Author: News Desk
വിവിധ സാങ്കേതിക വിദ്യകൾ നൽകുന്ന ആറായിരത്തിലധികം സ്റ്റാർട്ടപ്പുകൾ കേരള സ്റ്റാർട്ടപ്പ് മിഷന് (കെഎസ് യുഎം) കീഴിലുണ്ട്. ഇവരുടെയെല്ലാം സംഗമസ്ഥാനമാണ് കോവളത്ത് നടക്കുന്ന ഹഡിൽ ഗ്ലോബൽ 2024. വേദിയിലെത്തിയ സംരംഭക ദമ്പതികളാണ് സെനുവും ഡോ നീതുവും. രണ്ട് വ്യത്യസ്ത സ്റ്റാർട്ടപ്പുകളുടെ സ്ഥാപകരായ ഇവർ സ്റ്റാർട്ടപ്പ് ലോകത്തെ വളർച്ചയെക്കുറിച്ചും ഹഡിൽ ഗ്ലോബൽ പോലുള്ള വേദികൾ അതിന് എങ്ങനെ ഗുണം ചെയ്യുന്നു എന്നതിനെക്കുറിച്ചും സംസാരിക്കുന്നു. മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന മൈ കെയർ (MyKare) എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകനാണ് സെനു. മൂന്ന് വർഷമായി ഹഡിലിന് വരുന്ന സെനുവിന് ആദ്യ വരവിൽ ടിക്കറ്റ് എടുക്കാൻ പോലും പണമുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഹഡിൽ ഗ്ലോബലിൽ സ്പീക്കറായാണ് സെനു എത്തിയിരിക്കുന്നത്. ഈ പ്രചോദനാത്മകമായ വളർച്ച തന്റെ സ്റ്റാർട്ടപ്പ് യാത്രയുമായി ബന്ധിപ്പിക്കുകയാണ് സെനു. ജീവിതം എന്താണ് എന്ന് പഠിപ്പിച്ചതും ജീവിക്കാനുള്ള ധൈര്യം നൽകിയതും ഈ സ്റ്റാർട്ടപ്പ് യാത്രയാണെന്ന് പറയും സെനു. ഫണ്ടിങ് പലപ്പോഴും ഒരു വിഷയമാണ്. എന്നാൽ ആത്മാർത്ഥമായ ഇടപെടലുകൾ ആ…
വയർലെസ് നെറ്റ്‌വർക്കിംഗും കണക്റ്റിവിറ്റിയും വൻ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോഴും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കണക്റ്റിവിറ്റി സേവനങ്ങൾ ലഭ്യമല്ലാത്ത നിരവധി സ്ഥലങ്ങളുണ്ട്. അത്തരം ഉൾനാടൻ സ്ഥലങ്ങളിൽ സെല്ലുലാർ ടവർ സ്ഥാപിക്കുന്നത് സാമ്പത്തികമായി പ്രായോഗികമല്ല. ഡയറക്റ്റ് ടു ഡിവൈസ് സാറ്റലൈറ്റ് സേവനത്തിലൂടെ ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. യുഎസ് ആസ്ഥാനമായുള്ള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനി വിയാസാറ്റുമായി സഹകരിച്ചാണ് ബിഎസ്എൻഎല്ലിന്റെ ഉപകരണങ്ങളിലേക്ക് നേരിട്ട് സാറ്റലൈറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന സേവനം വരുന്നത്. രാജ്യത്തിൻ്റെ മുക്കിലും മൂലയിലും സെല്ലുലാർ സ്വീകരണം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് ബിഎസ്എൻഎൽ അവകാശപ്പെടുന്നു. ഡയറക്റ്റ് ടു ഡിവൈസ് സാറ്റലൈറ്റ് കണക്റ്റിവിറ്റി ഒരു പുതിയ സാങ്കേതികവിദ്യയല്ല. ആപ്പിൾ , ഗൂഗിൾ തുടങ്ങിയ ഫോൺ നിർമാതാക്കൾ ഏറെക്കാലമായി ഇത്തരം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ ഈ സേവനങ്ങൾ ലഭ്യമല്ല. ഇന്ത്യയിൽ നേരിട്ടുള്ള സാറ്റലൈറ്റ് കണക്റ്റിവിറ്റി സേവനം ആരംഭിക്കുന്ന ആദ്യത്തെ ടെലികോം സേവന ദാതാവാണ് ബിഎസ്എൻഎൽ എന്നതാണ് പ്രത്യേകത. പ്രവർത്തനംസാറ്റലൈറ്റ് കണക്റ്റിവിറ്റി ലഭിക്കുന്ന…
ജിസിസിയിലെ ആദ്യ പ്രധാന വാണിജ്യ മദ്യനിർമാണ കേന്ദ്രം ദുബായിൽ ആരംഭിക്കാൻ ഡച്ച് ബ്രൂവിംഗ് കമ്പനിയായ ഹൈനെകെൻ (Heineken). സിറോക്കോ (Sirocco) എന്ന ഹൈനെകെന് പങ്കാളിത്തമുള്ള സംരംഭമാണ് അടുത്ത വർഷം അവസാനത്തോടെ ദുബായിൽ ബ്രൂവറി ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ പെർമിറ്റുകളും കമ്പനി നേടിയതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. 2027ഓടെ ബ്രൂവറി നിർമാണം പൂർത്തിയാകും എന്നാണ് വിവരം. പ്രാദേശികമായുള്ള നിർമാണം വർഷത്തിൽ പതിനേഴ് മില്യൺ വിനോദ സഞ്ചാരികൾ എത്തുന്ന ദുബായുടെ ആവശ്യങ്ങൾക്ക് ഉപകരിക്കും എന്ന് സിറോക്കോ പ്രതിനിധി പറഞ്ഞു. 20 വർഷത്തോളമായി യുഎഇയിൽ മദ്യ വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് സിറോക്കോ. മദ്യം ഉപയോഗിക്കുന്നത് സംബന്ധിച്ച് കർശന നിയമങ്ങളാണ് യുഎഇയിൽ ഉള്ളത്. എന്നാൽ ടൂറിസം ഹബ്ബ് എന്ന നിലയിൽ ദുബായിൽ മദ്യ ഉപഭോഗത്തിന് ചില ഇളവുകൾ ഉണ്ട്. 20 വർഷത്തോളമായി ദുബായിൽ മദ്യ ഉപഭോഗവും വിൽപനയും അനുവദനീയമാണ്. യുഎഇയുടെ മറ്റ് പ്രദേശങ്ങളിലും ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കർശന ഉപാധികളോടെയാണ് വിൽപനയും മറ്റും.…
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്നലത്തെ താരം ‘ഇവ’ എന്ന പൂച്ചക്കുട്ടി ആയിരുന്നു. വിദേശത്ത് നിന്നും വിമാനമാർഗം കേരളത്തിലെത്തുന്ന ആദ്യ ‘പെറ്റ്’ മൃഗമായാണ് ഇവ വിഐപിയായത്. കൊച്ചി വിമാനത്താവളത്തിന്റെ 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വളർത്തു മൃഗത്തെ വിമാനം വഴി ഇവിടെയെത്തിക്കുന്നത്. ഖത്തറിൽ നിന്നും കൊച്ചിയിലെത്തിയ ചേലക്കര സ്വദേശി കെ.എ. രാമചന്ദ്രൻറെ ഒരു വയസ്സുകാരി പൂച്ചയാണ് ‘ഇവ’. വിദേശത്ത് നിന്ന് വളർത്തു മൃഗങ്ങളെ കൊണ്ടുവരാനുള്ള അനിമൽ ക്വാറന്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസസ് (AQCS) ഒക്ടോബറിൽ ലഭിച്ചതിനു ശേഷം ആദ്യമായാണ് ഒരു വളർത്തു മൃഗത്തെ കൊച്ചി വിമാനത്താവളം വഴി കൊണ്ടു വരുന്നത്. കാർഗോ വിഭാഗത്തിൽ വിദേശത്ത് നിന്ന് മൃഗങ്ങളെ അയയ്ക്കുന്നതിനും കൊണ്ടുവരുന്നതിനുമുള്ള അനുമതിയാണ് ക്വാറൻറീൻ ആൻഡ് സർട്ടിഫിക്കേഷൻ സേവനത്തിലൂടെ ലഭിക്കുക. രാജ്യത്ത് തന്നെ വളർത്തു മൃഗങ്ങളേയും കൊണ്ട് യാത്ര ചെയ്യാവുന്ന ഏഴാമത്തെ എയർപോർട്ട് ആണ് കൊച്ചി വിമാനത്താവളം. മുൻപ് വിദേശത്ത് നിന്നുള്ള വളർത്തു മൃഗങ്ങളെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്…
തമിഴ്നാട്ടിൽ 200 രൂപക്ക് ആരംഭിച്ച ഒരു ചെറുസംരംഭം ഇന്ന് ശതകോടികളിൽ എത്തിനിൽക്കുന്നു. സൂര്യവർഷന്റേതും അദ്ദേഹത്തിന്റെ നേക്കഡ് നേച്വറിന്റേതും സമാനതകളില്ലാത്ത വളർച്ചയുടെ കഥയാണ്. പന്ത്രണ്ടാം തരത്തിൽ പഠിക്കുമ്പോഴാണ് സൂര്യവർഷൻ ആദ്യമായി ചെമ്പരത്തി മിശ്രിതം ചേർത്ത ബാത്ത് സോൾട്ട് ഉണ്ടാക്കി നോക്കുന്നത്. തൂത്തുക്കുടിയിൽ സുലഭമായ ബാത്ത് സോൾട്ട് ആണ് സൂര്യ ഉപയോഗിച്ചത്. പിന്നീട് എഞ്ചിനിയറിങ് പഠനത്തിനായി ചെന്നൈയിലെത്തിയ സൂര്യ അതിനിടയിലും സമയം കണ്ടെത്ത് ബിസിനസ് നോക്കാൻ മറന്നില്ല. അന്ന് അദ്ദേഹം ആരംഭിച്ച നേക്കഡ് നേച്വർ ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡി2സി ബ്രാൻഡുകളിൽ ഒന്നാണ്. വെറും 22 വയസ്സുള്ള സൂര്യവർഷന്റെ കമ്പനിയുടെ ഇന്നത്തെ മൂല്യം 10 കോടിയിലധികം വരും. ഇന്ന് എഴുപതോളം സ്കിൻ-ഹെയർ കെയർ പ്രൊഡക്റ്റുകളാണ് നേക്കഡ് നേച്വർ വിപണിയിലെത്തിക്കുന്നത്. മധുരയിൽ നിർമാണ കേന്ദ്രമുള്ള കമ്പനി തമിഴ്നാട്ടിനു പുറമേ കർണാടക, മഹാരാഷ്ട്ര, കേരളം, ആന്ധ്ര എന്നിവിടങ്ങളിലും പ്രൊഡക്റ്റുകൾ വിൽക്കുന്നു. ഓൺലൈൻ വിൽപനയും സജീവമാണ്. Discover Surya Varshan’s inspiring journey from Thoothkudi’s…
അസാധാരണ ജീവിതരീതി കൊണ്ട് അത്ഭുതപ്പെടുത്തുന്ന സംരംഭകർ അനവധിയാണ്. മുൻ ആപ്പിൾ സിഇഒ സ്റ്റീവ് ജോബ്സും ടെസ്ലയുടെ ഇലൺ മസ്കുമെല്ലാം അസാധാരണ ജീവിതരീതി കൊണ്ട് ജനങ്ങളെ അമ്പരിപ്പിച്ചവരാണ്. അത്തരത്തിലുള്ള വ്യക്തിയാണ് ശ്രീറാം ഗ്രൂപ്പ് സ്ഥാപകൻ രാമമൂർത്തി ത്യാഗരാജൻ. ഒന്നര ലക്ഷം കോടി ആസ്തിയുള്ള ശ്രീറാം ഗ്രൂപ്പിന്റെ തലപ്പത്തിരുന്നിട്ടും ലളിത ജീവിതം കൊണ്ട് ശ്രദ്ധേയനാകുകയാണ് അദ്ദേഹം. ഈ ഹൈടെക് യുഗത്തിലും മൊബൈൽ ഫോൺ ഉപയോഗിക്കില്ല എന്നതാണ് രാമമൂർത്തിയെ വ്യതിരിക്തനാക്കുന്ന ഒരു കാര്യം. ഒട്ടും ആഢംബരമില്ലാത്ത വീടാണ് ഈ സിമ്പിൾ കോടീശ്വരന്റേത്. കോടീശ്വരൻമാർ വമ്പൻ കാറുകളും ജെറ്റുകളും വരെ വാങ്ങുമ്പോൾ രാമമൂർത്തിക്ക് ഉള്ളത് വെറും 6 ലക്ഷം രൂപയുടെ കാറാണ്. ഇട്ടു മൂടാനുള്ള സമ്പത്ത് ഉണ്ടായിട്ടും ഒരാൾക്ക് എങ്ങനെ ഇത്ര ലളിതജീവിതം നയിക്കാനാകുന്നു എന്ന് ആളുകൾ അത്ഭുതം കൂറുന്നു. തമിഴ്നാട്ടിലെ സമ്പന്ന കുടുംബത്തിൽ ജനിച്ച രാമമൂർത്തി 1960ൽ ഒരു ചെറിയ ചിട്ടിക്കമ്പനി ആരംഭിച്ചാണ് സംരംഭക ലോകത്തേക്ക് എത്തുന്നത്. 64 വർഷങ്ങൾക്ക് ഇപ്പുറം ഒന്നര ലക്ഷം കോടി…
ഭാവിയിലെ ഉൽപന്ന വികസന കേന്ദ്രം എന്ന നിലയിൽ വലിയ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബൽ 2024 ആറാം പതിപ്പ് കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ ഡീപ് ടെക് തലസ്ഥാനമായി മാറുന്നതിനുള്ള രാജ്യത്തിന്റെ ശ്രമത്തിൽ കേരളം പ്രധാന പങ്ക് വഹിക്കാൻ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യ-കൃഷി, ബഹിരാകാശ സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം, ഡിജിറ്റൽ മീഡിയ-വിനോദം, ഹെൽത്ത്കെയർ-ലൈഫ് സയൻസസ് എന്നീ അഞ്ച് മേഖലകളിലെ വളർച്ചയ്ക്ക് ഊന്നൽ നൽകുന്ന എമർജിംഗ് ടെക്നോളജി ഹബ് (ഇടിഎച്ച്) ഭാവി ഉൽപന്ന വികസന കേന്ദ്രമായാണ് കേരളം വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ മതിപ്പ് ചിലവ് 350 കോടിയാണ്. ലോകമെമ്പാടുമുള്ള സ്വകാര്യ നിക്ഷേപകരും സംരംഭകരും പുതിയ കമ്പനിയിൽ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം രാജ്യത്തെ ഏറ്റവും മികച്ചതായിട്ടാണ് റാങ്കിംഗ് ചെയ്തിരിക്കുന്നതെന്നും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം അഭിവൃദ്ധി…
സ്വന്തമായി നിർമിച്ച റോബോട്ട് വെച്ച് അമേരിക്കൻ വിദ്യാർത്ഥികൾക്ക് ഓൺലൈനായി എഐ ക്ലാസ് എടുത്ത് താരമായ പതിനാലുകാരനാണ് റൗൾ ജോൺ അജു. ഹഡിൽ ഗ്ലോബൽ 2024 വേദിയിലും മിന്നും താരമാണ് റൗൾ. നിയമവുമായി ബന്ധപ്പെട്ട ന്യായ് സാഥി എന്ന എഐ ടൂളുമായി ശ്രദ്ധേയനാകുകയാണ് റൗൾ ഇപ്പോൾ. നിയമങ്ങളെക്കുറിച്ച് സാധാരണക്കാരെ ബോധവാൻമാരാക്കുകയാണ് റൗളിന്റെ പുതിയ എഐ ബോട്ടിന്റെ ലക്ഷ്യം. നിയമസംബന്ധമായ എന്ത് സംശയങ്ങൾക്കും നിർദേശങ്ങൾ തരുന്ന എമർജൻസി ലോ ഹെൽപ്പിങ് ബോട്ട് ആണ് ന്യായ് സാഥി. കേരള സ്റ്റാർട്ടപ്പ് മിഷൻ തന്റെ എഐ പദ്ധതികൾക്ക് വലിയ സഹായമായതായി റൗൾ പറഞ്ഞു. ഇടപ്പള്ളി സർക്കാർ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് റൗൾ ജോൺ അജു. ഗവൺമെന്റ് സ്കൂളുകളാണ് കുട്ടികളുടെ പഠനത്തിലും പഠനേതര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നത് എന്ന അഭിപ്രായക്കാരനാണ് റൗൾ. അഭിനയം, എഴുത്ത് തുടങ്ങിയ മേഖലകളിലേക്കും റൗളിന്റെ ജീവിതം എത്തി നോക്കിയതിൽ സർക്കാർ സ്കൂളിലെ പഠനം പ്രധാന പങ്ക് വഹിച്ചു. അന്തർമുഖനായ തന്നെ കൂടുതൽ സംസാരിക്കാൻ പ്രാപ്തനാക്കിയത്…
സാങ്കേതിക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ഇന്നൊവേഷൻ ആക്‌സിലറേഷൻ പ്രോഗ്രാമുമായി ഇസ്രയേൽ കമ്പനി. എയ്‌റോസ്‌പേസ്, ഡിഫൻസ് മേഖലയിൽ പ്രവർത്തിക്കുന്ന ഇസ്രയേൽ കമ്പനി ഐഎഐ ആണ് സ്റ്റാർട്ടപ്പുകൾക്കായി പുതിയ പദ്ധതിയുമായി എത്തിയിരിക്കുന്നത്. ബിഗ് ഡാറ്റ, എഡ്ജ് കമ്പ്യൂട്ടിംഗ്, അഡ്വാൻസ്ഡ് നാവിഗേഷൻ തുടങ്ങിയ പത്ത് വിഭാഗങ്ങളിലെ സ്റ്റാർട്ടപ്പുകൾക്കായാണ് പദ്ധതി. ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ പദ്ധതി പുതിയ തുടക്കമാകുമെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ പറഞ്ഞു. ബിഗ് ഡാറ്റ, സിഗ്നൽ & ഇമേജ് പ്രോസസ്സിംഗ്, അഡ്വാൻസ്ഡ് നാവിഗേഷൻ, എഐ & ഓട്ടോണമി, XR-മെയിൻ്റനൻസ് & ട്രെയിനിംഗ്, ഗ്രീൻ എനർജി, അഡ്വാൻസ്ഡ് പ്രൊഡക്ഷൻ, ക്വാണ്ടം, എഡ്ജ് കമ്പ്യൂട്ടിംഗ്, എച്ച്എംഐ & വെയറബിൾ ടെക് എന്നീ മേഖലകളിലാണ് IAI Neusphere എന്ന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രോഗ്രാമിൻ്റെ ആദ്യ ഘട്ടത്തിൽ മൂന്ന് സ്റ്റാർട്ടപ്പുകളെ പരിഗണിക്കും. ഓരോ എട്ട് മാസത്തിലും കുറഞ്ഞത് അഞ്ച് സ്റ്റാർട്ടപ്പുകളെയെങ്കിലും പദ്ധതിയുടെ ഭാഗമാക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പ്രോഗ്രാമിന് കീഴിലുള്ള മൊത്തം…
റോബോട്ടിക്സും അനുബന്ധ ടെക്നോളജിയും പഠിപ്പിക്കാൻ കേരളത്തിലെ ആദ്യ റോബോപാർക്ക് വരുന്നു. ഇന്ത്യയിലാദ്യമായി വരുന്ന റോബോപാർക്ക് സംരംഭം കേരള സ്റ്റാർട്ടപ് മിഷന്റെയും സംസ്ഥാന സർക്കാരിന്റെയും സഹകരണത്തോടെ തൃശൂരിലാണ് വരുന്നത്. ഇങ്കർ റോബോട്ടിക്സ് (INKER ROBOTICS) ആണ് പാർക്കിന് നേതൃത്വം നൽകുന്നത്. നിർമിത ബുദ്ധിയിലെ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് റോബോ പാർക്ക് പ്രവർത്തനം. ഫ്യൂച്ചറിസ്റ്റിക് സാങ്കേതിക വിദ്യയ്ക്ക് വേണ്ടിയുള്ള സംരംഭമായ റോബോ പാർക്കിൽ പൊതു വിദ്യാഭ്യാസത്തിനായി റോബോ ലാൻഡ്, റോബോട്ടിക്സ് പഠനകേന്ദ്രം, നിർമാണകേന്ദ്രം, പത്ത് ടെക് സ്റ്റാർട്ടപ്പുകളുടെ ഇൻക്യുബേറ്റർ എന്നീ നാല് വിഭാഗങ്ങളാണ് ഉണ്ടാകുക. പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളായ റോബോ ലാൻഡും പഠനകേന്ദ്രവും എട്ട് മാസത്തിനുള്ളിൽ ആരംഭിക്കും. ബാക്കി രണ്ട് വിഭാഗങ്ങളുടെ പ്രവർത്തനം പിന്നീടുള്ള ആറ് മാസം കൊണ്ട് പൂർത്തിയാക്കാനാണ് പദ്ധതി. തൃശ്ശൂരിനെ ടെക് ടൂറിസം ഹബ്ബാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഏല്ലാ പ്രായത്തിലുള്ളവർക്കും നൂതന സാങ്കേതിക വിദ്യകൾ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിലാണ് റോബോ പാർക്കിലെ സജ്ജീകരണങ്ങൾ. സാങ്കേതിക വിദ്യയ്ക്ക്…