Author: News Desk
അഭിനയ മികവ് കൊണ്ട് പാൻ ഇന്ത്യൻ തലത്തിൽ ചുവടുറപ്പിക്കുകയാണ് ഫഹദ് ഫാസിൽ. അല്ലു അർജുന്റെ വമ്പൻ പ്രൊജക്റ്റ് പുഷ്പ ടൂവാണ് ഫാഫയുടെ അടുത്ത റിലീസ്. ഡിസംബർ അഞ്ചിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ പ്രധാന വില്ലൻ വേഷമാണ് ഫഹദിന്. 2024 ഫഹദിന് നേട്ടങ്ങളുടേയും കോട്ടങ്ങളുടേയും വർഷമായിരുന്നു. അദ്ദേഹം നിർമിച്ച പ്രേമലു വൻ തിയേറ്റർ കലക്ഷൻ നേടി. നസ്ലിനും മമിത ബൈജുവും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ തെലുങ്ക് റീമേക്കും ശ്രദ്ധ നേടി. തുടർന്ന് ഫഹദ് നായകനായെത്തിയ ആവേശവും ബ്ലോക്ബസ്റ്റർ ചാർട്ടിൽ ഇടം നേടി. ചിത്രത്തിലെ ഫഹദിന്റെ രങ്കണ്ണൻ എന്ന ഗ്യാങ്സ്റ്റർ വേഷം യുവാക്കൾക്കിടയിൽ വൻ ഓളം സൃഷ്ടിച്ചു. എന്നാൽ രണ്ട് ബ്ലോക് ബസ്റ്ററുകൾക്ക് ശേഷം ഫഹദ് അഭിനയിച്ച് തിയേറ്ററുകളിലെത്തിയ രജനീ ചിത്രം വേട്ടയ്യനും അമൽ നീരദ് ചിത്രം ബോഗയ്ൻവില്ലയും പ്രതീക്ഷിച്ച കലക്ഷൻ നേടിയില്ല. ഇങ്ങനെ തുടർച്ചയായ രണ്ട് ബ്ലോക്ബസ്റ്ററുകൾക്കും ഫ്ലോപ്പുകൾക്കും ശേഷമാണ് പുഷ്പ 2 എത്തുന്നത്. പുഷ്പ ഒന്നിൽ ഫഹദിന്റെ ഭാഗങ്ങൾ കുറവായിരുന്നു. എന്നാൽ പുഷ്പ…
ജീവിതത്തിലേക്ക് ആദ്യ കൺമണി എത്തിയതിന്റെ സന്തോഷത്തിലാണ് രൺവീർ സിങ്-ദീപിക പദുക്കോൺ താരദമ്പതികൾ. 2018ൽ വിവാഹിതരായ ഇവർക്ക് സെപ്റ്റംബറിലാണ് പെൺകുഞ്ഞ് പിറന്നത്. ഇപ്പോൾ പുതിയ ആഢംബര വാഹനം വാങ്ങിച്ച് വാർത്തയിൽ ഇടം പിടിക്കുകയാണ് രൺവീറും ദീപികയും. 4.75 കോടി രൂപ വിലയുള്ള Range Rover 4.4 LWB ആണ് ഇവരുടെ വാഹന ശേഖരത്തിലെ പുതിയ താരം. സ്ലീക് ഡിസൈനിലുള്ള റേഞ്ച് റോവർ ഇവരുടെ വസതിയിൽ നിർത്തിയിട്ടിരിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. 6969 എന്ന നമ്പറുള്ള എസ് യുവി രൺവീറിന്റെ ആറാമത്തെ കാറാണ്. പുതിയ റേഞ്ച് റോവറിനു പുറമേ റേഞ്ച് റോവർ വോഗ്, ലംബോർഗിനി ഉറുസ് പിയർ ക്യാപ്സ്യൂൾ, ആസ്റ്റൺ മാർട്ടിൻ റാപ്പിഡ് എസ്, മെഴ്സിഡേഴ്സ് മേബാക്ക്, ജാഗ്വാർ എക്ജെ എൽ എന്നീ വാഹനങ്ങളാണ് അദ്ദേഹത്തിനുള്ളത്. 4.4 L P530 എൻജിൻ 434 bhp കരുത്തും 700 Nm ടോർക്കുമുള്ളതാണ്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെ എത്തുന്ന വാഹനത്തിന് ഡൈനാമിക് റെസ്പോൺസോടു…
ഇന്ത്യൻ വ്യോമസേനയ്ക്കായി 114 മൾട്ടി റോൾ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള മെഗാ ഡിഫൻസ് ഡീലിന് ഒരുങ്ങുകയാണ് ഇന്ത്യ. യുഎസ്സിൽ ട്രംപ് അധികാരത്തിലെത്തിയതോടെ അമേരിക്കൻ യുദ്ധവിമാനങ്ങൾക്കായി കരാർ നടക്കും എന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. കരാർ യാഥാർത്ഥ്യമായാൽ ലോകത്തെ ശക്തരായ ആയുധ നിർമാതാക്കളായ യുഎസ്സുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറായി അത് മാറും. അത് കൊണ്ട് തന്നെ ഇന്ത്യ-യുഎസ് പ്രതിരോധ കരാറിനെ പാകിസ്താനും ചൈനയും അടക്കമുള്ള ഇന്ത്യയുടെ അയൽരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്. യുഎസ്സിനു പുറമേ റഷ്യ, ഫ്രാൻസ് തുടങ്ങി ചൈന വരെയുള്ള ആയുധനിർമാണത്തിൽ വമ്പൻമാരായ രാജ്യങ്ങളാണ് പ്രതിരോധ കരാർ ലഭിക്കും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നത്. കരാർ നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും അന്തിമ കരാർ ഏത് രാജ്യവുമായാണ് എന്നതിൽ തീരുമാനമായിട്ടില്ല. അമേരിക്കയുടെ എഫ്21, എഫ്18 യുദ്ധവിമാനങ്ങളാണ് മെഗാ ഡിഫൻസ് ഡീലിൽ പ്രഥമ പരിഗണനയിലുള്ളത്. ഇതിന് പുറമേ റഷ്യയുടെ എസ് യു 35, മിഗ് 35 യുദ്ധവിമാനങ്ങൾ, ഫ്രാൻസിന്റെ റഫേൽ യുദ്ധവിമാനം, സ്വീഡന്റെ ഗ്രൈപൻ തുടങ്ങിയവയും ഇന്ത്യൻ…
“സംരംഭകർ പറഞ്ഞു സർക്കാർ കേട്ടു”-വെറും രണ്ടു വാക്കുകളിൽ കേരളത്തിന്റെ വ്യവസായ മേഖലയിലെ താല്പര്യവും പ്രതിബദ്ധതയും വരച്ചു കാട്ടിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. കെ-സ്വിഫ്റ്റ് അക്നോളജ്മെൻ്റിലൂടെ സംരംഭം ആരംഭിക്കാമെന്ന നിയമത്തിലെ ചില പോരായ്മകൾ പരിഹരിച്ചു ഭേദഗതികൾ നടപ്പിലാക്കിയിരിക്കുകയാണ് വ്യവസായ വകുപ്പ്. ഇത് പ്രകാരം ഇനിമുതൽ കെ-സ്വിഫ്റ്റ് വഴി ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് ‘തത്വത്തിലുള്ള അംഗീകാര സാക്ഷ്യപത്രം ( in principle approval )എന്ന വ്യവസ്ഥയാകും ലഭിക്കുക. 50 കോടിയിൽ താഴെ മുതൽ മുടക്കു വരുന്നതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുവപ്പു വിഭാഗത്തിൽ പെടാത്തതുമായ സംരംഭങ്ങൾക്കെല്ലാം കെ-സ്വിഫ്റ്റ് വഴി ഇനി ലഭിക്കുക തത്വത്തിലുള്ള അംഗീകാര പത്രമായിരിക്കും. ഇടതു സർക്കാർ കെ-സ്വിഫ്റ്റ് അക്നോളജ്മെന്റ് കൊണ്ടുവന്നതിലൂടെ ഒരു മിനുട്ടിൽ 50 കോടി വരെയുള്ള സംരംഭങ്ങൾ ആരംഭിക്കാൻ നിലവിൽ സാധിക്കും . എന്നാൽ കെ-സ്വിഫ്റ്റ് അക്നോളജ്മെന്റ് ഉണ്ടെങ്കിലും ഇതിൻ്റെ ആധികാരികത സംബന്ധിച്ച് ബാങ്കിംഗ് സ്ഥാപനങ്ങളിൽ ഉൾപ്പെടെ ആശയക്കുഴപ്പമുള്ളതായും മൂന്ന് വർഷം കഴിഞ്ഞ് ചില കടലാസുകൾ കിട്ടാൻ വിഷമതകളുണ്ടെന്നും സംരംഭകരും ചില സംഘടനകളും…
ഇന്ത്യയിലെ ആദ്യത്തെ എഞ്ചിൻ രഹിത ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. 2019 ഫെബ്രുവരി 15ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ച ‘ട്രെയിൻ 18’ എന്ന വന്ദേഭാരത് എക്സ്പ്രസ് എത്തിയത് അനേകം ആഢംബര ഫീച്ചേർസുമായാണ്. ഈ സവിശേഷതകളാകട്ടെ രാജ്യത്ത് അന്ന് വരെ ഉണ്ടായിരുന്ന ഏറ്റവും ആഢംബര ട്രെയിൻ എന്ന വിശേഷണമുള്ള രാജധാനി എക്സ്പ്രസ്സിനെ കവച്ചു വെക്കുന്നതായി. 2023 ജൂലൈയിൽ വന്ദേ ഭാരതിന്റെ സഫ്രോൺ-ഗ്രേ പതിപ്പും റെയിൽവേ ഇറക്കി. പഴയ വന്ദേഭാരതിൽ നിന്നും ഇരുപത്തഞ്ചോളം മാറ്റങ്ങളുമായാണ് പുത്തൻ പതിപ്പ് വന്നത്. ആധുനിക കോച്ചുകൾ, സുരക്ഷാ ക്രമീകരണങ്ങൾ, ഓട്ടോമാറ്റിക് പ്ലഗ് ഡോറുകൾ, റിക്ലൈനിങ്ങ് സീറ്റുകൾ, റിവോൾവിങ് ചെയറുകൾ, എല്ലാ കോച്ചിലും സിസിടിവി തുടങ്ങിയവയാണ് പുതിയ വന്ദേഭാരതുകളെ സവിശേഷമാക്കുന്നത്. ഇവയെല്ലാം ആഢംബരവും സുരക്ഷയും ചേർന്ന മികച്ച യാത്രാനുഭവം നൽകുന്നു. ഈ വർഷം ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 61 വന്ദേഭാരത് ട്രെയിനുകൾ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. ഇന്ത്യൻ റെയിൽവേ വികസിപ്പിച്ച ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് ചെയർ…
അഭിനയത്തിനു പുറമേ നൃത്തം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നവരും ഒരൊറ്റ പാട്ടിൽ നൃത്തമാടാൻ വേണ്ടി മാത്രം എത്തുന്ന നായികമാരും ഉണ്ട്. കത്രീന കൈഫും നോറ ഫത്തേഹിയും സണ്ണി ലിയോണിയും ബിപാഷ ബസുവുമെല്ലാം പല ചിത്രങ്ങളിലും ഒരൊറ്റ ഡാൻസ് നമ്പറുമായി വന്നിട്ടുണ്ട്. ഇത്തരം നൃത്തങ്ങൾക്ക് ഇവരിൽ പലരും ഒരു കോടി രൂപ മുതൽ രണ്ട് കോടി വരെയൊക്കെ പ്രതിഫലം വാങ്ങാറുമുണ്ട്. എന്നാൽ ഒരൊറ്റ നൃത്ത രംഗത്തിന് ഏറ്റവുമധികം പ്രതിഫലം വാങ്ങിയ താരം ഇവരാരുമല്ല, അത് തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവാണ്. പുഷ്പ ഒന്നാം ഭാഗത്തിൽ അതിന്റെ വിജയത്തിൽ ഒരു ഘടകമായിരുന്നു സാമന്ത അഭിനയിച്ച നൃത്ത രംഗം. അതിനായി അവർ വാങ്ങിയ പ്രതിഫലം അഞ്ച് കോടി രൂപയായിരുന്നു. ബോളിവുഡിൽ ഇപ്പോൾ ഡാൻസ് നമ്പറുകളിൽ തിളങ്ങി നിൽക്കുന്ന സണ്ണി ലിയോണിയും നോറ ഫത്തേഹിയുമെല്ലാം രണ്ട് കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്. ഒരു കാലത്ത് ഡാൻസ് നമ്പറുകൾ മാത്രം ചെയ്തിരുന്ന ബിപാഷ ബസുവിന്റെ ഏറ്റവും ഉയർന്ന പ്രതിഫലം…
പരിസ്ഥിതി മലിനീകരണവും നഗര ഗതാഗതത്തിരക്കും കുറയ്ക്കാൻ ഒരുപോലെ സഹായിക്കുന്നവയാണ് ഇലക്ട്രിക് ബസ്സുകൾ. അനേകം ഇന്ത്യൻ സംസ്ഥാനങ്ങൾ ഡബിൾ ഡെക്കർ ഇലക്ട്രിക് ബസ്സുകൾ പൊതുഗതാഗതത്തിന് എത്തിച്ചു കഴിഞ്ഞു. കൂടുതൽ യാത്രക്കാരെ കൊണ്ടു പോകാവുന്നതിനൊപ്പം മലിനീകരണമില്ലാത്ത യാത്ര കൂടി ഇ-ഡബിൾ ഡെക്കർ ബസ്സുകൾ ഉറപ്പു നൽകുന്നു. മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങൾ ഇ-ഡബിൾ ഡെക്കറുകൾ പൊതുഗതാഗതത്തിൽ കൊണ്ട് വന്ന് മാതൃകയാകുന്നു. രാജ്യത്ത് തന്നെ പൊതുഗതാഗതത്തിനായി ഇ-ഡബിൾ ഡെക്കറുകൾ ആദ്യമായി ഉപയോഗിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. മുംബൈ ട്രാൻസ്പോർട്ട് അതോറിറ്റി ആരംഭിച്ച ബസ് സർവീസിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. തിരക്കേറിയ എല്ലാ റൂട്ടുകളിലും മുംബൈ ട്രാൻസ്പോർട്ട് ഇ-ഡബിൾ ഡെക്കറുകൾ കൊണ്ടു വന്നു. ലഖ്നൗവിലാണ് ഉത്തർ പ്രദേശിലെ ആദ്യ ഇ-ഡബിൾ ഡെക്കർ സർവീസ് ആരംഭിച്ചത്. സംസ്ഥാന ഗവൺമെന്റിന്റെ ആകാൻഷ ഹാത് പദ്ധതിയുടെ ഭാഗമായാണ് ബസ്സുകൾ യുപിയിൽ സേവനമാരംഭിച്ചത്. യുപിയിലെ പരിസ്ഥിതി സൗഹാർദ നഗര ഗതാഗതത്തിനായുള്ള പദ്ധതിയാണ് ആകാൻഷ ഹാത്. 65 പേർക്ക് സഞ്ചരിക്കാവുന്ന ബസ്സിൽ സ്ത്രീകൾക്ക്…
ആദ്യ എയര്‍ ടാക്സി സ്റ്റേഷൻ നിര്‍മാണം ആരംഭിച്ച് ദുബായ്. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് 3100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിൽ ഏരിയല്‍ ടാക്സിയുടെ ‘വെര്‍ട്ടിപോര്‍ട്ട്’ വരുന്നത്. പ്രതിവര്‍ഷം 42000 ലാന്‍ഡിങ്ങുകളും 170000 യാത്രക്കാരേയും കൈകാര്യം ചെയ്യാവുന്ന ശേഷിയുമായാണ് വെർട്ടിപോർട്ടിന്റെ വരവ്. ആദ്യഘട്ടത്തില്‍ ഡൗണ്ടൗണ്, ദുബായ് മറീന, പാം ജുമൈറ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ വരിക. 2026ഓടെ എയർ ടാക്സി സേവനങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി. എയർ ടാക്സി സേവനത്തിന്റെ പ്രാരംഭ ഘട്ടത്തിൽത്തന്നെ ദുബായിലെ പ്രധാന നാല് ലാൻഡിങ് സൈറ്റുകളും ഉൾപ്പെടും. നവീകരണം, സുരക്ഷ, സുസ്ഥിരത, മൊബിലിറ്റി എന്നിവയിൽ ദുബായിയുടെ ആഗോള ഭാവി രൂപപ്പെടുത്താൻ പ്രാപ്തമായതാണ് എയർ ടാക്സി പദ്ധതിയെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. വിപുലമായ ഏരിയല്‍ ടാക്സി സേവനം നല്കുന്ന ലോകത്തിലെതന്നെ ആദ്യ നഗരമായി ദുബായിയെ മാറ്റാനാണ് എയർ ടാക്സി പദ്ധതി ലക്ഷ്യമിടുന്നത്. ടേക്ഓഫ്, ലാന്‍ഡിംഗ് ഏരിയ, എയർ ടാക്സി…
ഐബിഎമ്മിന്റെ ലോകത്തെ തന്നെ ഏറ്റവും മികച്ച ഓഫീസ് സംവിധാനം പുതിയ ജെനറേറ്റീവ് എഐ ഇന്നവേഷന്‍ സെന്റര്‍ കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. പ്രഖ്യാപിച്ച് ആറ് മാസത്തിനുള്ളിൽ കേരളത്തിൽ ഐബിഎം ഇന്നവേഷൻ സെൻ്റർ ആരംഭിച്ചു എന്നതും നേട്ടമാണ് . വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമുള്ള സംവിധാനം, അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്കായി എക്സ്പീരിയന്‍സ് സെന്റര്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഐബിഎം പാർട്നർ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും സഹായം ലഭ്യമാക്കാനും പ്രൊഡക്ട് പ്രോട്ടോടൈപ്പുകൾ നിർമ്മിക്കാനും ഒപ്പം തന്നെ ആഗോളതലത്തിൽ ഐബിഎമ്മിൻ്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന മറ്റ് കമ്പനികൾക്ക് ഉൽപ്പന്നങ്ങൾ മനസിലാക്കാനുമെല്ലാം കേരളത്തിലെ ഈ സെൻ്റർ സഹായകമാകും. ലോകത്തിൽ തന്നെ ആദ്യമായാണ് ഒരു ഐബിഎം സെൻ്ററിൽ രണ്ട് തവണയായി ഒന്നിലധികം പദ്ധതികൾ ഒരു വർഷത്തിനിടെ ആരംഭിക്കുന്നത്. കേരളം നൂതന വ്യവസായങ്ങളുടെ ലക്ഷ്യകേന്ദ്രമായി മാറുന്നതിനൊപ്പം ഇവിടെ ആരംഭിക്കുന്ന പുത്തൻ തലമുറ നിക്ഷേപങ്ങൾ വളരെ പെട്ടെന്ന് നിക്ഷേപം വർധിപ്പിക്കുകയും ചെയ്യുകയാണ് എന്നത് നേട്ടമാണ്. ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ ലുലു ടവറിലെ ഐബിഎമ്മിന്റെ അത്യാധുനിക ഓഫീസ്. ജെന്‍ എഐ…
രാജ്യത്തെ ജനന നിരക്കിലെ ഇടിവ് പരിഹരിക്കാനായി സെക്സ് മന്ത്രാലയത്തിന് രൂപം നൽകാൻ റഷ്യ. പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വിശ്വസ്തയും പാർലമെന്റ് സമിതി അധ്യക്ഷയുമായ നീന ഒസ്താനീനയാണ് പുതിയ മന്ത്രാലയം രൂപീകരിക്കുന്നത് സംബന്ധിച്ച അപേക്ഷ പരിഗണിക്കുന്നത്. രാജ്യത്തെ ജനസംഖ്യാ നിരക്ക് ഉയർത്താൻ പ്രസിഡന്റ് പുടിൻ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് ജനനനിരക്ക് ഉയർത്താനായി നിരവധി നിർദേശങ്ങളുമായി അധികൃതരെത്തി. 2022ൽ യുക്രെയ്നുമായി യുദ്ധം ആരംഭിച്ച ശേഷം റഷ്യയുടെ ജനസംഖ്യയിൽ ഗണ്യമായ കുറവുണ്ടായി. നിർദേശങ്ങൾ1. രാത്രി പത്തിനും പുലർച്ചെ രണ്ടിനും ഇടയിൽ ലൈറ്റുകളും ഇന്റർനെറ്റും ഓഫ് ചെയ്യുക-പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനാണിത്.2. പെൻഷനിലടക്കം മക്കളുള്ള വീട്ടമ്മമാർക്ക് പ്രത്യേക ‘ശമ്പളം’.3. ആദ്യ ഡേറ്റിങ്ങിന് 5000 റൂബിൾ വരെ (ഏകദേശം 4395 രൂപ) സർക്കാർ സാമ്പത്തിക സഹായം4. ഹോട്ടലുകളിൽ വിവാഹ രാത്രികൾക്കായി ധനസഹായം. വിവാഹദിവസം രാത്രി ഹോട്ടലിൽ താമസിക്കുന്നതിന് 26,300 റൂബിൾ (ഏകദേശം 23,122 രൂപ) സാമ്പത്തിക സഹായം. ഇതിലൂടെ ഗർഭധാരണം പ്രോത്സാഹിപ്പിക്കാമെന്നാണ് സർക്കാറിന്റെ പക്ഷം. ഈ നിർദേശങ്ങൾക്ക്…