലെതന്നെ ഏറ്റവും വലിയ മനുഷ്യസംഗമമായാണ് മഹാകുംഭമേള അറിയപ്പെടുന്നത്. പ്രയാഗ് രാജിൽ 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടക്കുന്ന മഹാ കുംഭമേളയ്ക്കായുള്ള ഒരുക്കങ്ങൾ തകൃതിയാണ്. ആചാരാനുഷ്ഠാനങ്ങൾക്കൊപ്പം മഹാകുംഭമേള വിപണിയിലും അനക്കങ്ങളുണ്ടാക്കുന്നു. കുംഭമേളയോട് അനുബന്ധിച്ച് 5500 കോടി രൂപയുടെ നഗരവികസന പദ്ധതികൾ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തിരുന്നു. 2019ലെ കുംഭമേളയേക്കാൾ പതിന്മടങ്ങ് വിപുലമായാണ് 2025ലെ മഹാകുംഭമേള എത്തുന്നത്. പ്രയാഗ് രാജിൽ ഇത്തവണ 40 കോടി വിശ്വാസികൾ ഒത്തുകൂടും എന്നാണ് യുപി സർക്കാറിന്റെ കണക്കുകൂട്ടൽ. 2019ൽ 25 കോടി പേരാണ് കുംഭമേളയിൽ പങ്കെടുത്തത്. 4000 ഹെക്‌ടർ ഭൂമിയാണ് ഇത്തവണ മേള ഗ്രൗണ്ടിനായി ഒരുക്കിയിരിക്കുന്നത്. കോൺഫെഡറേഷൻസ് ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് റിപ്പോർട്ട് പ്രകാരം 2013ലെ മഹാകുംഭമേളയിൽ നിന്നും 12000 കോടി രൂപയുടെ വരുമാനമുണ്ടായിട്ടുണ്ട്. 2019ലെ കുംഭമേളയിൽ നിന്നും 1.2 ലക്ഷം കോടിയായിരുന്നു വരുമാനം. എയർപോർട്ട്, ഹോട്ടൽ മറ്റ് സർവീസുകൾ തുടങ്ങിയവയിൽനിന്നുള്ള വരുമാനമാണ് ഇത്. 2019ൽ മാത്രം ആറ്…
യുഎസ് എംബസി നടത്തുന്ന പ്രീമിയർ ബിസിനസ് ഇൻകുബേറ്ററായ നെക്സസ് ബിസിനസ് ഇൻക്യുബേറ്റർ 2025ലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂഡൽഹിയിലെ അമേരിക്കൻ സെൻ്ററിൽ 2025 ഫെബ്രുവരി 2ന് ആരംഭിക്കുന്ന 20ാമത് കൊഹോർട്ടിലെ പരിശീലന പരിപാടി ഒൻപത് ആഴ്ച നീണ്ടു നിൽക്കും. യുഎസ് എംബസി, UConn സർവകലാശാല, ഗ്ലോബൽ ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റൂട്ട് (GTDI) എന്നിവ ചേർന്നാണ് പരിശീലന പരിപാടി നടത്തുന്നത്. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ള സംരംഭകർ 2025 ജനുവരി 5നുള്ളിൽ startupnexus.in എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകരെ 2025 ജനുവരി 17നകം അറിയിക്കും. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് പങ്കാളിത്തത്തിൻ്റെ ലക്ഷ്യം. നെക്സസ് കൊഹോർട്ട് പ്രോഗ്രാമിലൂടെ 15 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് വിവിധ മേഖലകളിൽ ഇന്ത്യൻ, അമേരിക്കൻ വിദഗ്ധരിൽ നിന്ന് പ്രത്യേക പരിശീലനം നൽകും. സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ നിർമിത ബുദ്ധിയുടെ സ്വാധീനവും സംരംഭകരുടെ മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യവുമാണ് നെക്സസ് കൊഹോർട്ട് 2025ന്റെ തീം. ഒൻപത് ആഴ്ചയിലെ ആദ്യഘട്ട പരിശീലനത്തിനു ശേഷം തിരഞ്ഞെടുക്കപ്പെടുന്ന…