Author: News Desk
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഉന്നതനായ വ്യക്തിത്വമായിരുന്നു ഡോ. മൻമോഹൻ സിംഗ്. 2004 മുതൽ 2009 വരെയും 2009 മുതൽ 2014 വരെയും രണ്ടുതവണ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിൻ്റെ ഭരണകാലം രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. പ്രധാനമന്ത്രിപദത്തിൽ എത്തുന്നതിനു മുൻപ് നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു മൻമോഹൻ. ഇന്ത്യയെ മാറ്റിമറിച്ച സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ ധനമന്ത്രിയായിരിക്കെ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 2018ൽ മൻമോഹൻ സിംഗ് രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതിലെ സത്യവാങ്മൂലം പ്രകാരം അദ്ദേഹത്തിന്റെ ആകെ ആസ്തി 15.77 കോടി രൂപയാണ്. ഡൽഹിയിലും ചണ്ഡീഗഡിലും മൻമോഹൻ സിംഗിന് ഫ്ലാറ്റുകൾ ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 11 വർഷം മുൻപ് 7.27 കോടി രൂപയായിരുന്നു ഈ ഫ്ലാറ്റുകളുടെ മൂല്യം. 90 ലക്ഷം രൂപയായിരിന്നു അദ്ദേഹത്തിന്റെ 2018-19 വർഷത്തെ മൊത്തം വരുമാനം. ഇതിനുപുറമേ ബാങ്ക് നിക്ഷേപങ്ങളും അദ്ദേഹത്തിന്റെ ആസ്തിയിൽപ്പെടുന്നു. 2013ൽ എസ്ബിഐ അക്കൗണ്ടിൽ ആകെ 3.46 കോടി രൂപ നിക്ഷേപം ഉണ്ടായിരുന്നു. മൻമോഹൻ സിംഗിന്…
ഇന്ത്യൻ വ്യവസായ ലോകത്തെ പ്രമുഖ നാമമാണ് പങ്കജ് ഓസ്വാളിൻ്റേത്. വൈവിധ്യമാർന്ന ബിസിനസ് കൂട്ടായ്മയാണ് അദ്ദേഹത്തിന്റെ ഓസ്വാൾ ഗ്രൂപ്പ്. സുസ്ഥിരതയിലും നൂതന ബിസിനസ് സമ്പ്രദായങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് ആഗോളതലത്തിൽ പേരുകേട്ട സ്ഥാപനമാണിത്. ലോകത്തിലെതന്നെ ഏറ്റവും വില കൂടിയ ആഢംബര വീടുകളിൽ ഒന്നാണ് ജയ്സ്വാളിനുള്ളത്. 1650 കോടിയാണ് അദ്ദേഹത്തിന്റെ ആഢംബര ഭവനത്തിന്റെ വില. 2023ലാണ് പങ്കജും ഭാര്യ രാധികയയും ചേർന്ന് സ്വിറ്റ്സർലാൻഡിൽ 200 മില്യൺ ഡോളർ (1650 കോടി രൂപ) വില വരുന്ന കൊട്ടാര സദൃശമായവില്ല വാരി എന്ന വീട് വാങ്ങിയത്. 40000 സ്ക്വയർ മീറ്ററിലാണ് വില്ല വാരി സ്ഥിതി ചെയ്യുന്നത്. ഇരുവരുടേയും മക്കളായ വസുന്ധരയുടേയും റിധിയുടേയും പേരിന്റെ ആദ്യ അക്ഷരങ്ങൾ വെച്ചാണ് ഇവർ വീടിന് പേരിട്ടത്. ലോകപ്രശസ്ത ഇന്റീരിയർ ഡിസൈനർ ജെഫ്രി വൈൽക്സ് ആണ് വില്ല വാരിയുടെ അകത്തളങ്ങൾ മോടിപിടിപ്പിച്ചത്. ലീല, ഒബ്രോയ് തുടങ്ങിയ ഹോട്ടൽ ഗ്രൂപ്പുകളുടെ ഇന്റീരിയർ ചെയ്തും പ്രശസ്തനായ ഡിസൈനറാണ് ജെഫ്രി. ജിം, സ്പാ, വെൽനെസ് വിങ് തുടങ്ങിയ…
ടിവിഎസ് ഗ്രൂപ്പിലെ ലക്ഷ്മി വേണു ഇന്ത്യൻ സംരംഭക ലോകത്ത് തന്റേതായി ഇടം പിടിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കുടുംബങ്ങളിൽ ഒന്നിൽ ജനിച്ച ലക്ഷ്മി സംരംഭകത്വത്തിൽ നേതൃപാടവം കൊണ്ടും നൂതനരീതികൾ കൊണ്ടുമാണ് ശ്രദ്ധേയയായത്. 2010ൽ സുന്ദരം ക്ലേടൺ ലിമിറ്റഡ് (SCL) എംഡി ആയതോടെയാണ് ലക്ഷ്മി ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ടിവിഎസ് ഗ്രൂപ്പിന് കീഴിലെ ഓട്ടോമൊബൈൽ നിർമാണ വിഭാഗമായ SCL സ്ഥാപിച്ചത് ലക്ഷ്മിയുടെ മുതുമുത്തച്ഛനായ ടി.വി. സുന്ദരം അയ്യങ്കാറാണ്. SCLന്റെ തലപ്പത്ത് എത്തിയത് മുതൽ കമ്പനിയെ ആഗോള വ്യാപന ശേഷിയുള്ളതാക്കി മാറ്റാൻ ലക്ഷ്മിക്കായി. അമേരിക്കയിലെ യേൽ സർവകലാശാലയിൽ നിന്നും ഇക്കണോമിക്സ് ബിരുദം പൂർത്തിയാക്കിയ ലക്ഷ്മി വാർവിക് സർവകലാശാലയിൽ നിന്നും എഞ്ചിനീയറിങ് മാനേജ്മെന്റിൽ ഡോക്ടറേറ്റും നേടി. വിദേശപഠനം ബിസിനസ് സ്ട്രാറ്റജി, കോർപറേറ്റ് അഫേഴ്സ്, പ്രൊഡക്റ്റ് ഡിസൈൻ, വിൽപന തുടങ്ങിയ രംഗങ്ങളിൽ SCLനെ ഉയർത്തിക്കൊണ്ടുവരാൻ ലക്ഷ്മിയെ സഹായിച്ചു. SCLന് പുറമേ TAFE Motors ഡെപ്യൂട്ടി മാനേജറും ടിവിഎസ് ഗ്രൂപ്പ് ബോർഡ് അംഗവുമാണ് ലക്ഷ്മി. ടിവിഎസ്…
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്ര ഇന്ത്യയിലെ ഏറ്റവും പ്രമുഖ വ്യവസായികളിൽ ഒരാളാണ്. കോടികളുടെ ബിസിനസ് സാമ്രാജ്യമാണ് അദ്ദേഹം കെട്ടിപ്പടുത്തത്. 1.9 ലക്ഷം കോടി രൂപയാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ നിലവിലെ വിപണി മൂല്യം. സമൂഹമാധ്യമങ്ങളിൽ സജീവമായ ആനന്ദ് മഹീന്ദ്ര എന്നാൽ കുടുംബത്തെ സംബന്ധിച്ച കാര്യങ്ങളൊന്നും സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറില്ല. പത്രപ്രവർത്തകയായ അനുരാധയാണ് ആനന്ദ് മഹീന്ദ്രയുടെ ഭാര്യ. സ്വന്തം മാഗസിനായ വെർവിന്റെ എഡിറ്ററാണ് അനുരാധ. ദിവ്യ, ആലിക എന്നിവരാണ് ദമ്പതികളുടെ മക്കൾ. ഇരുവരും വിദേശത്താണ് ജീവിക്കുന്നത്. ദിവ്യയ്കുകം ആലികയ്ക്കും മഹീന്ദ്രയുടെ ബിസിനസ് സംരംഭങ്ങളിൽ യാതൊരു താത്പര്യവുമില്ല എന്നാണ് റിപ്പോർട്ട്. മക്കൾക്ക് പുറമേ അനുരാധയും മഹീന്ദ്രയുടെ ബിസിനസ് സംരംഭങ്ങളിൽ അംഗമല്ല. ദിവ്യ ന്യൂയോർക്കിൽനിന്നും വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. ഡിഗ്രി പൂർത്തിയാക്കിയ ശേഷം 2009 മുതൽ അവർ ന്യൂയോർക്കിൽത്തന്നെ ജോലിയും ആരംഭിച്ചു. 2015 മുതൽ വേർവ് മാഗസിന്റെ ആർട്ട് ഡയറക്ടറാണ് ദിവ്യ. ആനന്ദ് മഹീന്ദ്രയുടെ രണ്ടാമത്തെ മകൾ ഫ്രഞ്ച് സ്വദേശിയെ വിവാഹം കഴിച്ച്…
ലോകത്തിലെതന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ആയി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. ലോകത്തിലെതന്നെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് മേഖലയാണ് ഇന്ത്യയിലേത്. സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയിലൂടെ ഗവൺമെന്റ് പിന്തുണയുള്ള 1,57,066 സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്. ഇവയിൽ 73,000ത്തോളം സ്റ്റാർട്ടപ്പുകളുടെ തലപ്പത്ത് സ്ത്രീകളാണ് എന്ന സവിശേഷതയും ഉണ്ട്. ഇതിനുപുറമേ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഇതുവരെ 16 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. നൂതനമായ ഉൽപാദനക്ഷമതയിലൂടെയും അനുബന്ധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സ്റ്റാർട്ടപ്പുകൾ ജിഡിപിയിലേക്ക് നേരിട്ട് സംഭാവന ചെയ്യുന്നു. ഇത് കൂടാതെ ആഗോള വെഞ്ച്വർ ക്യാപിറ്റൽ, പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപങ്ങളുടേയും കേന്ദ്രമായി ഇന്ത്യ മാറുന്നതിലും സ്റ്റാർട്ടപ്പുകൾ പ്രധാന പങ്ക് വഹിക്കുന്നു. ഇങ്ങനെ വിദേശ നിക്ഷേപം വധിപ്പിക്കുന്നതിനൊപ്പം ഗ്രാമീണ കേന്ദ്രീകൃത സ്റ്റാർട്ടപ്പുകൾ സാമൂഹിക സംരംഭങ്ങളും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കൃഷി എന്നിവയിലെ നിർണായക വിടവുകളും പരിഹരിക്കുന്നു. സ്റ്റാർട്ടപ്പുകളുടെ പരിവർത്തന സാധ്യതകൾ തിരിച്ചറിഞ്ഞ് ഇന്ത്യൻ ഗവൺമെന്റ് സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി നിരവധി സംരംഭങ്ങൾ ആരംഭിച്ചു. 2016ൽ ആരംഭിച്ച സ്റ്റാർട്ടപ്പ് ഇന്ത്യ പ്രോഗ്രാം ആണ് ഈ…
ബാഡ്മിന്റൺ സൂപ്പർതാരം പി.വി. സിന്ധു വിവാഹിതയായിരിക്കുകയാണ്. ഹൈദരാബാദ് സ്വദേശിയും ഐടി വിദഗ്ധനുമായ വെങ്കടദത്ത സായിയാണ് വരൻ. സോഫ്റ്റ് വെയർ സ്ഥാപനം പൊസീഡെക്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് സായ്. ഇരുവരുടേയും വിവാഹശേഷം ദമ്പതികളുടെ ആസ്തിയെ സംബന്ധിച്ച വാർത്തയും പുറത്തുവരുന്നു. സീ ന്യൂസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള വനിതാ അത്‌ലറ്റുകളിൽ ഒരാളായ പി.വി. സിന്ധുവിൻ്റെ ആസ്തി 7.1 മില്യൺ ഡോളർ അഥവാ 59 കോടി രൂപയാണ്. ബാഡ്മിൻ്റൺ രംഗത്തെ നേട്ടങ്ങൾക്കു പുറമേ നിരവധി ബ്രാൻഡുകളുടെ ഐക്കൺ താരം എന്ന നിലയിലുമാണ് സിന്ധുവിന്റെ സമ്പാദ്യം വളർന്നത്. 2019ൽ ചൈനീസ് ബ്രാൻഡായ ലി നിംഗുമായി 50 കോടി രൂപയുടെ കരാറിൽ സിന്ധു ഒപ്പുവച്ചിരുന്നു. മേബെലിൻ, ബാങ്ക് ഓഫ് ബറോഡ, ഏഷ്യൻ പെയിൻ്റ്‌സ് തുടങ്ങിയവയുടേയും ബ്രാൻഡ് അംബാസഡറാണ് സിന്ധു. ഹൈദരാബാദിൽ ആഡംബര വീട് അടക്കം നിരവധി റിയൽ എസ്റ്റേറ്റ് നിക്ഷേപവും താരത്തിനുണ്ട്. ഇതിനുപുറമേ ബിഎംഡബ്ല്യു X5 തുടങ്ങി നിരവധി ആഢംബര കാറുകളും സിന്ധുവിനുണ്ട്. പൊസീഡെക്സ് ടെക്‌നോളജീസിൻ്റെ…
2025ഓടെ ലോകത്തിലെ ആദ്യ ഫ്ലൈയിങ് ടാക്സി സേവനം ആരംഭിക്കാൻ യുഎഇ തലസ്ഥാനമായ അബുദാബി. നഗരഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന സുപ്രധാന പദ്ധതി അടുത്ത വർഷം അവസാനത്തോടെ തുടക്കം കുറിക്കും. അബുദാബി ഭരണകൂടവും യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷനും ചേർന്നാണ് ഫൈയിങ് ടാക്സി പദ്ധതി നടപ്പാക്കുന്നത്. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് (eVTOL) എയർക്രാഫ്റ്റുകളാണ് ഇതിനായി ഉപയോഗിക്കുക. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വാണിജ്യ തലത്തിൽ ഫ്ലൈയിങ് ടാക്സികൾ കൊണ്ടുവരുന്ന ആദ്യ നഗരമായി അബുദാബി മാറും. ആർച്ചറിന്റെ eVTOL എയർക്രാഫ്റ്റിന്റെ മിഡ്നൈറ്റ് എന്ന മോഡലാണ് പദ്ധതിക്ക് ഉപയാഗിക്കുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വെർടിപോർട്ടുകളിലേക്ക് ഈ എയർക്രാഫ്റ്റ് വഴി യാത്രക്കാരെ എത്തിക്കും. വൈദ്യുതോർജ്ജം ഉപയോഗിച്ച് ഭൂമിയിൽ നിന്നുയരാനും വായുവിൽ പറക്കാനും കുത്തനെ ലാൻഡ് ചെയ്യാനും പറ്റുന്ന ഈ വാഹനങ്ങളിൽ നാല് പേർക്ക് സഞ്ചരിക്കാം. പദ്ധതിയുടെ പരീക്ഷണപ്പറക്കൽ ഉടനുണ്ടാകും. ഇതിനു ശേഷം പദ്ധതിയുടെ യഥാർത്ഥ ലോഞ്ച് 2025 അവസാനത്തോടെ നടത്താനാണ് തീരുമാനം. Discover Abu Dhabi’s ambitious…
ശരവേഗത്തിൽ പായുന്ന ബോളിങ് കൊണ്ട് പ്രസിദ്ധനാണ് പാകിസ്താൻ മുൻ പേസർ ശുഐബ് അക്തർ. സമ്പാദ്യത്തിലും മുൻപന്തിയിലെത്തുകയാണ് തന്റെ ലക്ഷ്യമെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. അടുത്തിടെ ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്താനിലെ ചുരുക്കം ബില്യണേർസിൽ (യുഎസ് ഡോളർ അനുസരിച്ച്) ഒരാളാവുകയാണ് തന്റെ ലക്ഷ്യമെന്ന് താരം പറഞ്ഞത്. 2011ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച അക്തർ ക്രിക്കറ്റ് കമന്ററി രംഗത്ത് ഇപ്പോഴും സജീവ സാന്നിദ്ധ്യമാണ്. ഇതിനു പുറമേ റിയൽ എസ്റ്റേറ്റ് മേഖലയാണ് താരത്തിന്റെ ആസ്തി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. നിരവധി മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 15 മില്യൺ ഡോളറാണ് അക്തറിന്റെ ഇപ്പോഴത്തെ ആസ്തി. നിരവധി ബ്രാൻഡുകളുടെ ഐക്കൺ താരമെന്ന നിലയിലും അക്തർ വൻ തുക സമ്പാദിക്കുന്നു. നിരവധി റെസ്റ്റോറന്റ് സംരംഭങ്ങളിലും താരത്തിന് നിക്ഷേപമുണ്ട്. 1997 മുതൽ 2011 വരെ നീണ്ടു നിന്ന അന്താരാഷ്ട്ര കരിയറിൽ അക്തർ 400ലധികം വിക്കറ്റുകൾ നേടി. Explore Shoaib Akhtar’s journey from cricket legend…
അനവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഇന്ത്യൻ തിയേറ്ററുകളിലെത്തുന്നത്. ചിത്രങ്ങളുടെ ബജറ്റിന്റെ വലിയ ഭാഗം അഭിനേതാക്കളുടെ പ്രതിഫലമാണ്. ഇന്ത്യൻ സിനിമയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന പത്ത് നായകൻമാരുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ഫോർബ്സ് മാസിക. മുൻപ് ബോളിവുഡ് താരങ്ങൾ അരങ്ങ് വാണിരുന്ന പ്രതിഫല പട്ടികയിൽ ഇപ്പോൾ ഏറിയ പങ്കും തെന്നിന്ത്യൻ താരങ്ങളാണ് എന്നതാണ് ശ്രദ്ധേയം. ആദ്യ പത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ അടക്കം ആറ് തെന്നിന്ത്യൻ നായകൻമാരാണ് ഉള്ളത്. അല്ലു അർജുൻസ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ ആണ് ഫോർബ്സ് പട്ടികയിൽ ഒന്നാമതെത്തിയ താരം. 2003ൽ തെലുഗിൽ അരങ്ങേറ്റം കുറിച്ച അല്ലു പുഷ്പ എന്ന ചിത്രത്തിലൂടെ ആഗോള പ്രശസ്തനായി. ചിത്രത്തിലൂടെ അല്ലു അർജുനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്കാരവും എത്തി. പുഷ്പയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ 300 കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്.. വിജയ്തമിഴ് സൂപ്പർതാരം വിജയ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 130 മുതൽ 275 കോടി രൂപ വരെയാണ്…
ഇന്ത്യയിലെ ആദ്യത്തെ ക്രിസ്മസ് കേക്ക് ഉണ്ടായതെവിടെയെന്നറിയാമോ. മറ്റൊരിടത്തേക്കും പോകേണ്ട. ഇവിടെ കേരളത്തിന് തന്നെയാണാ അഭിമാന നേട്ടം. ഒരു സംരംഭകന്റെ സ്റ്റാർട്ടപ്പായിരുന്നു ആദ്യത്തെ ക്രിസ്മസ് കേക്കും ആ ബേക്കറിയുംതലശ്ശേരിയിലാണ് ആദ്യമായി ക്രിസ്മസ് കേക്ക് ബെയ്ക് ചെയ്തെടുത്തത്. സായിപ്പ് ലണ്ടനിൽ നിനുംകൊണ്ട് വന്ന ഒരു കഷ്ണം മധുരപലഹാരം രുചിച്ചു നോക്കാൻ തലശ്ശേരിയിലെ ഒരു ബേക്കറി നടത്തിപ്പുകാരനോട് ആവശ്യപ്പെട്ടു. അങ്ങനെ ആ രുചിയുടെ കൂട്ടുകൾ തന്റെ നാവു കൊണ്ട് തേടിപ്പിടിച്ചു ആ നടത്തിപ്പുകാരൻ സായിപ്പിന്റെ ആഗ്രഹം അങ്ങ് സാധിച്ചു കൊടുത്തു. സായിപ്പ് പറഞ്ഞു എക്സലന്റ് എന്ന്. അങ്ങനെ ചരിത്രത്തിൽ ആ മലയാളി സംരംഭകൻ ഇടം തേടി,ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്ക് തയാറാക്കിയതിനു. അതും 144 വർഷം മുമ്പ്. തോട്ടം ഉടമയായ ബ്രിട്ടീഷുകാരന്‍ മര്‍ഡോക് ബ്രൗണാണ് മമ്പാലി ബാപ്പുവിനെ ചരിത്രത്തിലേക്ക് കൈപിടിച്ച് കയറ്റിയത് ഇന്ത്യയിലെ ആദ്യകാല സംരംഭകൻ മമ്പള്ളി ബാപ്പു 1883 ഡിസംബര്‍ 20 ന് തലശ്ശേരിയിലെ റോയല്‍ ബിസ്കറ്റ് ഫാക്ടറിയിലാണ് ആദ്യത്തെ ക്രിസ്മസ് കേക്ക് തയാറാക്കിയത്.…