Author: News Desk

കുമ്പളത്തിന്റെ ആരോഗ്യ ഗുണങ്ങളെപ്പറ്റി പറഞ്ഞ് ആത്മീയഗുരു സദ്ഗുരു. ഇ-ടൈംസുമായുള്ള അഭിമുഖത്തിലാണ് ആരോഗ്യ പരിപാലനത്തിൽ ഈ സസ്യത്തിനുള്ള ഗുണങ്ങളെപ്പറ്റി അദ്ദേഹം സംസാരിച്ചത്. ഇന്ത്യയിലും ചൈനയിലും സുലഭമായി ലഭിക്കുന്ന പച്ചക്കറിയാണ് കുമ്പളങ്ങ. ഇന്ത്യയിൽ ആദികാലം മുതൽ തോട്ടത്തിൽ ആദ്യമുണ്ടാകുന്ന കുമ്പളം ക്ഷേത്ര പുരോഹിതൻമാർക്ക് കാഴ്ച വെയ്ക്കുന്ന പതിവുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സ്നാക്കുകളും ജ്യൂസുകളും സൂപ്പുകളും വരെ കുമ്പളം ഉപയോഗിച്ച് ഉണ്ടാക്കാം. ഇവയ്ക്ക് പുറമേ നിരവധി ആരോഗ്യ ഗുണങ്ങളുമുള്ള പച്ചക്കറി കൂടിയാണ് കുമ്പളങ്ങ. ആഹാരത്തിൽ കുമ്പളം ഉൾപ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കാനും ഉപയോഗപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഇവയ്ക്ക് പുറമേ ആമാശയ ആരോഗ്യത്തിനും കുമ്പളങ്ങ ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വാദം. Discover the health benefits of ash gourd, a nutritious vegetable praised by Sadhguru for its cooling effects, digestive aid, and energy-boosting properties.

Read More

വില കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യൻ മാർക്കറ്റിനെ ഭരിക്കുന്ന ആഘോഷ സീസണിൽ ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിമാസ റേഡിയോ സംപ്രേക്ഷണമായ മൻ കി ബാത്തിലാണ് വരാനിരിക്കുന്ന ആഘോഷ സീസണിൽ മെയ്ഡ് ഇൻ ഇന്ത്യ ഉത്പന്നങ്ങൾ ഉപയോഗിക്കാൻ മോഡി ആവശ്യമുന്നയിച്ചത്. വിനായക ചതുർത്തി മുതൽ രണ്ട് മാസത്തേക്ക് ദസറ, ദീപാവലി, ഛാത്ത് എന്നിങ്ങനെ നിരവധി ആഘോഷങ്ങളാണ് വരാനിരിക്കുന്നത്. ഇന്ത്യൻ നിർമിത മൺചെരാതുകൾ മാത്രം വാങ്ങുന്നതിൽ ഒതുങ്ങരുത് എന്നും കൂടുതൽ പ്രാദേശിക ഉത്പന്നങ്ങൾ ഉപയോഗിക്കണമെന്നും മോഡി പറഞ്ഞു. ഇന്ത്യക്കാരന്റെ വിയർപ്പ് കൊണ്ട് ഇന്ത്യൻ മണ്ണിൽ നിർമിച്ച ഏതൊരു ഉത്പന്നവും രാജ്യത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-ചൈന വാണിജ്യ ബന്ധം സങ്കീർണമായി തുടരുന്ന സാഹചര്യത്തിൽ ചൈനീസ് ഉത്പന്നങ്ങൾ ഒഴിവാക്കി ആളുകൾ കൂടുതൽ ഇന്ത്യൻ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. പത്ത് വർഷം പൂർത്തിയാക്കുന്ന മെയ്ക്ക് ഇൻ ഇന്ത്യ വൻകിട സംരംഭങ്ങളിൽ മുതൽ ചെറുകിട മേഖലകളിൽ വരെ സ്വാധീനമുണ്ടാക്കി. ഈ…

Read More

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ദീപാവലി ആശംസ നേർന്ന് ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ഈ വർഷം ഭൂമിയിൽ നിന്ന് 260 മൈൽ അകലെവെച്ച് ദീപാവലി ആഘോഷിക്കാനാണ് അവസരം ലഭിച്ചിരിക്കുന്നതെന്നും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവർക്ക് ആശംസ അറിയിക്കുന്നതായും സുനിത പറഞ്ഞു. വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങൾക്കിടെയാണ് സുനിത വില്യംസ് ബഹിരാകാശത്തു നിന്ന് റെക്കോർഡ് ചെയ്ത് അയച്ച ആശംസാ വീഡിയോ പ്ലേ ചെയ്തത്. മഹത്തായ ഇന്ത്യൻ പൈതൃകങ്ങളേയും ആഘോഷങ്ങളേയും കുറിച്ച് തന്നെ പഠിപ്പിച്ചത് തന്റെ പിതാവാണെന്നും സന്ദേശത്തിൽ സുനിത പറഞ്ഞു. വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങൾക്കും സുനിത ആശംസകൾ നേർന്നു. 2024 ജൂണിലാണ് ബോയിങ്ങിന്റെ സ്റ്റാർ ലൈനർ പേടകത്തിൽ സുനിത വില്യംസ് തന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയ്ക്ക് തിരിച്ചത്. ബുച്ച് വിൽമോറിനൊപ്പം എട്ടു ദിവസത്തെ ദൗത്യത്തിനായാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. എന്നാൽ സ്‌റ്റാർലൈനർ പേടകത്തിൽ യന്ത്രത്തകരാർ ഉണ്ടായതോടെ ഇരുവരും ഭൂമിയിലേക്ക് തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. സ്‌പേസ്‌ എക്സിന്റെ ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ ആയ…

Read More

കരുതൽ ശേഖരമായി യുകെയിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിൽ നിന്ന് 102 ടൺ കൂടി ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് ആർബിഐ. റിസർവ് ബാങ്കിന്റെ കരുതൽ ശേഖരമായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് തിരിച്ചെത്തിച്ചത്. ഈ മെയ്യിൽ 100 ടൺ സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവന്നതിനു പിന്നാലെയാണിത്. 2022 മുതൽ വിവിധ ഘട്ടങ്ങളിലായി 214 ടൺ സ്വർണമാണ് രാജ്യത്ത് തിരിച്ചെത്തിച്ചത്. അന്താരാഷ്ട്ര തലത്തിൽ സംഘർഷ സാധ്യതകൾ നിലനിൽക്കുന്നതിനാലാണ് ഇന്ത്യയുടെ സ്വർണം തിരിച്ചെത്തിക്കാനുള്ള നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. 1990കളിൽ ബാലൻസ് ഓഫ് പേയ്മെന്റ് പ്രതിസന്ധി മറികടക്കാൻ ഇന്ത്യ സ്വർണം പണയം വയ്ക്കാൻ നിർബന്ധിതരായി. ഇത്തരത്തിൽ രാജ്യത്തുനിന്നും വിദേശത്തേക്ക് പോയ സ്വർണം തിരികെ കൊണ്ടുവരാനുള്ള നടപടികളാണ് സർക്കാരും ആർബിഐയും ഇപ്പോൾ നടപ്പിലാക്കുന്നത്. സ്വർണം വിദേശത്ത് സൂക്ഷിക്കുന്നതിന്റെ പ്രതിസന്ധികൾ ഇതിലൂടെ മറികടക്കാം. അടുത്തിടെ ആർബിഐ പുറത്തിറക്കിയ ഫോറിൻ എക്‌സ്‌ചേഞ്ച് റിസർവ് റിപ്പോർട്ട് പ്രകാരം 855 ടൺ സ്വർണമാണ് ഇന്ത്യയുടെ കരുതൽ സ്വർണം. ഇത് സെപ്റ്റംബർ വരെയുള്ള കണക്കാണ്. ആകെ കരുതൽ സ്വർണത്തിൽ 510.5…

Read More

റിലീസിനു മുൻപേ തന്നെ വൻ ഓളമുണ്ടാക്കി ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ പുഷ്പ 2. ഡിസംബർ ആറിന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമ പ്രീ റിലീസ് ബിസിനസ്സിൽ മാത്രം ഇതു വരെ നേടിയത് 1085 കോടി രൂപയാണ്. ഇന്ത്യൻ സിനിമാചരിത്രത്തിലെത്തന്നെ പുതിയ റെക്കോർഡാണിത്. 640 കോടിയാണ് സിനിമയുടെ തിയേറ്റർ റൈറ്റ്സ് മാത്രം നേടിയത്. ആന്ധ്രയിൽ നിന്നും തെലങ്കാനയിൽ നിന്നും 220 കോടി റൈറ്റ്സ് നേടിയ പുഷ്പ 2 വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഇരുന്നൂറ് കോടിയും നേടി. തമിഴ്നാട്ടിൽ 50 കോടി, കർണാടകയിൽ 30 കോടി, കേരളത്തിൽനിന്ന് 20 കോടി എന്നിങ്ങനെയാണ് സിനിമയുടെ തിയേറ്റർ റൈറ്റ്സ്. ഇവയ്ക്ക് പുറമേ ഇന്ത്യയ്ക്ക് പുറത്ത് തിയേറ്റ‌ർ റൈറ്റ്സ് ഇനത്തിൽ പടം 140 കോടിയുടെ നേടിക്കഴിഞ്ഞു. ഇവയ്ക്കു പുറമേ 425 കോടിയുടെ നോൺ തിയേറ്ററിക്കൽ റൈറ്റ്സും പുഷ്പ ടൂവിന്റെ റിലീസിനു മുൻപുള്ള വരുമാനത്തിൽ വലിയ പങ്ക് വഹിച്ചു. ഡിജിറ്റൽ സ്ട്രീമിങ്ങിനായി നെറ്റ്ഫ്ലിക്സിൽ നിന്ന് 275 കോടി ലഭിച്ചപ്പോൾ മ്യൂസിക്…

Read More

ജയപരാജയങ്ങൾ വന്നും പോയും ഇരുന്ന സിനിമാ ജീവിതമാണ് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റേത്. സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. തൊണ്ണൂറുകളിൽ അമിതാഭ് ബച്ചൻ നേരിട്ട കടുത്ത പ്രതിസന്ധിയായിരുന്നു നിർമാണ കമ്പനിയായ എബിസിഎല്ലിന്റെ പരാജയം. അന്ന് 90 കോടി കടക്കാരനായ അമിതാഭിനെ സഹായിക്കാൻ വിദേശപഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു എന്ന് ഓർത്തെടുക്കുകയാണ് മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചൻ. നിത്യവൃത്തിക്ക് പോലും പിതാവ് ബുദ്ധിമുട്ടിയിരുന്നുവെന്നും യുട്യൂബർ രൺവീർ അലഹബാദിയക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അഭിഷേക് അന്ന് ബോസ്റ്റൺ സർവകലാശാലയിൽ പഠിക്കുകയായിരുന്നു. അമിതാഭിന്റെ മോശം അവസ്ഥയോടെ പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. പിതാവ് ഒരു നേരത്തെ ഭക്ഷണത്തിന് പോലും കഷ്ടപ്പെടുമ്പോൾ തനിക്ക് ബോസ്റ്റണിൽ പഠനം തുടരാൻ കഴിയുമായിരുന്നില്ല എന്ന് അഭിഷേക് പറഞ്ഞു. സ്റ്റാഫിന്റെ കൈയിൽനിന്ന് വരെ പണം കടം വാങ്ങിയാണ് അന്ന് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നതെന്നും അഭിഷേക് ഓർത്തു. ആ സമയം പിതാവിനൊപ്പം നിൽക്കേണ്ടത് തന്റെ കടമയാണെന്ന് താൻ തിരിച്ചറിഞ്ഞു…

Read More

ആഘോഷ സീസണിൽ നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തു. പക്ഷേ, ട്രെയിൻ പുറപ്പെടാറായിട്ടും അത് വെയിറ്റിങ് ലിസ്റ്റിൽത്തന്നെ. എന്ത് ചെയ്യും? ഈ അവസ്ഥ മറികടക്കാനാണ് ഐആർടിസിയുടെ വികൽപ്പ് സ്കീം. വെയ്റ്റിങ് ലിസ്റ്റിൽ ആയിപ്പോയ ടിക്കറ്റുകൾ അതേ റൂട്ടിലുള്ള മറ്റൊരു ട്രെയിനിലേക്ക് മാറ്റി സീറ്റ് ലഭ്യമാക്കുന്ന സംവിധാനമാണിത്. ഇതിനായി പ്രത്യേക ചാർജ് നൽകേണ്ടതില്ല. എന്നാൽ വികൽപ്പ് സ്കീം തിരഞ്ഞെടുത്താൽ മറ്റൊരു ട്രെയിനിൽ ടിക്കറ്റ് ഉറപ്പായി എന്ന് അർത്ഥമില്ല. മറിച്ച് പരമാവധി സാധ്യത കൂടുന്നു എന്നേയുള്ളൂ. ബുക്ക് ചെയ്യുന്ന സമയത്ത് വികൽപ്പ് സ്കീം ഉപയോഗിച്ച് ബുക്ക് ചെയ്യുകയാണെങ്കിൽ ആദ്യം ബുക്ക് ചെയ്യാൻ ശ്രമിച്ച ട്രെയിനിന് 12 മണിക്കൂർ ഇടവേളയിലുള്ള ഏതു ട്രെയിനിലേക്കും മാറാവുന്നതാണ്. ഏതെങ്കിലും സീറ്റ് ലഭ്യമാകുകയാണെങ്കിൽ ഓട്ടാമോറ്റിക്ക് ആയി ടിക്കറ്റ് കൺഫേം ആകും. എന്നാൽ ഇങ്ങനെ ടിക്കറ്റ് കൺഫേം ആയാൽ ആദ്യം ബുക്ക് ചെയ്ത് ട്രെയിനിൽ യാത്ര ചെയ്യാനാകില്ല. പകരമുള്ള ട്രെയിനിൽ ടിക്കറ്റ് ഉറപ്പായതിനു ശേഷം ക്യാൻസൽ ചെയ്യുകയാണെങ്കിൽ സാധാരണ ക്യാൻസൽ ചാർജുകൾ ഈടാക്കും.…

Read More

ആഗോള ടെക് സർവീസ് കൺസൾട്ടിങ് സ്ഥാപനമായ ഇൻഫോസിസിൽ നിരവധി ജോലി ഒഴിവുകൾ. 1400 തസ്തികകളിലേക്കും 34 ഫ്രഷേർസിനുമായി ഇൻഫോസിസ് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിൽ പരിജ്ഞാനമുള്ള പ്രൊഫഷനലുകൾക്കും ഇപ്പോൾ പഠിച്ചിറങ്ങിയവർക്കും ജോലിക്ക് അപേക്ഷിക്കാം. ഫ്രഷേർസിനായി ഫിനാൻസ് അസോസിയേറ്റ്, ജാന ഡെവലപ്പർ, പവർ പ്രോഗ്രാമർ, എഐ സെക്യൂരിറ്റി ഓഫീസർ, ഐഡന്റിറ്റി ആൻഡ് ആക്സസ് മാനേജ്മെന്റ്, എസ്എപി, കൺസൾട്ടിങ്ങ് തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. നിരവധി ആനുകൂല്യങ്ങളോടെ കരിയർ ആരംഭിക്കാനുള്ള അവസരമാണ് ഇൻഫോസിസിന്റെ എൻട്രി ലെവൽ പ്രോഗ്രാമുകൾ നൽകുന്നത്. വിവിധ മേഖലകളിൽ പരിജ്ഞാനമുള്ള പ്രൊഫഷനലുകൾക്കും ഇൻഫോസിസിൽ 1400ഓളം ഒഴിവ് വരുന്ന ജോലികൾക്ക് അപേക്ഷിക്കാം. സോഫ്റ്റ് വെയർ ഡെവലപ്മെന്റ്, എഞ്ചിനീയറിങ്, പ്രൊജക്റ്റ് മാനേജ്മെന്റ്, കൺസൾട്ടിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവ്. ഇൻഫോസിസ് കരിയർ പേജിലോ ലിൻക്ഡ് ഇൻ വഴിയോ അപേക്ഷകൾ അയക്കാം.

Read More

ദീപാവലി അടുത്തു വരുമ്പോൾ മധുരവും ചോക്ലേറ്റുകളും ജനപ്രിയമാകും. ആഘോഷങ്ങളിൽ ഏറ്റവുമധികം സമ്മാനമായി നൽകപ്പെടുന്ന ഒന്നാണ് കാഡ്ബറി ചോക്ലേറ്റുകൾ. എന്നാൽ കാഡ്‌ബറി ചോക്ലേറ്റുകളിൽ ബീഫിൻെറ അംശം അടങ്ങിയിട്ടുണ്ട് എന്ന സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇതിലെ നിജസ്ഥിതി അറിയാം. ഒരു ഗ്രാഫിക് പോസ്റ്റർ ആണ് കാഡ്‌ബറി ‍‌‍ഡയറി ഉത്പന്നങ്ങളിൽ ബീഫ് അടങ്ങിയിട്ടുള്ളതിനാൽ അത് ഹിന്ദുക്കൾ കഴിക്കരുതെന്ന തരത്തിൽ പ്രചരിക്കുന്നത്. ഉൽപ്പന്നങ്ങളെല്ലാം ഹലാൽ സർട്ടിഫൈഡ് ആണെന്നും അവയിൽ ബീഫ് അടങ്ങിയിട്ടുണ്ടെന്നും കമ്പനി തന്നെ പറയുന്നതായാണ് പോസ്റ്റിലെ വാദം. വൈറൽ പോസ്റ്ററിലെ +03 9676 2530 എന്ന നമ്പറിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അത് കാഡ്ബറി ഓസ്ട്രേലിയയുടെ നമ്പർ ആണെന്ന് വ്യക്തമായി. ഓസ്ട്രേലിയയിൽ ഇറക്കുന്ന കാഡ്ബറീസിന്റെ വിവരങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. എന്നാൽ ഇന്ത്യയിൽ ഇറങ്ങുന്ന കാഡ്ബറീസ് ഇതിന് വിഭിന്നമാണെന്ന് കമ്പനി അറിയിച്ചു. പൂർണമായും സസ്യ ഘടകങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യയിൽ കാഡ്ബറീസ് നിർമിക്കുന്നത്. പാക്കറ്റുകൾക്ക് പുറത്തെ വലിയ പച്ച കുത്ത് ഇത് സൂചിപ്പിക്കുന്നതാണ്. കമ്പനിയുടെ പ്രതിച്ഛായ തകർക്കുന്ന ഇത്തരം പോസ്റ്റുകൾ…

Read More

സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആരോഗ്യ പദ്ധതിയുമായി റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി.അർബുദ ബാധിതരായ 50000 സ്ത്രീകൾക്ക് സൗജന്യ പരിശോധനയും ചികിത്സയും പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഹൃദ്രോഗമുള്ള 50000 കുട്ടികൾക്കും പരിശോധനയും ചികിത്സയും സൗജന്യമായി നൽകും. കൗമാരക്കാരായ 10000 പെൺകുട്ടികൾക്ക് സൗജന്യ ഗർഭാശയ കാൻസർ വാക്സിനേഷനും നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു. മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ പത്താം വാർഷിക ആഘോഷവേളയിലാണ് പ്രഖ്യാപനം. നിത അംബാനിയുടെ റിലയൻസ് ഫൗണ്ടേഷനാണ് ആശുപത്രി നിയന്ത്രിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ഞൂറിലധികം അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തിയ ആശുപത്രി 24 മണിക്കൂറിനിടെ ആറ് അവയവങ്ങൾ മാറ്റിവെച്ച് റെക്കോർഡ് സൃഷ്ടിച്ചിട്ടുമുണ്ട്. മുംബൈക്കാരുടെ ജനകീയ ആശുപത്രിയായാണ് റിലയൻസ് ഹോസ്പിറ്റൽ അറിയപ്പെടുന്നത്. 1925ൽ സാമൂഹിക പ്രവർത്തകൻ ഗോർദ്ധൻദാസ് ഭഗവാൻദാസ് നരോത്തംദാസ് സ്ഥാപിച്ച ആശുപത്രി 2006ൽ റിലയൻസ് ഫൗണ്ടേഷൻ ഏറ്റെടുത്തു. തുടർന്ന് 2014ൽ ആശുപത്രി നവീകരിച്ചു. Nita Ambani announces the Health Seva Plan at the 10th…

Read More