Author: News Desk
ബോളിവുഡ് സിനിമയിൽ തിരശ്ശീലയ്ക്ക് പിന്നിൽ സെലിബ്രിറ്റികളുടെ കരിയർ നിയന്ത്രിക്കാൻ അശ്രാന്തമായി പ്രവർത്തിക്കുന്ന നിരവധി മാനേജർമാരുണ്ട്. ഈ മാനേജർമാർക്ക് ചില സന്ദർഭങ്ങളിൽ അവർക്കൊപ്പമുള്ള താരങ്ങളേക്കാൾ കൂടുതൽ സമ്പാദിക്കാൻ കഴിയാറുണ്ട്. ഷാരൂഖ് ഖാൻ്റെ സഹായി പൂജ ദദ്‌ലാനി മുതൽ പ്രിയങ്ക ചോപ്രയുടെ മാനേജർ അഞ്ജുല ആചാര്യ വരെ നീണ്ടുകിടക്കുന്ന ഈ സെലിബ്രിറ്റി മാനേജർമാരുടെ മൊത്തം ആസ്തി അതിശയിപ്പിക്കുന്നതാണ്. 1. ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി 2012 മുതൽ ഷാരൂഖ് ഖാൻ്റെ പ്രൊഫഷണൽ പ്രതിബദ്ധതകൾക്ക് പിന്നിലെ പ്രേരക ശക്തിയാണ് പൂജ ദദ്‌ലാനി എന്ന മാനേജർ. പൂജയുടെ മാനേജ്‌മെന്റ് കഴിവ് കിംഗ് ഖാന്റെ ആഗോള സൂപ്പർസ്റ്റാർ പദവി നിലനിർത്തുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം പൂജ ദദ്‌ലാനി പ്രതിവർഷം 7 മുതൽ 9 കോടി രൂപ വരെ സമ്പാദിക്കുന്നു. പൂജയുടെ ഏകദേശ ആസ്തി 45 മുതൽ 50 കോടി രൂപ വരെയാണ്. ഇത് തന്നെയാണ് സിനിമ വ്യവസായത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സെലിബ്രിറ്റി…
1885 ൽ തൃശൂരിൽ പ്രവർത്തനമാരംഭിച്ചതാണ് തൃശൂർ മൃഗശാല. തൃശൂർ നഗരമദ്ധ്യത്തിൽ 13.5 ഏക്കർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന ഈ മൃഗശാല ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മൃഗശാലകളിലൊന്നാണ്. ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാല എന്ന നിലയിൽ തൃശ്ശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉടന്‍ തുറക്കും. എങ്കിലും ഈ പഴയ മൃഗശാലയിലേക്ക് ആളുകളെ ആകർഷിക്കുന്ന നിരവധി കാഴ്ചകൾ ഇവിടെ നിലനിൽക്കുന്നുണ്ട്. അതിൽ ഒന്നാണ് ടുട്ടു. പേര് കേൾക്കുമ്പോൾ എന്താണ് ടുട്ടു, ആരാണ് ടുട്ടു, ഇനി ഏതെങ്കിലും വളർത്തു മൃഗമാണോ എന്നൊക്കെ തന്നെ ആവും എല്ലാവരുടെയും മനസിലേക്ക് വരുന്നത്. തൃശൂർ മൃഗശാലയുടെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ടുട്ടു എന്ന് വിളിപ്പേരുള്ള കാട്ടുപോത്തിന്റെ സങ്കരയിനം. വടക്കുകിഴക്കൻ ഇന്ത്യക്കാർ വീടുകളിൽ ഇണക്കി വളർത്തിയ കാട്ടുപോത്തിന്റെ സങ്കരയിനമാണ് മിഥുൻ അല്ലെങ്കിൽ ഗായൽ. ഇരുണ്ട നിറമുള്ള ശരീരത്തിലെ പിങ്കുപാടുകളാണ് കാട്ടുപോത്തിൽ നിന്നും ഇതിനെ തിരിച്ചറിയാൻ സഹായിക്കുന്നത് . മിഥുൻ വളർത്തൽ അരുണാചൽ പ്രദേശുകാരുടെ ഒരു പ്രധാന വരുമാനമാർഗ്ഗമാണ്. നാഗാലാൻഡ്, അരുണാചൽ…
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി സ്‌ക്വാഡ്രൺ ലീഡർ മോഹന സിങ്. ഫ്‌ളൈയിങ് ബുള്ളറ്റ്‌സ് (പറക്കും വെടിയുണ്ട) എന്നറിയപ്പെടുന്ന 18-ാം നമ്പര്‍ സ്‌ക്വാഡ്രണിന്റെ ഭാഗമായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് 32-കാരിയായ മോഹന. അടുത്തകാലംവരെ മിഗ് 21 വിമാനങ്ങൾ പറത്തിക്കൊണ്ടിരുന്ന മോഹന സിങ്, പാകിസ്താൻ അതിർത്തിയോടു ചേർന്നുള്ള ഗുജറാത്ത് സെക്ടറിലെ നാലിയ എയർ ബേസ് എല്‍.സി.എ (ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ്) സ്‌ക്വാഡ്രണിലേക്ക് നിയോഗിക്കപ്പെടുകയായിരുന്നു. അടുത്തിടെ ജോദ്പുരിൽ നടന്ന തരംഗ് ശക്തി എന്ന സേനാ ആഭ്യാസത്തിന്റെയും ഭാഗമായിരുന്നു. ഈ സൈനികാഭ്യാസത്തിനിടെയാണ് മോഹനയെ തേടി ഈ തകർപ്പൻ നേട്ടം എത്തിയത്. ഇത് ഇന്ത്യൻ വ്യോമസേനയ്ക്ക് (IAF) മാത്രമല്ല ഇന്ത്യയുടെ സായുധ സേനയിലെ ലിംഗസമത്വത്തിനും ഒരു സുപ്രധാന നാഴികക്കല്ല് എന്ന് കൂടി അടയാളപ്പെടുത്താം. 1992 ജനുവരിയിൽ രാജസ്ഥാനിലെ ജുൻജുനുവിൽ ജനിച്ച മോഹന സിംഗ് സൈനിക സേവനത്തിൽ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ളയാളാണ്. മോഹനയുടെ പിതാവ് പ്രതാപ് സിംഗ് ജിതർവാൾ ഒരു വിരമിച്ച IAF മാസ്റ്റർ…
ഒരു നറുക്കെടുപ്പിൽ ഭാഗ്യം കൊണ്ടുവരുന്ന കേരള സംസ്ഥാന ഓണം ബംബറിന്റെ നറുക്കെടുപ്പ് കാത്തിരിക്കുകയാണ് മലയാളികൾ എല്ലാവരും. 25 കോടിയാണ് ഓണം ബംപർ ഫസ്റ്റ് പ്രൈസ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുക ഒന്നാം സമ്മാനമായി നൽകുന്നു എന്ന സവിശേഷതയും ഓണം ബംബറിന് ആണ്. ഓഗസ്റ്റ് ഒന്നിനാണ് ഓണം ബംബർ ടിക്കറ്റുകൾ പുറത്തിറക്കിയത്. ടിക്കറ്റ് പുറത്തിറക്കിയ ദിവസം തന്നെ ആറുലക്ഷത്തിന് മുകളില്‍ ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. 500 രൂപയാണ് ടിക്കറ്റ് വില. 2024 ഒക്ടോബർ 9നാണ് ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇതിനിടയിൽ ബമ്പര്‍ ടിക്കറ്റ് വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്. നിലവില്‍ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളില്‍ 36,41,328 ടിക്കറ്റുകള്‍ ഇതുവരെ വിറ്റു കഴിഞ്ഞു. ജില്ലാ അടിസ്ഥാനത്തില്‍ കഴിഞ്ഞ തവണത്തെ പോലെ തന്നെ പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 659240 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 469470 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 437450 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും പാലക്കാടിന്…
അടുത്തിടെ ഹോളണ്ടിൽ നടന്ന ഗണേശോത്സവത്തിൽ നിന്നുള്ളതാണെന്ന് നിരവധി ഉപയോക്താക്കൾ അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസങ്ങളായി വൈറൽ ആവുന്നുണ്ട്. ഓറഞ്ചും നാരങ്ങയും കൊണ്ട് നിർമ്മിച്ച ഗണപതി വിഗ്രഹം കാണിക്കുന്ന വീഡിയോ ആണിത്. ഈ വീഡിയോയുടെ വസ്തുതാ പരിശോധനയുമായി ബന്ധപ്പെട്ട് ചാനൽ ഐ ആം നടത്തിയ അന്വേഷണത്തിലേക്ക്. വൈറലായ പോസ്റ്റ് ഫേസ്ബുക്ക് ഉപയോക്താവ് നിലേഷ് കെനിയ 2024 സെപ്റ്റംബർ 10-ന് ആണ് ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കിട്ടത്. “ഹോളണ്ടിൽ ഓറഞ്ചിൽ നിർമ്മിച്ച ഗണപതിയുടെ അതിശയകരമായ അമാനുഷിക രൂപം. ഓം ഗൺ ഗണപതയേ നമഃ” എന്നാണ് പോസ്റ്റിന്റെ ക്യാപ്ഷ്യനായി അദ്ദേഹം എഴുതിയിട്ടുള്ളത്. നിരവധി ആളുകൾ ഈ വിഡിയോയും ഫോട്ടോകളും ഷെയർ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തതോടെ ആണ് ഇത് വൈറലായി മാറിയത് അന്വേഷണം വൈറലായ വീഡിയോയെ കുറിച്ച് അന്വേഷിക്കാൻ, ഞങ്ങൾ വീഡിയോയിൽ നിന്ന് നിരവധി പ്രധാന ഫ്രെയിമുകൾ എക്‌സ്‌ട്രാക്‌റ്റ് ചെയ്യുകയും Google റിവേഴ്‌സ് ഇമേജ് നടത്തുകയും ചെയ്തു. 2018 ഫെബ്രുവരി 18-ന്…
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തികളിൽ ഒരാളുമായ മുകേഷ് അംബാനി ആഡംബര ജീവിതത്തിന് എന്നും മുന്നിൽ തന്നെ ഉള്ള ആളാണ്. ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 9.2 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള അദ്ദേഹം, സ്വകാര്യ ജെറ്റുകൾ, കാറുകൾ, വീടുകൾ, ഹെലികോപ്റ്ററുകൾ എന്നിവയുൾപ്പെടെയുള്ള ആഡംബര സ്വത്തുക്കളുടെ ഒരു ശേഖരം കൈവശം വച്ചിരിക്കുന്ന ആളാണ്. വ്യോമയാനത്തോട് അംബാനിയുടെ ഇഷ്ടം എല്ലവർക്കും അറിയുന്നതാണ്. അതുകൊണ്ട് തന്നെ ഈ ആഡംബര ശേഖരത്തിലേക്ക് മുകേഷ് അംബാനി ഇപ്പോൾ ഇന്ത്യയിലെ ആദ്യത്തെ ബോയിംഗ് 737 MAX 9 കൂടി ചേർക്കുകയാണ്. ഏതൊരു ഇന്ത്യൻ വ്യവസായ പ്രമുഖനും ആഗ്രഹിക്കുന്നത് പോലെ ഏറ്റവും ചെലവേറിയ സ്വകാര്യ വിമാനം ആണ് ഈ ബിസിനസ്സ് ജെറ്റ്. മുകേഷ് അംബാനിയുടെ ബോയിംഗ് 737 MAX 9 അവലോകനം മോഡൽ: ബോയിംഗ് 737 MAX 9എഞ്ചിനുകൾ: രണ്ട് CFMI LEAP-1B എഞ്ചിനുകൾദൂരപരിധി: 6,355 നോട്ടിക്കൽ മൈൽ (11,770 കിലോമീറ്റർ)ചെലവ്: 1,000 കോടി രൂപയിൽ കൂടുതൽ (പരിഷ്കരണങ്ങൾ ഉൾപ്പെടെ)ഇന്ത്യയിലെ…
പ്രായമായ ആളുകളെയും അംഗപരിമിതരായവരെയും സ്‌കൂട്ടറിൽ കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു എന്നത് ഒരു സത്യം തന്നെയാണ്. ഇവരെ സ്‌കൂട്ടറിൽ ഇരുത്തി കൊണ്ടുപോയാൽ മറിഞ്ഞു വീണുപോകുമോ എന്നതാണ് നമ്മുടെയൊക്കെ ടെൻഷൻ കൂടുതലും. എന്നാൽ ഇതിനൊരു പരിഹാര മാർഗവും ആയി എത്തിയിരിക്കുകയാണ് കേല സ്‌കൂട്ടർ കമ്പനി. വിശ്വസനീയവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ഗതാഗത മാർഗ്ഗം തേടുന്ന ആർക്കും ഇത് നല്ല ഒരു ഓപ്‌ഷനാണ്. ഈ കേല സൺസ് ത്രീ-വീൽ ഇലക്ട്രിക് സ്കൂട്ടർ ഉത്തർപ്രദേശിലെ അലിഗഢിൽ സ്ഥിതി ചെയ്യുന്ന അവരുടെ ഷോറൂമിൽ വാങ്ങാൻ ലഭ്യമാണ്. കൂടാതെ, ഓൺലൈൻ ഡെലിവറിക്കുള്ള ഓപ്ഷനുകളും ഉണ്ട്. പ്രത്യേകതകൾ മണിക്കൂറിൽ 25 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിവുള്ള 1000W മോട്ടോർ സ്കൂട്ടറിൻ്റെ സവിശേഷതയാണ്. ഫുൾ ചാർജിൽ ഏകദേശം 40-50 കിലോമീറ്റർ മൈലേജ് ഈ വാഹനം വാഗ്ദാനം ചെയ്യുന്നു. ഒരു ഹോം ചാർജർ ഉപയോഗിക്കുമ്പോൾ 5-6 മണിക്കൂർ ഫുൾ ചാർജ് ചെയ്യാൻ പറ്റുന്ന ലെഡ് ആസിഡും ലിഥിയം-അയൺ ബാറ്ററികളും വാങ്ങുന്നവർക്ക് തിരഞ്ഞെടുക്കാം. ഫീച്ചറുകൾ Kela…
പഞ്ചാബിലെ ദെഹ് കലൻ ഗ്രാമത്തിലെ ബച്ചിത്താർ സിംഗ് ഗാർച്ച, ഉരുളക്കിഴങ്ങ് കൃഷിയിൽ വൻ നഷ്ടം നേരിട്ടതിന് ശേഷമാണ് സോയാബീൻ കൃഷിയിലേക്കും സംസ്കരണത്തിലേക്കും തിരിയുന്നത്. സോയാബീൻ സംസ്കരണം നടത്തി പാലും ടോഫുവുമാക്കി മാറ്റുന്നതിനുള്ള ഒരു ഓട്ടോമാറ്റിക് പ്ലാൻ്റ് നടത്തുന്ന അദ്ദേഹം ഇപ്പോൾ ഏകദേശം 48 ലക്ഷം രൂപ വരെ വാർഷിക വിൽപ്പന നടത്തുന്നുണ്ട്. 90 കളുടെ അവസാനം വരെ, ഉരുളക്കിഴങ്ങ് കൃഷി ചെയ്തുകൊണ്ട് അദ്ദേഹം വലിയ ലാഭം കൊയ്തിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി വിപണിയിലുണ്ടായ തകർച്ച അദ്ദേഹത്തിന് 3 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. മൂന്ന് വർഷം തുടർച്ചയായി അദ്ദേഹത്തിൻ്റെ ഉൽപ്പന്നങ്ങൾ കോൾഡ് സ്റ്റോറേജിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയും ഉണ്ടായി. ഇതേതുടർന്ന് കടക്കെണിയിലായ കർഷകൻ തൻ്റെ ഏക സമ്പത്ത് ആയ 15 ഏക്കർ കൃഷിഭൂമി വിൽക്കാൻ നിർബന്ധിതനായി. ഇതിനിടയിൽ ആണ് സോയാബീൻ കൃഷിയുടെയും സംസ്കരണത്തിൻ്റെയും ഗുണങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് 1993-ൽ ഡൽഹിയിൽ നടന്ന ഒരു വ്യാപാരമേളയിൽ അദ്ദേഹം പങ്കെടുക്കുന്നത്. തുടർന്ന് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറലിൽ നിന്ന്…
ഇന്ത്യൻ വംശജനായ ബിസിനസ് മാഗ്നറ്റും മനുഷ്യസ്‌നേഹിയും മലേഷ്യയിലെ ഏറ്റവും വിജയകരമായ സംരംഭകരിൽ ഒരാളുമാണ് ടി ആനന്ദ കൃഷ്ണൻ. ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 5.8 ബില്യൺ ഡോളർ (45,339 കോടി രൂപ) ആസ്തിയുള്ള മലേഷ്യയിലെ ഏറ്റവും ധനികനായ നാലാമത്തെ വ്യക്തിയാണ് എകെ എന്നറിയപ്പെടുന്ന ആനന്ദ കൃഷ്ണൻ. തെക്കുകിഴക്കൻ ഏഷ്യയിൽ അസാധാരണമായ ബിസിനസ്സ് മിടുക്കിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പേരുകേട്ട ആളാണ് ആനന്ദ കൃഷ്ണൻ. ക്വാലാലംപൂരിലെ ബ്രിക്ക്ഫീൽഡിൽ ജനിച്ച ആനന്ദ കൃഷ്ണൻ മലേഷ്യയിലാണ് അക്കാദമിക് യാത്ര ആരംഭിച്ചത്. പിന്നീട് ഓസ്‌ട്രേലിയയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിഎയും ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും നേടി. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ആണ് ആനന്ദ കൃഷ്ണൻ ഒരു മൾട്ടിമീഡിയ സാമ്രാജ്യം കെട്ടിപ്പടുത്തത്. അത് അദ്ദേഹത്തെ പ്രശസ്തിയിലേക്ക് നയിക്കുകയായിരുന്നു. ബോബ് ഗെൽഡോഫിനൊപ്പം ലൈവ് എയ്ഡ് കച്ചേരിയിൽ പങ്കെടുത്തതുൾപ്പെടെ വിനോദ വ്യവസായത്തിലെ പങ്കാളിത്തം കൊണ്ട് അദ്ദേഹത്തിൻ്റെ പ്രശസ്തി വർധിപ്പിക്കുകയും ചെയ്തു. ഇന്ന് മൂന്ന് ആശയവിനിമയ ഉപഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിൽ അദ്ദേഹത്തിന്…
ഇന്ത്യയിൽ ഏറ്റവുമധികം ആദരിക്കപ്പെടുന്ന ബിസിനസ് വ്യക്തിത്ത്വങ്ങളിൽ ഒരാളാണ് രത്തൻ ടാറ്റ. ശതകോടികളുടെ ബിസിനസ് സാമ്രാജ്യം പടുതുയർത്തിയ ദീർഘ ദർശിയായ ബിസിനസുകാരൻ. എന്നാൽ ഫോബ്സിന്റെ ലോകധനികരുടെ പട്ടികയിൽ നമുക്ക് അദ്ദേഹത്തെ കാണാൻ സാധിക്കില്ല. ബിസിനസിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും വലിയ സംഭാവനകൾ നൽകിയ രത്തൻ ടാറ്റ എന്തു കൊണ്ട് ലോകധനികരുടെ പട്ടികയിൽ ഉൾപ്പെടുന്നില്ല? മുകേഷ് അംബാനി, ഗൗതം അദാനി, ഇലോൺ മസ്‌ക്, ജെഫ് ബെസോസ് എന്നിങ്ങനെ പലരും ഇടം പിടിച്ച പട്ടികയിൽ എന്തുകൊണ്ട് ആയിരിക്കും രത്തൻ ടാറ്റയ്ക്ക് ഇടം ഇല്ലാത്തത്? എന്നാൽ സമ്പന്നപ്പട്ടികയിലെ സ്ഥാനത്തിലല്ല രത്തൻ ടാറ്റ ആദരിക്കപ്പെടുന്നത്. ഇന്ത്യയിലും, വിദേശത്തും മറ്റേതൊരു ബിസിനസുകാരനേക്കാളും ബഹുമാനവും, ആദരവും നേടുന്ന വ്യക്തിയാണ് അദ്ദേഹം. ടാറ്റ ഗ്രൂപ്പിനെ വിജയത്തിന്റെ പുതിയ ആകാശങ്ങളിലേക്ക് കൈ പിടിച്ചുയർത്തിയത് രത്തൻ ടാറ്റയുടെ നേതൃമികവിന് ഉദാഹരണമാണ്. ഇന്ന് ആഗോള തലത്തിൽ ബിസിനസ് ചെയ്യുന്ന നിരവധി കമ്പനികളാണ് ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായിട്ടുള്ളത്. അതേ സമയം, രത്തൻ ടാറ്റയുടെ വ്യക്തിപരമായ ആസ്തി പലരും കരുതുന്നതിനേക്കാൾ താഴെയാണ്.…