Author: News Desk
അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തുടന്നീളം ദേശീയപാതകളുടെ വികസനത്തിനായി പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാകും വികസനമെന്ന് പിടിഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. വികസനം സാധ്യമാകുന്നതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ദേശീയപാതകൾ യുഎസ്സിലെ റോഡുകളോട് കിടപിടിക്കുന്ന വിധത്തിലാകും. അടുത്ത രണ്ടു വർഷംകൊണ്ട് രാജ്യത്തെ അടിസ്ഥാനസൗകര്യം ലോകത്തിലെ ഏറ്റവും മികച്ചതാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. അതിർത്തിമേഖലകളിലെ റോഡ് വികസനത്തിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. നിലവിലെ റോഡുകളുടെ അപര്യാപ്തത കാരണം അതിർത്തിമേഖലകളിലേക്കുള്ള ഗതാഗതത്തിന് പ്രയാസമനുഭപ്പെടുന്നുണ്ടെന്നും അക്കാരണത്താൽ ആ മേഖലകളിലെ റോഡ് വികസനം വേഗത്തിലാക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റെയിൽവേ തത്കാൽ റിസർവേഷന്റെ സമയം മാറ്റുന്നു എന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. ഈ മാസം മുതൽ പുതിയ തത്കാൽ ബുക്കിങ് സമയം നിലവിൽ വരും എന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ പ്രചാരണം തെറ്റാണ് എന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനു കീഴിലുള്ള നോഡൽ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB). സമൂഹമാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണ്. എസി, നോൺ എസി ക്ലാസ്സുകളിൽ തത്കാൽ, പ്രീമിയം തത്കാൽ ബുക്കിങ്ങുകളുടെ സമയക്രമം മാറ്റിയിട്ടില്ല. ഏജന്റുകൾക്കായുള്ള ബുക്കിങ് ടൈമിങ്ങിലും മാറ്റമില്ലെന്നും സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ പിഐബി ഫാക്ട് ചെക്കിലൂടെ വിശദമാക്കി. നിലവിൽ എസി ക്ലാസ് യാത്രയ്ക്കുള്ള തത്കാൽ ബുക്കിങ് ആരംഭിക്കുന്നത് രാവിലെ 10നും സ്ലീപ്പർ, സെക്കൻഡ് എന്നിവയ്ക്കുള്ള ബുക്കിങ് 11 മണിക്കുമാണ്. എന്നാൽ ഈ മാസം മുതൽ ഇതിൽ മാറ്റം വരുമെന്നും 11 മണിക്കും 12 മണിക്കുമാകും ബുക്കിങ് എന്നുമായിരുന്നു വ്യാജ പ്രചാരണം. നേരത്തെ തത്കാൽ ടിക്കറ്റ് ബുക്കിങ്…
തടസ്സമില്ലാത്ത യാത്രയ്ക്കും ഹൈവേകളിലെ തിരക്ക് കുറയ്ക്കുന്നതിനുമുള്ള പ്രധാന ചുവടുവെയ്പ്പുമായി കേന്ദ്ര സർക്കാർ. അടുത്ത 15 ദിവസത്തിനുള്ളിൽ രാജ്യത്തുടനീളം ഉപഗ്രഹാധിഷ്ഠിത ടോൾ പിരിവ് നയം അവതരിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. സംവിധാനം നിലവിൽ വരുന്നതോടെ വാഹനങ്ങൾ ഇനി ടോൾ പ്ലാസകളിൽ നിർത്തേണ്ടി വരില്ല. രാജ്യത്തിന്റെ റോഡ് അടിസ്ഥാന സൗകര്യം നവീകരിക്കുന്നതിനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള ഗവൺമെന്റ് ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നയമെന്ന് മന്ത്രി പറഞ്ഞു. പുതിയ സംവിധാനത്തിലൂടെ വാഹനങ്ങൾ ഉപഗ്രഹം വഴി ട്രാക്ക് ചെയ്യപ്പെടും. കൃത്യമായ തത്സമയ ലൊക്കേഷൻ ട്രാക്കിംഗിനായി ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (GNSS) അനുസരിച്ചാകും ഇത്. വാഹനവുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് ടോൾ കുറയ്ക്കപ്പെടുന്ന രീതിയിലാണ് സംവിധാനം. നൂതന ട്രാക്കിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഗ്രഹ ഇമേജിംഗിന്റെ അടിസ്ഥാനത്തിലാണ് ടോൾ നിരക്കുകൾ സ്വയം കുറയുക. നീണ്ട ക്യൂകൾ ഇല്ലാതാക്കുക, ഇന്ധനം ലാഭിക്കുക, ദേശീയ പാതകളിലെ യാത്രാ സമയം കുറയ്ക്കുക എന്നിങ്ങനെ നിരവധി…
2023ലെ ‘നാഷണൽ ഹൈവേസ് എക്സലൻസ് അവാർഡ്’ സ്വന്തമാക്കി ഊരാളുങ്കൽ സൊസൈറ്റി. സഹകരണ കരാർ സ്ഥാപനം എന്ന നിലയിൽകാഴ്ച വെച്ച മികച്ച പ്രകടനമാണ് ഊരാളുങ്കൽ സൊസൈറ്റിയെ പുരസ്കാരത്തിന് അർഹമാക്കിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയിൽ നിന്നും ഊരാളുങ്കൽ സൊസൈറ്റി ചീഫ് പ്രൊജക്റ്റ് മാനേജർ ടി.കെ. കിഷോർ കുമാർ അവാർഡ് ഏറ്റുവാങ്ങി. ഗുണമേന്മ, സുതാര്യത, പ്രതിബദ്ധത എന്നിവയ്ക്ക് ദേശീയ പുരസ്ക്കാരങ്ങൾ ഉൾപ്പെടെയുള്ള നിരവധി അംഗീകാരങ്ങൾ ഊരാളുങ്കൽ സൊസൈറ്റിയെ തേടിയെത്തിയിട്ടുണ്ട്. നൂറുവർഷം പൂർത്തിയാക്കിയ സൊസൈറ്റി ജൈത്രയാത്ര തുടരുകയാണ്. സംസ്ഥാനത്ത് 20-ൽപ്പരം റീച്ചുകളിലായി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയിൽ രാജ്യത്തെ മുൻനിര നിർമ്മാണ സ്ഥാപനങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചതാണ് കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിന് സൊസൈറ്റിയെ അർഹമാക്കിയത്.
ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള സ്വന്തമാക്കിയ പുതിയ ബിസിനസ് ജെറ്റ് കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. 650 കോടിയോളം രൂപ വിലവരുന്ന ഗൾഫ്സ്ട്രീമിന്റെ അത്യാഢംബര ബിസിനസ് ജെറ്റായ ജി600 (Gulfstream G600) ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ലോങ് റേഞ്ച് പ്രൈവറ്റ് ജെറ്റാണ് ജി 600. കഴിഞ്ഞ വർഷം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഗൾഫ്സ്ട്രീമിന്റെ ഇതേ ജെറ്റ് സ്വന്തമാക്കിയിരുന്നു. എന്നാൽ 500 കോടി രൂപയ്ക്കാണ് യൂസഫലി ജി600 സ്വന്തമാക്കിയത്. നിരവധി മോഡിഫിക്കേഷൻസ് നടത്തിയതിനാലാണ് രവി പിള്ളയുടെ ജി600ന്റെ വില 150 കോടിയോളം കൂടിയത്. അത്യാഢംബരത്തിനും നൂതന സാങ്കേതിക വിദ്യകൾക്കുമൊപ്പം വേഗതയാണ് ഗൾഫ്സ്ട്രീമിന്റെ അത്യാഢംബര ബിസിനസ് ജെറ്റായ ജി600ന്റെ സവിശേഷത. ന്യൂയോർക്ക്-ദുബായ്, ലണ്ടൻ-ബെയ്ജിങ്, ലോസ് ആഞ്ജലിസ്-ഷാങ്ഹായ് തുടങ്ങിയ നഗരങ്ങൾക്കിടയിൽ നോൺ സ്റ്റോപ്പായി യാത്ര നടത്താൻ കഴിയുന്ന വിമാനമാണിത്. രവി പിള്ളയുടെ 13 സീറ്റുള്ള ആഢംബര ജെറ്റിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിഷു…
ഇന്ത്യൻ റെയിൽവേ കേരളത്തിൽ ആദ്യമായി ഡബിൾ ഡെക്കർ ട്രെയിൻ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നു. തമിഴ്‌നാട്ടിൽ നിന്ന് നിലവിലുള്ള ഡബിൾ ഡെക്കർ സർവീസുകളിൽ ഒന്ന് കേരളത്തിലേക്ക് നീട്ടുമെന്ന് സതേൺ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. പാലക്കാട് കേന്ദ്രീകരിച്ചുള്ള ഈ നീക്കം അന്തർ സംസ്ഥാന മൊബിലിറ്റി വർദ്ധിപ്പിക്കും. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ചെയർ കാർ സർവീസായ കെഎസ്ആർ ബെംഗളൂരു-കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് ആണ് ഇത്തരത്തിൽ വരാനിടയുള്ള ഡബിൾ ഡെക്കർ ട്രെയിൻ. ട്രെയിൻ പാലക്കാട് വരെ നീട്ടുമെന്നാണ് വിവരം. കഴിഞ്ഞ വർഷം ഏപ്രിലിൽ കോയമ്പത്തൂർ-പാലക്കാട് സെക്ഷനിൽ ഡബിൾ ഡെക്കറിന്റെ ട്രയൽ റൺ നടന്നിരുന്നു. കൂടുതൽ സാങ്കേതിക അനുമതികളും ഫീഡ്‌ബാക്കും അനുസരിച്ച് പാലക്കാട്ടേക്ക് ഡബിൾ ഡെക്കർ ട്രെയിൻ നീട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തും. ഇന്ത്യയിലെ ഡബിൾ ഡെക്കർ സർവീസ് ശൃംഖലയിൽ കേളത്തിന്റെ അഭാവം പരിഹരിക്കാനും ഇതിലൂടെ സാധിക്കും. നിലവിൽ ഈ സർവീസ് ലഭ്യമല്ലാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിലവിൽ ഡബിൾ ഡെക്കർ…
ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ നിർമാണരംഗത്ത് പൊതുമേഖലയിൽ രാജ്യത്ത് ആദ്യമായി നിലവിൽവന്ന പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ 50 വർഷം പിന്നിടുമ്പോൾ 1056.94 കോടി രൂപയുടെ വിറ്റുവരവ് നേടി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു .1400 കോടി രൂപയുടെ ഓർഡർ ബുക്കിങ് നേടാനും നടപ്പുവർഷം 1000 കോടി രൂപക്ക് മുകളിൽ വിറ്റുവരവ് ഉയർത്താനുമാണ് ഈ സാമ്പത്തിക വർഷം കെൽട്രോൺ ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ നിർമാണരംഗത്ത് പൊതുമേഖലയിൽ രാജ്യത്ത് ആദ്യമായി നിലവിൽ വന്ന സ്ഥാപനമാണ് കെൽട്രോൺ (കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്) സ്ഥാപനത്തിന്റെ പ്രവർത്തന തുടക്കത്തിൽ കേരളത്തിൽ വിപ്ലവം സൃഷ്ഠിച്ചതായിരുന്നു കെൽട്രോണിന്റെ ടി വി യും റേഡിയോയും. തൊട്ടു പിന്നാലെ ഇലക്ട്രോണിക്സ് മേഖലക്ക് പുറമേ സിസ്റ്റം ഇൻറഗ്രേഷൻ, ഹാർഡ് വെയർ വിൽപന, സോഫ്റ്റ് വെയർ ഡെവലപ്മെന്റ്, നെറ്റ് വർക്കിങ്, നൈപുണ്യ വികസനം, എന്നിങ്ങനെ വിവിധ തലത്തിലുള്ളതും വൈവിധ്യപൂർണവുമായ നീക്കങ്ങളാണ് കെൽട്രോണിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്. പ്ലാൻ ഫണ്ടുകളിലൂടെയും ബഡ്ജറ്റിലൂടെയും സംസ്ഥാന…
ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB). എയർപോർട്സ് കൗൺസിൽ ഇന്റർനാഷണൽ (Airports Council International) പട്ടികയിൽ 2024ൽ 92.3 മില്യൺ യാത്രക്കാരുമായാണ് ദുബായ് ഒന്നാമതെത്തിയിരിക്കുന്നത്. പട്ടികയിൽ ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ആദ്യ പത്തിൽ ഇടംപിടിച്ചു. എട്ടാമതുള്ള ഡൽഹി എയർപോർട്ട് വഴി 77.8 മില്യൺ യാത്രക്കാരാണ് 2024ൽ കടന്നുപോയത്. ലണ്ടൺ ഹീത്രൂ എയർപോർട്ട്, സിയോൾ ഇഞ്ചിയോൺ എയർപോർട്ട് എന്നിവയാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്. സിംഗപ്പൂർ, ആംസ്റ്റർഡാം വിമാനത്താവളങ്ങൾ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. 2024ൽ യാത്രക്കാരുടെ എണ്ണത്തിൽ 9 ശതമാനം വളർച്ചയോടെ എയർ ട്രാവൽ മേഖല വൻ പുരോഗതി കൈവരിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2019നു ശേഷം 3.8 ശതമാനം വളർച്ചയാണ് വ്യോമഗതാഗതത്തിൽ ഉണ്ടായത്.
മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ 99ആം ജന്മവാർഷികമായിരുന്നു കഴിഞ്ഞയാഴ്ച. 1950 മുതൽ 39 വർഷത്തോളം നീണ്ട അഭിനയജീവിതത്തിൽ ഏതാണ്ട് 780ഓളം സിനിമകളിൽ നസീർ പ്രധാന വേഷത്തിലെത്തി. ഇതിൽ പകുതിയോളം ചിത്രങ്ങൾ സൂപ്പർഹിറ്റുകളായിരുന്നു. 400ലധികം സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായകനായിരുന്ന പ്രേം നസീറിന്റെ 50ഓളം ചിത്രങ്ങൾ ബ്ലോക്ക്ബസ്റ്ററുകളായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ ഈ റെക്കോർഡ് തകർക്കാൻ മറ്റൊരു ഇന്ത്യൻ നടനും സാധിച്ചിട്ടില്ല. 1952ൽ പുറത്തിറങ്ങിയ ‘മരുമകൾ’ ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. അതേ വർഷം പുറത്തിറങ്ങിയ ‘വിശപ്പിന്റെ വിളി’ എന്ന ചിത്രം അദ്ദേഹത്തെ താരപ്പകിട്ടിലേക്ക് ഉയർത്തി. അന്നുവരെ കണ്ടിട്ടില്ലാത്ത അഭിനയശൈലിയും സൗന്ദര്യവുമാണ് പ്രേം നസീറിനെ ജനപ്രിയനാക്കിയത്. അമ്പതുകളിലെയും അറുപതുകളിലെയും മലയാള സിനിമ അദ്ദേഹത്തിന്റെ കൈപിടിച്ചാണ് വളർന്നത്. മിസ് കുമാരി മുതൽ അംബിക വരെ 85ലധികം നായികമാർക്കൊപ്പം നസീർ നായകവേഷം ചെയ്തു. ഷീലയ്ക്കൊപ്പം മാത്രം നൂറ്റിമുപ്പതിൽ അധികം ചിത്രങ്ങളിലാണ് നസീർ നായകനായെത്തിയത്. രണ്ടു ഗിന്നസ് റെക്കോർഡുകളും അദ്ദേഹത്തെ തേടിയെത്തി. 1983ൽ രാജ്യം പത്മഭൂഷൺ നൽകി…
പാട്ടുകാരി, പാട്ടെഴുത്തുകാരി, സംരംഭക എന്നീ നിലകളിൽ പ്രശസ്തയാണ് അനന്യ ബിർള. ബിർള ഗ്രൂപ്പിലെ കുമാർ മംഗളം ബിർളയുടെ മകളായ അനന്യ അടുത്തിടെ ബോളിവുഡ് താരവും സുഹൃത്തുമായ ജാൻവി കപൂറിന് കോടികളുടെ കാർ സമ്മാനമായി നൽകി വാർത്തയിൽ ഇടം പിടിച്ചിരുന്നു. 4.99 കോടി രൂപ വില വരുന്ന ലംബോർഗിനിയാണ് അനന്യ ജാൻവിക്ക് സമ്മാനിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് കുടുംബങ്ങളിൽ ഒന്നായ ബിർള കുടുംബത്തിൽ ജനിച്ച അനനന്യ 2023ൽ ആദിത്യ ബിർള ഫാഷൻ ലിമിറ്റഡ് ഡയറക്ടറായി. 17ആം വയസ്സിൽ സ്വതന്ത്ര മൈക്രോഫിൻ എന്ന ഫിനാൻഷ്യൽ സർവീസ് സംരംഭം ആരംഭിച്ചാണ് അനനന്യ സംരംഭക ലോകത്തേക്ക് എത്തിയത്. ഓക്സ്ഫോർഡിൽ നിന്നും ഇക്കണോമിക്സ് ആൻഡ് മാനേജ്മെന്റ് ബിരുദധാരിയായ അനന്യ നിലവിൽ ആദിത്യ ബിർള മാനേജ്മെന്റ് ഡയറക്ടർമാരിൽ ഒരാൾ കൂടിയാണ്. 2016ലാണ് അവർ സംഗീതലോകത്തേക്ക് പ്രവേശിച്ചത്. മുപ്പതുകാരിയായ അനന്യയ്ക്ക് 1700 കോടി രൂപയിലധികം ആസ്തി ഉള്ളതായി ഇടി നൗ റിപ്പോർട്ട് ചെയ്യുന്നു