Author: News Desk
200-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അമിതാഭ് ബച്ചൻ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഇടം പിടിച്ച കലാകാരന്മാരിൽ ഒരാളാണ്. കൽക്കി 2898 എഡിയിലെ അദ്ദേഹത്തിൻ്റെ സമീപകാല പ്രകടനം വമ്പിച്ച ബോക്സ് ഓഫീസ് വിജയത്തിന് സഹായിച്ചു. പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിൻ്റെ പ്രശസ്തമായ കരിയർ കണക്കിലെടുക്കുമ്പോൾ, ഗണ്യമായ സമ്പത്ത് നേടുകയും ഇതിനോടകം തന്നെ ഇന്ത്യയിലെ ഏറ്റവും ധനികനായ നടന്മാരിൽ ഒരാളായി മാറുകയും ചെയ്തു കഴിഞ്ഞു. ഹുറൂൺ റിച്ച് ലിസ്റ്റ് 2024 പ്രകാരം അമിതാഭ് ബച്ചൻ്റെ ആസ്തി 1,600 കോടി രൂപയാണ്. സിനിമകളിൽ നിന്നുള്ള വരുമാനത്തിന് പുറമേ, വിവിധ ബ്രാൻഡുകളിൽ തൻ്റെ സമ്പത്ത് നിക്ഷേപിച്ച് താരം തൻ്റെ സാമ്പത്തിക പോർട്ട്‌ഫോളിയോ വിപുലീകരിച്ചു. അമിതാഭ് ബച്ചൻ്റെ ഉടമസ്ഥതയിലുള്ളതോ അല്ലെങ്കിൽ അദ്ദേഹം നിക്ഷേപം നടത്തിയതോ ആയ കമ്പനികളുടെ ലിസ്റ്റ് നോക്കാം. 1,600 കോടി രൂപയുടെ അമ്പരപ്പിക്കുന്ന ആസ്തിയുള്ള അമിതാഭ് ബച്ചൻ തൻ്റെ സമ്പത്ത് 9 വിജയകരമായ ബ്രാൻഡുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡുകൾ 1. അമിതാഭ് ബച്ചൻ പ്രൊഡക്ഷൻ…
രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിന് ഇത്തവണയും കോവളം വേദിയാകും. വനിതാ സംരംഭകര്‍ക്കായി വിമണ്‍ സോണ്‍ എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ‘എലിവേറ്റ് ഹര്‍; ഇന്‍വെസ്റ്റ്മെന്‍റ് പാത് വേ ഫോര്‍ വിമണ്‍ ഫൗണ്ടേഴ്സ്’ പരിപാടി, വിമണ്‍ മെന്‍റല്‍ വെല്‍നസ്, വിമണ്‍ ഇന്‍ ലീഡര്‍ഷിപ്പ് ടോക്ക് സെഷന്‍, വുമണ്‍ ഇന്നൊവേറ്റേഴ്സ് ഹബ്, ബൂട്ട് ക്യാമ്പുകൾ എന്നിവയും വിമണ്‍ സോണിനെ ആകർഷകമാക്കും. നവംബര്‍ 28-30 വരെ കോവളത്ത് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബലിന്‍റെ ആറാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ബിസിനസ് നെറ്റ് വര്‍ക്കിംഗ് മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശവും സാങ്കേതിക വൈദഗ്ധ്യവും നിക്ഷേപാവസരവും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് വിമണ്‍ സോണ്‍ . സംരംഭക മേഖലയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികള്‍, വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ എന്നിവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. 10 വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്ന ‘എലിവേറ്റ് ഹര്‍ (elavate her), ഇന്‍വെസ്റ്റ്മെന്‍റ്…
ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടന സീസണിന് മുന്നോടിയായി ഇത്തവണ തിരുപ്പതി മോഡൽ ഓൺലൈൻ ബുക്കിംഗ് വഴി മാത്രം തീർഥാടകരെ അനുവദിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. പ്രതിദിനം പരമാവധി 80,000 ഭക്തരെ അനുവദിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ശബരിമലയിൽ ഇത്തവണ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. ബുക്കുചെയ്യാതെ തീർഥാടകർ വരുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു. വെർച്വൽ ക്യൂ തീർഥാടകർക്ക് ബുക്കിംഗ് സമയത്ത് യാത്രാ റൂട്ട് തിരഞ്ഞെടുക്കാനുള്ള അവസരം നൽകും. അതിനാൽ, തീർഥാടകർക്ക് തിരക്ക് കുറഞ്ഞ യാത്രാ റൂട്ട് തിരഞ്ഞെടുക്കാം. പരമ്പരാഗത കാനനപാതയിൽ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കേണ്ടി വന്നാൽ കേന്ദ്രങ്ങൾ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാർക്കിങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണികൾ ഒക്ടോബർ 31നകം പൂർത്തിയാകും.…
ഇലക്ട്രിക് ട്രക്ക് ശ്രേണിയിൽ രാജ്യത്തെ ഏറ്റവും വലിയ വിൽപന കരാർ നേടിഅശോക് ലെയ്ലന്റ്. ഇ-മൊബിലിറ്റി പ്ലാറ്റ്ഫോമായ “ബില്ല്യൺഇ” ആണ് ലെയ്ലന്റിന്റെ പക്കൽനിന്നും 150 കോടിയുടെ ട്രക്കുകൾ വാങ്ങാൻ കരാർ ഉറപ്പിച്ചത്. ലെയ്ലന്റിന്റെ 180 ബോസ് ഇലക്ട്രിക് ട്രക്കുകകളും ട്രാക്ടറുകളും വിൽക്കാനാണ് കരാർ. ബില്ല്യൺഇയുമായുള്ള പങ്കാളിത്തം അഭിമാനനിമിഷമാണെന്ന് അശോക് ലെയ്ലന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷെനു അഗവാൾ പറഞ്ഞു. പരിസ്ഥിതി സൗഹാർദ്ദപരമായ വാഹന നിർമാണത്തിന് ലെയ്ലൻ്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഇലക്ട്രിക് വാഹന നിർമാണത്തിൽ ലെയ്ലൻ്റിന്റെ പങ്ക് പരിമിതമാണ്. ഇലക്ട്രിക വാഹനനിമാണത്തിനായി ഹൊസൂരിൽ ലെയ്ലൻ്റ് ആരംഭിക്കുന്ന പ്ലാൻ്റ് അടുത്ത വർഷം പ്രവർത്തനസജ്ജമാകും. പരമ്പരാഗത ട്രക്ക് നിർമാണ കമ്പനിയായ ലെയ്ലൻ്റിന്റെ ഇലക്ട്രിക് രംഗത്തേക്കുള്ള വരവ് ശ്രദ്ധേയമാണ്. പിഎം ഇ-ഡ്രൈവ് സ്കീം വഴിയുള്ള പ്രധാന മാറ്റമായാണ് ഇത് കണക്കാക്കപ്പെടുന്നത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാതാക്കളാണ് ഇന്ത്യ. കൊമേഴ്സ്യൽ വാഹനങ്ങളിൽ ഇപ്പോഴും ഡീസൽ ഇന്ധനത്തെ ആശ്രയിക്കുന്ന ഇന്ത്യയിൽ ഇലക്ട്രിക് മേഖലയിൽ വലിയ…
പതിനാറായിരം കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന ഫുഡ് കോറിഡോർ സ്ഥാപിക്കാൻ ഇന്ത്യയും യുഎഇയും ധാരണയായി. ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്കുള്ള ആദ്യ പടിയാണ് ഈ നിക്ഷേപം. രണ്ട് വർഷത്തിനുള്ളിൽ ഫുഡ് പാർക്ക്നി ക്ഷേപം വിപുലമാക്കും. ഇന്ത്യൻ കർഷകരുടെ പങ്കാളിത്തത്തോടെ ഉയർന്ന നിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ നിർമിക്കാൻ ഭക്ഷ്യസംസ്കൃത വിപണിയെ സജ്ജമാക്കി അവ യുഎഇയിൽ വിൽപന നടത്തുമെന്നും വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. പന്ത്രണ്ടാമത് ഇന്ത്യ-യുഎഇ ഹൈ ലെവൽ ടാസ്ക്ഫോഴ്സിനു ശേഷം മാധ്യമ പ്രവത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ കൂടാതെ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ഫുഡ് പാർക്ക് ലോജിസ്റ്റിക്വഴി ഭക്ഷ്യവസ്തുക്കൾ കയറ്റിയയക്കും. കേന്ദ്ര സർക്കാറിനൊപ്പം സംസ്ഥാന സർക്കാറുകളുടേയും പങ്കാളിത്തം പദ്ധതിയിൽ ഉറപ്പ് വരുത്തും. ഇരുരാജ്യങ്ങളും ഡാറ്റാ സെന്റർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റിന്യൂവബിൾ എനെർജി, സോളാർ-വിൻഡ് പവർ തുടങ്ങിയ മേഖലകളിൽ പരസ്പര നിക്ഷേപം കൊണ്ട്വരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുഎഇ നിക്ഷേപ സൗഹാർദത്തിനായി ഇരു രാജ്യങ്ങളിലും ഓഫീസുകൾ ആരംഭിക്കും. യുഎഇ ഇതിനായി സ്ഥലം വിട്ടു നൽകും. ഡൽഹിയിൽ…
ഐഐഎം ബാംഗ്ലൂരിൻ്റെ സ്റ്റാർട്ടപ്പ് ഇൻകുബേറ്ററായ NSRCEL ഉം, സെൻ്റർ ഫോർ റിസർച്ച് ഓൺ സ്റ്റാർട്ടപ്പ് ആൻഡ് റിസ്ക് ഫിനാൻസിംഗ് (CREST), IIT മദ്രാസും ചേർന്ന് നടത്തിയ ഒരു പഠനത്തിൽ ഇന്ത്യയിൽ സജീവമായ സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകളുടെ എണ്ണം 1,100-ലധികമാണെന്ന് കണ്ടെത്തി. ‘ഇന്ത്യ ഇൻകുബേറ്റർ കാലിഡോസ്കോപ്പ് 2024’ എന്ന തലക്കെട്ടിലുള്ള പഠനമനുസരിച്ച്, രാജ്യത്തിൻ്റെ തെക്കൻ മേഖലയാണ് ചാർട്ടിൽ മുന്നിൽ. എല്ലാ ഇൻകുബേറ്ററുകളിലും 45% രാജ്യത്തിൻ്റെ തെക്കൻ മേഖല ഉൾക്കൊള്ളുന്നു. ടയർ-1 നഗരങ്ങളിലാണ് ഇന്ത്യൻ ഇൻകുബേറ്ററുകളുടെ പകുതിയോളം (48%) ഉള്ളതെങ്കിലും, അക്കാദമിക് സ്ഥാപനങ്ങൾ, വ്യവസായം, പൊതുമേഖല എന്നിവ ഹോസ്റ്റുചെയ്യുന്ന ഇൻകുബേറ്ററുകളുടെ മിശ്രിതം നഗരങ്ങളിലുടനീളം കാര്യമായ വ്യത്യാസം കാണിക്കുന്നു. അക്കാദമിക് ഇൻകുബേറ്ററുകളുടെ പട്ടികയിൽ ചെന്നൈ (82%), ബെംഗളൂരു (71%), ഗുരുഗ്രാം (84%) എന്നിവിടങ്ങളിൽ വ്യവസായ ഇൻകുബേറ്ററുകളുടെ ഉയർന്ന അനുപാതമുണ്ട്. ഒരു ദശലക്ഷത്തിൽ 8 മുതൽ 10 വരെ ഇൻകുബേറ്ററുകൾ വരെ സാന്ദ്രതയുള്ള യുഎസ്, യുകെ, ചൈന എന്നിവയേക്കാൾ വളരെ പിന്നിലുള്ള ഇൻകുബേറ്റർ സാന്ദ്രത ഒരു ദശലക്ഷത്തിൽ 0.8…
സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് ലോക കോടീശ്വരൻമാരുടെ റാങ്ക് നിശ്ചയിക്കുന്നത്. വിപണികളിലെ നേരിയ ചലനങ്ങൾ പോലും കോടീശ്വരൻമാരുടെ ആസ്തിയിൽ വൻ മാറ്റങ്ങൾക്കു കാരണമാകും. ആഗോളതലത്തിൽ ഏവരും വിശ്വസിക്കുന്ന സമ്പത്തിന്റെ ഒരു സൂചികകളിൽ ഒന്നാണ് ബ്ലൂംബെർഗ് ബില്യണയർ സൂചിക. ഈ സൂചിക ലോക കോടീശ്വരൻമാരുടെ മൊത്തം മൂല്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ തത്സമയം നൽകുന്നുണ്ട്. ബ്ലുംബെർഗ് സൂചികയിൽ മുന്നിലെത്താൻ മത്സരിക്കുന്നവർ വരെയുണ്ട്. ഇത്രയും സ്വീകാര്യതയുള്ള ഈ ബ്ലൂംബെർഗ് സ്ഥാപിച്ചത് അല്ലെങ്കിൽ ലോക കോടീശ്വരൻമാരെ നിശ്ചയിക്കുന്ന ബ്ലൂംബെർഗിന്റെ ഉടമ ആരാണെന്ന് അറിയാം. ധനകാര്യം, ഡാറ്റ, മീഡിയ എന്നിങ്ങനെ മികച്ച പോർട്ടഫോളിയോകൾ കൈകാര്യം ചെയ്യുന്ന ഒരു അമേരിക്കൻ കമ്പനിയാണ് ബ്ലൂംബെർഗ്. 1981 ഒക്ടോബറിൽ ന്യൂയോർക്കിൽ മൈക്കൽ ആർ ആണ് ബ്ലൂംബെർഗ് സ്ഥാപിച്ചത്. 82 -ാം വയസിലും മൈക്കൽ ബ്ലൂംബെർഗ് കമ്പനിയുടെ സജീവ സ്ഥാപക അംഗമായി തുടരുകയാണ് ഇദ്ദേഹം. 1981 മുതൽ 2001 വരെയും, പിന്നീട് 2014 മുതൽ 2023 വരെയും അദ്ദേഹം ഈ സ്ഥാപനത്തിന്റെ സിഇഒ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.…
ആഡംബര കാർ നിർമ്മാതാക്കളായ റോൾസ്-റോയ്‌സ്, ലോകത്തിലെ ഏറ്റവും ചെലവേറിയ കാറായി കണക്കാക്കുന്ന വാഹനമാണ് റോൾസ്-റോയ്‌സ് ബോട്ട് ടെയിൽ. ക്ലാസിക് യാച്ച് ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ബോട്ട് ടെയിൽ. റോൾസ് റോയ്സിന്റെ കസ്റ്റം മെയ്ഡ് വിഭാഗമായ ബോട്ട് ടെയിൽ കോച്ച് ബിൽഡ് കമ്മീഷനാണ് ഈ വാഹനത്തിന് പിന്നിൽ. പൂർണമായും കൈകൊണ്ടാണ് വാഹനം നിർമിച്ചിരിക്കുന്നത്. ഒരു ഉപഭോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് നിർമിച്ച വാഹനത്തിന്റെ വില ഏകദേശം 232 കോടി രൂപ ആണ്. വാഹനത്തിലെ കണ്‍ട്രോള്‍ സ്വിച്ചുകളും ഇന്‍സ്ട്രുമെന്റ് ഡയലുകളുമെല്ലാം ഉടമയുടെ ആഗ്രഹപ്രകാരമാണ് ഒരുക്കിയിരിക്കുന്നത്. റോൾസ് റോയ്സിന്റെ മറ്റു കാറുകളുമായി ഈ വാഹനത്തിന് ഒരു സാമ്യവുമില്ലെങ്കിലും ഫാന്റമാണ് ഈ വാഹനത്തിന് ആധാരം. 6.75 ലീറ്റർ ട്വിൻ ടർബോ വി 12 എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. ആഡംബരപൂർണമായ ഡൈനിംഗിനായി പിൻവലിക്കാവുന്ന പാരസോൾ ഉൾപ്പെടുന്ന, പിൻവലിക്കാവുന്ന ടേബിളും ടെലിസ്‌കോപ്പിക് കുടയും ഉൾക്കൊള്ളുന്ന സവിശേഷമായ പിൻ ഡെക്ക് ആണ് ഇതിൻ്റെ സവിശേഷത. നാല് സീറ്റുകളുള്ള കൺവേർട്ടബിളിൽ രണ്ട്…
ഫുഡ് ഡെലിവറി ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാൻ സൊമാറ്റോസിഇഓ ദീപീന്ദർ ഗോയൽ (Deepinder Goyal, CEO of Zomato) കഴിഞ്ഞ ദിവസം നേരിട്ട് ഭക്ഷണ വിതരണത്തിന് ഇറങ്ങി ശ്രദ്ധ നേടിയിരുന്നു. തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ആവോളം വാഴ്ത്തുകയും ചെയ്തു. എന്നാൽ ഭക്ഷണ വിതരണത്തിനിടയ്ക്ക് അദ്ദേഹത്തിനുണ്ടായ മോശം അനുഭവം ഡെലിവറി തൊഴിലാളികൾ നേരിടുന്ന ദുരനുഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ലിഫ്റ്റില്ല ഭക്ഷണവിതരണത്തിനായി ഗുരുഗ്രാമിലെ ആംബിയൻസ് മാളിൽ (Ambience Mall, Gurgaon) എത്തിയ തന്നെ ജീവനക്കാർ തടഞ്ഞു എന്നും ലിഫ്റ്റിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് മൂന്ന് നില സ്റ്റെപ്പ് കയറിയാണ് താൻ ഓർഡർ സ്വീകരിച്ചതെന്നും ഗോയൽ എക്സിൽ പോസ്റ്റ്ചെയ്ത വീഡിയോയയിൽ പറയുന്നു. മാളുകളും വിതരണ സ്ഥാപനങ്ങളും ഡെലിവറി ജീവനക്കാരോട് മനുഷ്യത്വപരമായി പെരുമാറണമെന്നും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ അദ്ദേഹം പറഞ്ഞു. കാത്തിരിപ്പ് പടിയിൽ ഗുരുഗ്രാം ആംബിയൻസ് മാളിലെ ഹൽദിറാമിൽ നിന്നും ഓർഡർ സ്വീകരിക്കാൻഎത്തിയതായിരുന്നു ഗോയൽ. മാളിനകത്തേക്ക് കയറുമ്പോൾ തന്നെ സെക്യൂരിറ്റിജീവനക്കാർ അദ്ദേഹത്തെ…
നല്ല കടുപ്പമുള്ള ഒരു കാപ്പി കിട്ടിയാൽ ആ ദിവസം ഉഷാറായി എന്ന് പറയുന്നവർ ആണ് നമ്മൾ എല്ലാവരും. ഗുണമേന്മയുള്ള കാപ്പി പരിപ്പും അതിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കാപ്പിപ്പൊടിയുമായി മലയാളി മനസുകളിൽ ഇടം നേടിയ ഒരു ബ്രാൻഡ് ആണ് താര കോഫി. വയനാട്ടിലെ കാപ്പിത്തോട്ടങ്ങൾക്കിടയിൽ വളർന്ന അനന്ദു നൈനാൻ വില്ലോത്ത് എന്ന ചെറുപ്പക്കാരൻ കാപ്പിയെ ഒരു ബിസിനസ് ആക്കി മാറ്റുന്നത് തികച്ചും യാദൃശ്ചികമായിട്ടാണ്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു കയറ്റുമതി സ്ഥാപനം കൂടിയാണ് താരാ കോഫീസ്. ഇറ്റലി, ജർമനി തുടങ്ങിയ യൂറോപ്യൻരാജ്യങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും താരാ കോഫി കാപ്പി കയറ്റി അയയ്ക്കുന്നുണ്ട്.കൊച്ചിയിൽ കാരവനിൽ ആണ് കോഫി ഷോപ്പ് ഇപ്പോൾ സെറ്റ് ചെയ്തിരിക്കുന്നത്. തന്റെ സംരംഭക യാത്രയെ കുറിച്ച് താര കോഫിയുടെ ഫൗണ്ടറും സിഇഒയുമായ അനന്ദു ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡ് ഷോയിൽ സംസാരിക്കുകയാണ്. താര എന്റെ അമ്മയാണ് ആ പേരിൽ നിന്നും ഇൻസ്പെയ്ഡ് ആണ് എന്റെ ബ്രാൻഡ്. ആ പേരിന്റെ…