Author: News Desk

കഴിഞ്ഞ മാർച്ചിലാണ് മെക്സിക്കൻ മോഡലും സംരംഭകയുമായ ഗ്രേസിയ മുനോസും സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയലും വിവാഹിതരായത്. വിവാഹശേഷം ജിയ ഗോയൽ എന്ന പേരിലാണ് ഗ്രേസിയ അറിയപ്പെടുന്നത്. ഇപ്പോൾ ഒരു ടേക് ഷോയിൽ ഇരുവരുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ദീപീന്ദർ ഗോയൽ. ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ പങ്കെടുക്കവേയാണ് ഇരുവരും തങ്ങൾ തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് മനസ്സുതുറന്നത്. കുടുംബകാര്യങ്ങൾക്കപ്പുറം ഇന്ന് സൊമാറ്റോയുടെ പ്രവർത്തനങ്ങളിലെ പ്രധാന കണ്ണിയാണ് ജിയ എന്ന് ദീപീന്ദർ പറഞ്ഞു. അടുത്തിടെ ഡെലിവെറി ജീവനക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സോമാറ്റോ ഡെലിവറി ഏജൻ്റുമാരായി ഇരുവരും ഭക്ഷണം വിതരണത്തിന് ഇറങ്ങിയിരുന്നു. ആളുകളുമായി ഇടപെടുന്നതിൽ ജിയയ്ക്ക് പ്രത്യേക കഴിവാണ് ഉള്ളതെന്ന് ഈ സംഭവത്തെക്കുറിച്ച് സൂചിപ്പിച്ച് ദീപീന്ദർ പറഞ്ഞു. മെക്‌സിക്കൻ മോഡലായ ജിയ ദീപീന്ദറിനെ വിവാഹം കഴിച്ചതിന് ശേഷം ഇന്ത്യയിലേക്ക് താമസം മാറിയിരുന്നു. തനതായ സാംസ്കാരിക പശ്ചാത്തലങ്ങളെ സമന്വയിപ്പിച്ച് ദമ്പതികളുടെ ബന്ധം ദീപീന്ദറിൻ്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നു. 2005-ൽ ബെയിൻ ആൻഡ് കമ്പനിയിൽ…

Read More

വിജയ് സേതുപതി ചിത്രം മഹാരാജ ചൈനയിൽ 100 കോടി കലക്ഷൻ നേടിയിരിക്കുകയാണ്. ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ, അന്ധാദുൻ തുടങ്ങിയ ഇന്ത്യൻ ചിത്രങ്ങളും ചൈനീസ് ബോക്സോഫീസിൽ പണം വാരിയിട്ടുണ്ട്. എന്നാൽ 54 വർഷം മുൻപ് ഇറങ്ങിയ ഒരു ഹിന്ദി ക്രൈം ത്രില്ലർ ഈ ചിത്രങ്ങളുടെയല്ലാം ചൈനീസ് തിയേറ്ററുകളിലെ പ്രകടനത്തെ നിഷ്പ്രഭമാക്കുന്നു. 1971ൽ ജിതേന്ദ്ര, ആശ പരേഖ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു കാരവൻ. നസീർ ഹുസൈൻ സംവിധാനം ചെയ്ത ചിത്രം അക്കാലത്ത് ഇന്ത്യൻ ബോക്സോഫീസിൽ 3.5 കോടി രൂപയോളം കലക്ഷൻ നേടി. എന്നാൽ അതിലും വലിയ റെക്കോർഡ് ആണ് ചിത്രം ചൈനയിൽ റിലീസ് ചെയ്തതോടെ നേടിയത്. ചൈനീസ് തിയേറ്ററുകളിൽ ചിത്രം ആദ്യം റിലീസ് ചെയ്ത ഘട്ടത്തിൽ 8.8 കോടി ടിക്കറ്റുകളാണ് വിറ്റുപോയത്. ചിത്രത്തിന്റെ ജനപ്രിയത മാനിച്ച് വീണ്ടും വീണ്ടും കാരവൻ റിറിലീസ് ചെയ്യപ്പെട്ടു. ഒടുവിൽ 30 കോടി ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി ആകെ ചൈനീസ് തിയേറ്ററുകളിൽ വിറ്റുപോയത്. ഏതൊരു രാജ്യത്തും ഒരു ഇന്ത്യൻ…

Read More

അറിഞ്ഞ് കളിച്ചാൽ കോടികൾ വരുമാനം ഉണ്ടാക്കാവുന്ന മേഖലയാണ് സമൂഹമാധ്യമങ്ങളും ഇൻഫ്ലുവസർ മാർക്കറ്റിങ്ങും. അത് കൊണ്ട് തന്നെ നിരവധി പേരാണ് സ്ഥിര വരുമാനമുള്ള ജോലികൾ ഉപേക്ഷിച്ച് ഇൻഫ്ലുവൻസറാകാൻ ഇറങ്ങി പുറപ്പെടുന്നത്. അത്തരത്തിൽ വാർത്തകളിൽ ഇടം നേടിയ ഇൻഫ്ലുവൻസർ ആണ് തമിഴ്നാട് സ്വദേശിയായ പി.ആർ. സുന്ദർ. കണക്ക് അധ്യാപകനായിരുന്ന അദ്ദേഹം അധ്യാപന ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ ട്രേഡിങ് ഇൻഫ്ലുവസർ ആയത്. ഏതാനും വർഷങ്ങൾ കൊണ്ട് കോടികളുടെ ആസ്തിയാണ് അദ്ദേഹം ഇതിലൂടെ നേടിയത്. നിലവിൽ ദുബായിൽ സ്ഥിരതാമസമാക്കിയ സുന്ദറിന്റെ പുതിയ കാറാണ് സമൂഹമാധ്യമങ്ങളിലെ താരം. റോൾസ് റോയ്സ് ഫാന്റം ആണ് അദ്ദേഹം സ്വന്തമാക്കിയത്. ഏഴ് കോടിയോളം രൂപ ചിലവാക്കി ദുബായിൽ വാങ്ങിയ വാഹനമാണ് സുന്ദർ ഇപ്പോൾ ഇന്ത്യയിലേക്കെത്തിച്ചിരിക്കുന്നത്. ചരക്കുകൾക്കുള്ള പാസ്പോർട്ട് എന്ന് അറിയപ്പെടുന്ന കാർനെറ്റ് എന്ന അന്താരാഷ്ട്ര കസ്റ്റംസ് രേഖ വഴിയാണ് അദ്ദേഹം ദുബായിൽ നിന്നും വാഹനം ഇന്ത്യയിലേക്ക് കൊണ്ടു വന്നത്. ഒരു വർഷത്തേക്ക് വരെ നികുതി രഹിതവും തീരുവ രഹിതവുമായി ഇത്തരത്തിൽ വാഹനം…

Read More

പെണ്ണിന്റെ മാനത്തിന് വില നിശ്ചിയിക്കുന്നത് ആരാണ്? സമൂഹമാണോ, പുരുഷനാണോ അതോ ആ പെണ്ണ് തന്നെയാണോ? ആത്മാഭിമാനം ഉള്ള സ്ത്രീയാണെങ്കിൽ അവളുടെ മാനവും വിലയും തീരുമാനിക്കുന്നത് അവൾ തന്നെയാണ്. ദക്ഷിണ മുംബൈയിലെ ഗിർഗോൺ. വർഷം 1959! മാർച്ച് മാസം. ഗുജറാത്തിൽ നിന്ന് ബോബെയിൽ വന്ന് കുടിയേറിയ ഒരു കുടുംബത്തിലെ ജസ്വന്തി ബെൻ ജംനാദാസ് ( Jaswantiben Jamnadas Popat) എന്ന യുവതി, അവർ അന്തസ്സുള്ള ഒരു ജീവിതം സ്വപ്നം കണ്ടു. അതിനായി എന്തുചെയ്യണമെന്ന് മനസ്സുരകി ആലോചിച്ചു. അന്നത്തെക്കാലത്ത് ഒരു സ്ത്രീ അതൊക്കെ ചെയ്യാമോ? കാരണം, വീട്ടിനുള്ളിൽ ഭർത്താവിനെ പരിപാലിക്കുക, ഭക്ഷണം ഉണ്ടാക്കുക, വീട് മാനേജ് ചെയ്യുക, നാൽക്കാലികൾ ഉണ്ടെങ്കിൽ അവയെ നോക്കുക, പ്രസവിക്കുക.. ഇത്രയുമായിരുന്നു ഒരു ഗ്രാമത്തിലായാലും നഗരത്തിലായാലും ഒരു സ്ത്രീയുടെ ആവറേജ് പ്രൊഫൈൽ, അഥവാ ജീവിത്തിലെ സ്കോപ്പ്! സ്വപ്നം കാണുന്ന മനസ്സ് പെൺകുട്ടികൾക്ക് പറഞ്ഞിട്ടില്ലാത്ത കാലം. ജസ്വന്തി ബെൻ ജംനാദാസിന് അന്ന് 26-ഓ 28-ഓ വയസ്സേ പ്രായമുള്ളൂ. അറിയാവുന്ന ആകെയുള്ള കാര്യം…

Read More

ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ ചരിത്രം കുറിക്കാവുന്ന ഇന്നവേഷനുമായി തിരുവന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥികൾ.ഫോളിയം എക്കോ-ഡ്രൈവ് എന്നപേരിൽ പരിസ്ഥിതിയേക്കൂടി പരിഗണിച്ച് കൊണ്ടാണ് ഇവി കാർ നിർമ്മിച്ചിരിക്കുന്നത്. പുതിയ മോഡലുമായി അടുത്തമാസം ഖത്തറിൽ നടക്കുന്ന ഷെൽ എക്കോ മാരത്തോണിൽ CET വിദ്യാർത്ഥികൾ പങ്കെടുക്കും. ഈ ആഗോള മത്സരത്തിൽ പങ്കെടുക്കുന്ന ഒരേ ഒരു കേരള ടീമാണ് Folium Eco-Drive. അഡ്വാൻസ്ഡ് എഞ്ചിനീയറിംഗിന്റേയും പുനരുപയോഗ മാതൃകയുടേയും ക്ലാസിക് ഉദാഹരണമാണ് ഫോളിയം എക്കോ ‍ഡ്രൈവ്. ചണനാരുകളും പ്ലാസ്റ്റിക് ഫൈബറുകളും ഉപയോഗിച്ചാണ് ബോഡി പാനലുകൾ നിർമ്മിച്ചിരിക്കുന്നത്. ഇത് വാഹനത്തിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് വഴി എനർജി എഫിഷ്യൻസിയും എയ്റോഡൈനാമിക്സും മെച്ചപ്പെടുത്താനായി. തിരുവന്തപുരത്തെ കൊച്ചുവേളിയിലുള്ള പ്രാദേശിക സംഘങ്ങളുടെ ഉൾപ്പെടെ സഹകരണം ഉറപ്പാക്കി എന്നതും ഈ ഇലക്ട്രിക് വാഹനത്തെ ശ്രദ്ധേയമാക്കുന്നു. Eram Power Electronics കമ്പനിയുടെ കൂടി സഹായത്തോടെയാണ് CET വിദ്യാർത്ഥികൾ ഈ ഇവി പൂർത്തിയാക്കിയത്.

Read More

പ്രതിവർഷ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് കുതിപ്പുമായി അദാനി ഗ്രൂപ്പ് പരിപാലിക്കുന്ന തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. പ്രതിമാസ യാത്രക്കാരുടെ ശരാശരി , ആഭ്യന്തര കാർഗോ നീക്കം , എയർ ട്രാഫിക് മൂവ്മെന്റുകൾ എന്നിവയിലും വർധനവുണ്ട്. 2024 ജനുവരി മുതൽ ഡിസംബർ വരെ 49.17 ലക്ഷം പേർ തിരുവനന്തപുരം എയർപോർട്ട് വഴി യാത്ര ചെയ്തു. 2023 ഇതേ കാലയളവിൽ 41.48 ലക്ഷം ആയിരുന്നു യാത്രക്കാരുടെ എണ്ണം. ഡിസംബറിൽ മാത്രം യാത്ര ചെയ്തത് 4.52 ലക്ഷം പേരാണ്. ഇതും സർവകാല റെക്കോർഡ് ആണ്. 18.52% ആണ് വർദ്ധനവ് . 2022-ൽ 31.11 ലക്ഷമായിരുന്നു വിമാനത്താവളം വഴിയുള്ള ആകെ യാത്രക്കാർ. നിലവിൽ പ്രതിദിനം ശരാശരി 100 സർവീസുകൾ വഴി 15000നു മുകളിൽ യാത്രക്കാരാണ് തിരുവനന്തപുരം എയർപോർട്ട് വഴി യാത്ര ചെയ്യുന്നത്. 2024ലെ ആകെ യാത്രക്കാരിൽ 26.4 ലക്ഷം പേർ ഇന്ത്യൻ നഗരങ്ങളിലേക്കും 22.7 ലക്ഷം പേർ വിദേശനഗരങ്ങളിലേക്കുമാണ് യാത്ര ചെയ്തത്.എയർ ട്രാഫിക് മൂവ്മെന്റുകൾ ATM 28306 ൽ നിന്ന്…

Read More

കൊച്ചി കൂടുതൽ ഹരിതമയമാകുകയാണ്. ആയിരത്തോളം ഹരിത ഓട്ടോറിക്ഷകൾ കൊച്ചി നഗരത്തിൽ നിരത്തിലിറങ്ങാനിരിക്കെ വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത‘മെട്രോ കണക്ട്’ ഇലക്ട്രിക് ബസ് സര്‍വീസ് അടുത്ത ആഴ്ച ആരംഭിക്കും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ബസുകളാണ് നിരത്തിലിറങ്ങുന്നത്. ഏറ്റവും സുഖകരമായ യാത്രയ്ക്ക് പരിസ്ഥിതിക്ക് ഇണങ്ങുന്ന, കൊച്ചി മെട്രോയിലേതിന് സമാനമായ യാത്രാ സൗകര്യങ്ങളോടെയാണ് ഇലക്ട്രിക് ബസുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയാണ് ടിക്കറ്റിങ്. യുപിഐ വഴിയും റൂപേ ഡെബിറ്റ് കാർഡ്, കൊച്ചി 1 കാർഡ് എന്നിവ വഴിയും പേയ്‌മെന്റ് നടത്താം. കാശു നൽകിയും ടിക്കറ്റെടുക്കാം . കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിലേക്കുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നത്. വിവിധ റൂട്ടുകളില്‍ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി. ആലുവ- വിമാനത്താവളം, കളമശേരി- മെഡിക്കല്‍ കോളജ്, ഹൈക്കോടതി- എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര- കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട്…

Read More

കാലത്തിനൊത്ത് കോളേജിനെയും അപ്ഡേറ്റ് ചെയ്യുകയാണ് ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളേജിലെ ബി.വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗം വിദ്യാർത്ഥികൾ. ഐ – ഹബ് എന്ന സ്ഥാപനത്തിൻ്റെ സഹകരണത്തോടെ  ഇരുപത്തഞ്ചു വിദ്യാർത്ഥികൾ അഞ്ചുഗ്രൂപ്പുകളായി ചെയ്ത ഇൻ്റേൺഷിപ്പിലൂടെ വികസിപ്പിച്ചെടുത്ത റോബോട്ടിക് പ്രോജക്ട് കേരളത്തിലെ ആർട്സ് ആൻ്റ് സയൻസ് കോളേജുകളിൽ നിന്നുള്ള അപൂർവ്വ നേട്ടമാണ്. ജോസഫൈൻ എന്നു പേരിട്ട റോബോട്ടിൻ്റെ ലോഞ്ചിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ബഹുമാനപ്പെട്ട ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ആണ്  നിർവഹിച്ചത് . പഠനത്തിലൂടെ ആർജിച്ച അറിവ് സമൂഹത്തിനും ഉപയോഗപ്രദമാകട്ടെയെന്ന ലക്ഷ്യത്തോടെയാണ് JosephAIne എന്ന റോബോട്ടിനെ രൂപകൽപ്പന ചെയ്തിട്ടുള്ളത്. വ്യക്തികളുടെ മുഖം തിരിച്ചറിയൽ, ശബ്ദം തിരിച്ചറിയൽ, തത്സമയവിവരങ്ങൾ ചോദിച്ചറിയുന്നതിനുള്ള ചാറ്റ്ബോട്ട് സംവിധാനം എന്നിവയ്ക്ക് സഹായകമാണ് റോബോട്ട്. ആളുകൾക്ക് സുഗമമായി കോളേജ് സേവനങ്ങൾ ലഭ്യമാക്കാൻ വികസിപ്പിച്ചെടുത്ത മാപ്പ് – നാവിഗേഷൻ സംവിധാനമൊരുക്കും. ലൈബ്രറിയിലെ പുസ്തകങ്ങൾ കണ്ടെത്താനും അവയിലെ ആശയങ്ങൾ പറഞ്ഞുതരാനും സഹായകരമാകും. കാഴ്ചപരിമിതരായ കുട്ടികൾക്കും പ്രയോജനപ്രദമാകുന്ന…

Read More

2024ലെ ആഗോള ഗൂഗിൾ ട്രെൻഡ് തിരച്ചിൽ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ട റെസിപ്പികളിൽ നാലാം സ്ഥാനത്ത് മാങ്ങാ അച്ചാർ. ഗൂഗിളിൽ ആളുകൾ ഏറ്റവുമധികം തിരഞ്ഞ ഫുഡ് ആൻഡ് ഡ്രിങ്ക് റെസിപ്പി വിഭാഗത്തിലാണ് മാങ്ങാ അച്ചാർ നാലാമതെത്തിയത്. ഇന്ത്യൻ ഭക്ഷണത്തിനും പ്രത്യേകിച്ച് കേരള രുചികൾക്കും പ്രാധാന്യം ഏറുന്നതിന്റെ തെളിവാണിത് എന്ന് കേരള ടൂറിസം വെബ്സൈറ്റിലെ ലേഖനത്തിൽ പറയുന്നു. ഇന്ത്യയിലും ഏറ്റവുമധികം സേർച്ച് ചെയ്യപ്പെട്ട രണ്ടാമത്തെ റെസിപ്പിയാണ് മാങ്ങാ അച്ചാറിന്റേത്. 2024ലെ ഗൂഗിളിന്റെ മോസ്റ്റ് സേർച്ച്ഡ് റെസിപ്പി വിഭാഗത്തിൽ കഞ്ഞിയും ചമ്മന്തിയും മുൻപന്തിയിലുണ്ട്. ചമ്മന്തി പട്ടികയിൽ പത്താം സ്ഥാനത്താണ്. നിയർ മി വിഭാഗത്തിൽ ഗൂഗിളിൽ ഏറ്റവുമധികം സേർച്ച് ചെയ്യപ്പെട്ട രണ്ടാമത്തെ കീവേർഡ് ഓണസദ്യയാണ്. ഇതും കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. ബെംഗളൂരു, ഡൽഹി അടക്കമുള്ള നഗരങ്ങളിലെ പ്രിയ കീവേർഡ് ആയിരുന്നു 2024ൽ ഓണസദ്യ. Mango pickle ranks fourth in Google’s 2024 Food and Drink Recipe category, reflecting the…

Read More

പുതിയ 20 കോച്ചുള്ള വന്ദേ ഭാരത് ട്രെയിൻ തിരുവനന്തപുരം – കാസർഗോഡ് റൂട്ടിൽ സർവീസ് ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ശനിയാഴ്ച രാവിലെ നിന്ന് രാവിലെ 5:15 ന് ട്രെയിൻ സർവീസ് തുടങ്ങി. നിലവിലെ 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിന് പകരമാണ് ഈ ഓറഞ്ചു കളറുള്ള പുതിയ വന്ദേ ഭാരത് ഓടിതുടങ്ങിയത്.. നാല് കോച്ചുകൾ അധികം വരുമ്പോൾ നിലവിലെ വന്ദേഭാരതിലെ 1016 സീറ്റിനൊപ്പം 312 സീറ്റുകൾ വർധിക്കും. നിലവിൽ തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് സർവീസ് നടത്തുന്നത് എട്ടു കോച്ചുമായിട്ടാണ്. ആഴ്ചയിൽ ആറു ദിവസം തിരുവനന്തപുരത്ത് നിന്ന് രാവിലെ 5:15 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1:20 ന് കാസർകോട് എത്തും. മടക്കയാത്രയിൽ കാസർകോട് നിന്ന് ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ട് രാത്രി 10.40ന് തിരുവനന്തപുരത്ത് എത്തും. ഒരു ദിവസം പതിവ് പരിശോധനകൾക്കായി മാറ്റി വയ്ക്കും.ഇന്ത്യയിൽ യാത്രക്കാരുടെ ഒക്കുപ്പൻസി 200 ശതമാനത്തിനടുത്ത് തുടരുന്ന വന്ദേ ഭാരത് സർവീസ് കേരളത്തിലാണ്. 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം…

Read More