Author: News Desk

ബഹുരാഷ്ട്ര കൺസ്യൂമർ ഗുഡ്സ് കമ്പനിയായ യൂണിലിവർ (Unilever) ആഗോളതലത്തിലും ഇന്ത്യയിലും വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു.വിവിധ റോളുകൾക്കായി പരിചയസമ്പന്നരായ പ്രൊഫഷണലുകളിൽ നിന്ന് യൂണിലിവർ ജോലി അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ 128,000 ജീവനക്കാർ ആഗോള തലത്തിൽ യൂണിലിവറിനൊപ്പമുണ്ട്.   പരിചയസമ്പന്നർക്ക് കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുവാൻ കമ്പനിയുടെ കരിയർ പേജിൽ https://careers.unilever.com/ ക്ലിക്ക് ചെയ്യാം. പുതിയ അവസരങ്ങൾക്കായി   കമ്പനിയുടെ ലിങ്ക്ഡ്ഇൻ പേജിലോ  https://www.linkedin.com/company/unilever/jobs/ ജോബ് പോർട്ടലുകളിലോ ക്ലിക്ക് ചെയ്യാം.അടുത്തിടെ, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് (HUL) ഫോസ്റ്റർ ആൻഡ് കിൻഷിപ്പ് കെയർഗിവർ ലീവ് പോളിസി പ്രഖ്യാപിച്ചിരുന്നു. ദത്തെടുക്കുന്നതിന് മുമ്പുള്ള ഫോസ്റ്റർ കെയർ തിരഞ്ഞെടുക്കുന്ന അല്ലെങ്കിൽ അവരുടെ കുടുംബ ആവശ്യങ്ങൾക്കനുസരിച്ച് നിയമപരമായ രക്ഷാധികാരികളാകുന്ന ജീവനക്കാർക്ക് നാല് ആഴ്ച വരെ അവധി വാഗ്ദാനം ചെയ്യുന്നു. HUL-ൻ്റെ ജീവനക്കാർക്കായുള്ള നിലവിലെ പോളിസികൾ ആഗോളതലത്തിൽ ശ്രദ്ധേയമാണ്. ഗ്രൂപ്പ് ഇൻഷുറൻസിനപ്പുറം വികലാംഗരായ ജീവനക്കാർക്ക് അധിക മെഡിക്കൽ കവറേജുണ്ട്. അതിജീവിതർക്കുള്ള മാനസിക-സാമ്പത്തിക- വൈദ്യസഹായം. ട്രാൻസ്‌ജെൻഡർ ജീവനക്കാർക്ക് മെഡിക്കൽ, ലീവ്, കൗൺസിലിംഗ്, ജോലിസ്ഥലത്തെ സഹായം എന്നിവ നൽകുന്ന ലിംഗമാറ്റ…

Read More

പ്രീതി സിൻ്റ, പ്രതിഭ രന്ത തുടങ്ങിയ നടിമാരെ പോലെ ചെറിയൊരു പട്ടണത്തിൽ നിന്ന് സ്വപ്നങ്ങളുമായി വന്ന ഒരു പെൺകുട്ടി ഇന്ന് എല്ലാ പ്രതിബന്ധങ്ങളെയും തിരസ്‌കാരങ്ങളെയും മറികടന്ന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ടെലിവിഷൻ നടിമാരിൽ ഒരാളായി. 32 കോടി രൂപ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ ടെലിവിഷൻ നടിമാരിൽ ഒരാളാണ് ഹിമാചലിൽ നിന്നും ഭാഗ്യം പരീക്ഷിക്കാനെത്തിയസൗന്ദര്യ മത്സര റാണി റുബീന ദിലൈക്ക് (Rubina Dilaik). പ്രേക്ഷകരെ ആകർഷിച്ചതും ഹിറ്റായതുമായ ചില ടെലിവിഷൻ ഷോകളിലൂടെയാണ് റുബീന ദിലൈക്ക് പ്രശസ്തയായത്. ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് റുബീന ദിലൈക് ജനിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അവൾ ഒരിക്കൽ ഐഎഎസ് ഓഫീസറാകാൻ ആഗ്രഹിച്ചു. എന്നാൽ യുപിഎസ്‌സി സ്വപ്നങ്ങൾ ഉപേക്ഷിച്ച് മോഡലിങ്ങിലേക്ക് തിരിഞ്ഞു. രണ്ട് പ്രാദേശിക സൗന്ദര്യമത്സരങ്ങളിൽ വിജയിക്കുകയും 2006-ൽ മിസ് ഷിംല കിരീടം നേടുകയും ചെയ്തു. തുടർന്ന് അഭിനയരംഗത്തേക്ക് കടന്ന നടി ഷിംലയിൽ നിന്ന് മുംബൈയിലേക്ക് മാറി. എന്നാൽ അഭിനയരംഗത്തേക്കുള്ള ചുവടുവെപ്പ് എളുപ്പമായിരുന്നില്ല…

Read More

സ്വന്തമായി സ്ഥലവും പകുതി പണവും കയ്യിലുണ്ടെങ്കിൽ കേരളത്തിലെവിടെയും വീട് വെക്കാം. കൈയിലൊതുങ്ങുന്ന ചെറിയ ബജറ്റ് വീട് മുതൽ ആഡംബര വീടുകൾ വരെ മികച്ച സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ ഇവർ നിർമിച്ചു നൽകുന്നു. എസ്റ്റിമേറ്റിന്റെ പകുതി പണം മാത്രം ആദ്യം നൽകിയാൽ മതി. ബാക്കി കാശ് 50 തവണകളായി തിരിച്ചടച്ചാൽ മതി. തിരിച്ചടവിൽ 20% സബ്‌സിഡിയും നൽകും. വീട് എന്ന സ്വപ്നമുള്ള ആരുടേയും മനസ്സിന് കുളിര് നൽകുന്ന ഈ വാഗ്ദാനം Homes4 ആണ് നൽകുന്നത്. മടുപ്പിക്കുന്ന ഡോക്യൂമെന്റുകൾ ഒന്നുമില്ല. പലിശയില്ലാതെ വീട് പണി പൂർത്തിയാക്കാം എന്നതാണ് മറ്റൊരു അട്രാക്ഷനായി Homes4-ന്റെ എംഡി ഫസലു റഹ്മാൻ പറയുന്നത്. Homes4 മൊബൈൽ ആപ്പാണ് മറ്റൊരു സവിശേഷത. ഇതിലൂടെ ഉപഭോക്താവിന് തന്റെ വീട് നിർമാണം തത്സമയം കാണാം, അറിയാം. വിദേശത്തു ജോലി ചെയ്തു കൊണ്ട് നാട്ടിൽ വീട് വയ്ക്കുന്നവർക്ക് ലൈവ് ആയി തന്നെ നിർമാണ പ്രവർത്തികൾ വീക്ഷിക്കാൻ വർക്ക് സൈറ്റിൽ സി സി ടിവി ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വീട് നിർമാണത്തിന്റെ ദൈനം ദിന പുരോഗതി , ചിലവുകൾ, വർക്ക് റിപ്പോർട്ട്, അടുത്ത ഘട്ടം എന്നിവയൊക്കെ ആപ്പിൽ ഇവർ…

Read More

ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന OTT താരമെന്ന പദവി ഇനി മുതൽ അജയ് ദേവ് ഗണ്ണിനു അവകാശപെടാനാകില്ല. അജയ് ഒരു സീരിസിന് വാങ്ങിയിരുന്നത് 125 കോടി രൂപ വരെയെങ്കിൽ ഈ ഇന്ത്യൻ നടി ഒരു വെബ് സീരീസിൻ്റെ ഒരു സീസണിന് 200 കോടിയിലധികം രൂപയാണ് ഈടാക്കിയത്. പ്രൈം വീഡിയോയുടെ Citadelലൂടെ ഒടിടിയിൽ പ്രിയങ്ക ചോപ്ര ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ്. പ്രിയങ്കയ്ക്ക് ഈ ഷോയിലെ സഹനടന് തുല്യമായ പ്രതിഫലം ലഭിച്ചു. ഷോയ്‌ക്കായി പ്രിയങ്കക്കും സഹനടൻ റിച്ചാർഡ് മാഡനും ലഭിച്ച തുക 200 മുതൽ 250 കോടി രൂപ വീതമാണ് എന്നാണ് റിപോർട്ടുകൾ. റൂസ്സോ ബ്രദേഴ്‌സ് ഈ ഷോ 250 മില്യൺ ഡോളർ (2000 കോടിയിലധികം രൂപ) ബജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. സിറ്റാഡലിനുള്ള പ്രിയങ്കയുടെ ഫീസ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സീരീസായ ഹീരമാണ്ടിയുടെ പ്രൊഡക്ഷൻ ബജറ്റിനേക്കാൾ കൂടുതലാണ്.പ്രിയങ്കയ്ക്ക് മുമ്പ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന OTT താരമായിരുന്നു…

Read More

യുകെയിലെ അതിസമ്പന്നരുടെ പട്ടികയിലാണ് ഇപ്പോൾ രാജി സമർപ്പിച്ചിരിക്കുന്ന പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷത മൂർത്തിയും. അക്ഷതയാകട്ടെ 2022-23 സാമ്പത്തിക വർഷത്തിൽ ഋഷി സുനക്കിനെക്കാൾ സമ്പത്തു വർധിപ്പിച്ചു. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയുടെ കഴിഞ്ഞ വർഷത്തെ ലാഭവിഹിതം 130 കോടി രൂപയാണ്. 2022-23ൽ സുനക് 20 കോടി രൂപ വരുമാനം നേടിയിരുന്നു. ‘സൺഡേ ടൈംസ് റിച്ച് ലിസ്റ്റ്’ 2024 പ്രകാരം 6860 കോടി രൂപ ആസ്തിയുള്ള ദമ്പതികൾ യുകെയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ചു. റിച്ച് ലിസ്റ്റ്’ 2024 പതിപ്പിൽ അവരുടെ റാങ്കുകൾ 275-ൽ നിന്ന് 245-ലേക്ക് ഉയർന്നു. ഇൻഫോസിസിലെ മൂർത്തിയുടെ ഓഹരി പങ്കാളിത്തമാണ് ദമ്പതികളുടെ ഏറ്റവും മൂല്യവത്തായ സ്വത്ത്. “കഴിഞ്ഞ വർഷം അക്ഷത സുനക്കിന്റെ പക്കലുള്ള ഓഹരികളുടെ മൂല്യം 108.8 ദശലക്ഷം പൗണ്ട് വർദ്ധിച്ച് ഏകദേശം 590 ദശലക്ഷം പൗണ്ട് ആയി. ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് സൂചിപ്പിക്കുന്നത് മർത്തിക്ക് ആ സമയത്ത്…

Read More

എയർ ടാക്സി, ഇലക്ട്രിക് ഡെലിവറി വിമാന സർവീസുകൾ രാജ്യത്ത് നടപ്പാക്കാൻ അബുദാബിക്കും, ദുബായ്‌ക്കുമൊപ്പം ഖത്തറും. മൂന്നാം ഖത്തർ ദേശീയ വികസന തന്ത്രത്തിന് (NDS 3) കീഴിലാണ് ഗതാഗത സംവിധാനം വികസിപ്പിക്കുന്നത്. രാജ്യത്തെ ഗതാഗത മേഖലയിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കുന്നതിനും സുസ്ഥിര വികസനവും സാമ്പത്തിക വൈവിധ്യവൽക്കരണവും കൈവരിക്കുന്നതിലും ഈ ദേശീയ വികസന തന്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2025-ൻ്റെ തുടക്കത്തിൽ ഇലക്ട്രിക് എയർ ടാക്സി സേവനങ്ങളും ഇലക്ട്രിക് ഡെലിവറി വിമാനങ്ങളും പരീക്ഷിക്കുമെന്ന് ഖത്തറിൻ്റെ ഗതാഗത മന്ത്രാലയം അറിയിച്ചു. ഇതിനായുള്ള ഇവോൾട്ട് വിമാന കമ്പനികളുമായി ഖത്തർ പ്രാരംഭ ചർച്ചകൾ നടത്തി വരികയാണ്. എയർ ടാക്‌സി സേവനങ്ങളും ഇലക്ട്രിക് ഡെലിവറി വിമാനങ്ങളും അവതരിപ്പിക്കുന്നത് ഖത്തറിൻ്റെ ഗതാഗത മേഖലയെ ഉത്തേജിപ്പിക്കും. പരീക്ഷണത്തിനായുള്ള അനുമതികൾ നൽകാൻ വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് പുറമെ ഏറ്റവും പുതിയ ആഗോള സാങ്കേതിക വിദ്യകളും എയർ ടാക്‌സി സർവീസിനായി ഉപയോഗപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. നൂതന സാങ്കേതികവിദ്യകളുടെ പ്രയോജനം നേടുന്നതിനും…

Read More

മികച്ച യാത്രാ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ കൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് ഈ എയർ പോർട്ടുകൾ ഏറ്റെടുക്കാൻ ലേല നടപടികളിൽ പങ്കെടുക്കുന്നതടക്കം പദ്ധതിയിടുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) 30-35 വിമാനത്താവളങ്ങൾ 2025-ഓടെ സ്വകാര്യവൽക്കരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് അദാനി എൻ്റർപ്രൈസസിന്റെ പ്രസന്റേഷൻ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഇന്ത്യയിലെ മൊത്തം യാത്രക്കാരുടെ 23% അദാനി ഗ്രൂപ്പ് നയിക്കുന്ന അദാനി എയർപോർട്ട് ഹോൾഡിംഗ്സ് (AAHL) നിയന്ത്രിക്കുന്നു. ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കുന്ന  രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററായി ( AAHL ) കഴിഞ്ഞ  അഞ്ച് വർഷത്തിനിടെ  മാറി. അദാനി എയർപോർട്ട് ഹോൾഡിംഗ്സ് കുറഞ്ഞത് 25 വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തിനുള്ള ബിഡ്ഡുകൾ ക്ഷണിക്കുന്ന സർക്കാർ ടെൻഡറുകളിൽ പങ്കെടുത്ത് തങ്ങളുടെ പോർട്ട്ഫോളിയോയിലേക്ക് കൂടുതൽ വിമാനത്താവളങ്ങൾ ചേർക്കാൻ പദ്ധതിയിടുന്നു. ചെന്നൈ, ഭുവനേശ്വർ, അമൃത്സർ, വാരണാസി എന്നിവയും…

Read More

കരീന കപൂർ, ഷർമിള ടാഗോർ എന്നിവർ ഒന്നിച്ചുള്ള പുതിയ പരസ്യത്തിലെ പട്ടൗഡി പാലസിന്റെ ദൃശ്യങ്ങൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 2014ൽ സെയ്ഫ് അലി ഖാൻ വലിയൊരു തുക നൽകി തിരിച്ചു പിടിച്ചതാണ് ഹരിയാന ഗുരുഗ്രാമിലെ തന്റെ തറവാടായ ഈ പട്ടൗഡി പാലസ്. രൺബീർ കപൂർ അഭിനയിച്ച അനിമൽ, ആമിർ ഖാന്റെ രംഗ് ദേ ബസന്തി, ഷാരൂഖ് ഖാൻ നായകനായ വീർ സര തുടങ്ങി സിനിമ,വെബ് ഷോ പ്രോജക്ടുകളിലെ പ്രധാന ലൊക്കേഷനാണ് ഈ സമ്പന്നമായ കൊട്ടാരം. പട്ടൗഡിയിലെ അവസാന നവാബായിരുന്ന ഇഫ്തിഖർ അലി ഖാൻ 1935-ൽ പണികഴിപ്പിച്ചതാണ് ഈ ആഡംബര കൊട്ടാരം . ഓസ്ട്രിയൻ വാസ്തുശില്പിയായ കാൾ മോൾട്ട്സ് വോൺ ഹെയ്ൻസിൻ്റെ സഹായത്തോടെ ബ്രിട്ടീഷ് വാസ്തുശില്പിയായ റോബർട്ട് ടോർ റസ്സലാണ് പട്ടൗഡി കൊട്ടാരം രൂപകൽപ്പന ചെയ്തത്. സെയ്ഫ് അലി ഖാൻ്റെ പിതാവ് മൻസൂർ അലി ഖാൻ പട്ടൗഡിയുടെ മരണശേഷം പട്ടൗഡി കൊട്ടാരം നീമ്രാന ഹോട്ടൽസ് ഉടമകളായ ഫ്രാൻസിസ് വക്‌സിയാർഗിനും അമൻ…

Read More

ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളെ അപേക്ഷിച്ച് കൊച്ചി, തൃശൂർ എന്നിവിടങ്ങളിലെ ജീവിത നിലവാരം മികച്ചതാണ്. ‘ക്വാളിറ്റി ഓഫ് ലൈഫ്’ എന്ന പാരാമീറ്ററിൽ ഓക്‌സ്‌ഫോർഡ് സൂചിക ചൂണ്ടിക്കാട്ടുന്ന വസ്തുതയാണിത്. കുടിയേറ്റ രീതികളെ സ്വാധീനിക്കുന്ന ജീവിതക്ഷമത, പൊതുവെയുള്ള ജീവിത ആകർഷണം തുടങ്ങിയ ഘടകങ്ങളുടെ കാര്യത്തിൽ, മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളുടെ സ്‌കോർ  ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സ് ഗ്ലോബൽ സിറ്റി ഇൻഡക്‌സ് പ്രകാരം കൊച്ചിയെയും തൃശ്ശൂരിനെയും അപേക്ഷിച്ച് കുറവാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ‘ക്വാളിറ്റി ഓഫ് ലൈഫ്’ എന്ന പാരാമീറ്ററിൽ കൊച്ചിക്ക് 765 സ്കോർ നൽകിയപ്പോൾ തൃശ്ശൂരിന് ഓക്‌സ്‌ഫോർഡ് സൂചിക 757 എന്ന സ്‌കോറാണ് നൽകിയത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ 915-ാം സ്ഥാനത്തും ദേശീയ തലസ്ഥാനമായ ഡൽഹി 838-ാം സ്ഥാനത്തും എത്തി. ഐടി ഹബ് എന്നറിയപ്പെടുന്ന ബെംഗളൂരുവിന് 847 റേറ്റിംഗ് ലഭിച്ചപ്പോൾ ഹൈദരാബാദിന് 882 സ്‌കോർ ലഭിച്ചു. ‘ക്വാളിറ്റി ഓഫ് ലൈഫ്’ എന്ന പാരാമീറ്ററിൽ ഓരോ…

Read More

കിരീടം സിനിമയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ആ പാലം നടൻ മോഹൻലാലിന് ജന്മദിന സമ്മാനമായി അണിഞ്ഞൊരുങ്ങും. തിരുവനന്തപുരം വെള്ളായണിയിലുള്ള കിരീടം പാലമാണ് വിനോദ സഞ്ചാര കേന്ദ്രമായി സംസ്ഥാന സർക്കാർ ഒരുക്കുന്നത്. വെള്ളായണി കായലിന്റെ ഒരു തീരത്താണ് ഈ കൊച്ചു പാലം സിനിമാ പ്രേമികളുടെ മനസിനെ പിടിച്ചുലക്കുന്ന നിരവധി ഓർമകളുമായി ഇന്നുമുള്ളത്. കിരീടം എന്ന സിനിമയിലെ നിരവധി വൈകാരിക മുഹൂർത്തകൾക്കു സാക്ഷിയായ ഈ പാലം പിനീട് അറിയപ്പെട്ടത് കിരീടം പാലമെന്നാണ്. നിരവധിചലച്ചിത്ര പ്രേമികൾ ഈ പാലം നേരിട്ടു കാണാൻ കായൽ തീരത്തെത്താറുണ്ട്. ചൊവ്വാഴ്ച മോഹൻലാലിൻറെ 64-ാം ജന്മദിനത്തിൽ കേരള ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് വെള്ളായണി പാലം വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നു പ്രഖ്യാപിച്ചു. താരത്തിനുള്ള പിറന്നാൾ സമ്മാനമായാണ് മന്ത്രി ഇത് പ്രഖ്യാപിച്ചത്.ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം. എന്ന തലക്കെട്ടോടെ സമൂഹ മാധ്യമങ്ങളിൽ മന്ത്രി പ്രഖ്യാപനം നടത്തുകയും ചെയ്തു. ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു. സിനിമയിലൂടെ…

Read More