Author: News Desk
ആദ്യത്തെ ‘മെയ്ഡ് ഇൻ ഇന്ത്യ’ ടയർ പുറത്തിറക്കി ഫ്രഞ്ച് ടയർ നിർമാതാക്കളായ മിഷലിൻ (Michelin). ചെന്നൈയിലെ പ്ലാന്റിൽ നിന്നാണ് കമ്പനി തങ്ങളുടെ ആദ്യത്തെ ഇന്ത്യൻ നിർമിത പ്രീമിയം പാസഞ്ചർ വെഹിക്കിൾ ടയർ പുറത്തിറക്കിയിരിക്കുന്നത്. 2026 ആദ്യ പകുതിയോടെ ടയറുകൾ ഇന്ത്യയിലുടനീളം വാണിജ്യപരമായി ലഭ്യമാക്കും. ചെന്നൈ പ്ലാന്റിനായി ആദ്യഘട്ടത്തിൽ 2800 കോടി രൂപ ചിലവഴിച്ച കമ്പനി പിന്നീട് 686 കോടി രൂപകൂടി നിക്ഷേപിച്ചിരുന്നു. റെക്കോർഡ് വേഗതയിൽ 12 മാസം കൊണ്ടാണ് കാർ ടയർ പ്ലാന്റ് നിർമിച്ചതെന്ന് മിഷേൽ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശന്തനു ദേശ്പാണ്ഡെ പറഞ്ഞു. എൽടിഎക്സ് ട്രെയിൽ എസ്ടി, പൈലറ്റ് സ്പോർട്ട് 4 എസ്യുവി, പൈലറ്റ് സ്പോർട്ട് 5, പ്രൈമസി 5 മെയ്ഡ് ഇൻ ഇന്ത്യ ടയറുകൾ എന്നിങ്ങനെ വ്യത്യസ്ത ശ്രേണികളിലുള്ള 16 മുതൽ 22 ഇഞ്ച് വരെ ടയറുകളാണ് പ്ലാന്റിൽ ഉത്പാദിപ്പിക്കുന്നത്. എംആർഎഫ് (MRF), ജെകെ ടയേർസ് (JK Tyres), അപ്പോളോ (Apollo), സിയറ്റ് (CEAT) തുടങ്ങിയവയുമായാണ് ഇന്ത്യൻ വിപണിയിൽ…
പയർവർ വിള ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആറ് വർഷത്തെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതിനായി 11440 കോടി രൂപയുടെ സാമ്പത്തിക വിഹിതം അനുവദിച്ചിട്ടുമുണ്ട്. 2025-26 മുതൽ 2030-31 വരെയുള്ള കാലയളവിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ‘മിഷൻ ഫോർ ആത്മനിർഭരത ഇൻ പൾസസ്’ അംഗീകരിച്ചിരിക്കുന്നത്. നേരത്തെ, 2025-26 ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമനാണ് ഈ ദൗത്യം പ്രഖ്യാപിച്ചത്. നാഷണൽ അഗ്രികൾച്ചറൽ കോപറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (Nafed), നാഷണൽ കോപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NCCF) എന്നിവ റജിസ്റ്റർ ചെയ്ത കർഷകരിൽ നിന്ന് സർക്കാർ ഏജൻസികൾ സംഭരിക്കുന്നത് ഉറപ്പാക്കിക്കൊണ്ട് തുവര, ഉഴുന്ന്, മസൂർ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കുന്നതിലാണ് മിഷൻ ശ്രദ്ധ കേന്ദ്രീകരിക്കുക. ആറ് വർഷത്തേക്ക് പയർവർഗങ്ങളെക്കുറിച്ചുള്ള ദൗത്യം ആരംഭിക്കാൻ പോകുന്നതായും ഇതിന് കീഴിൽ നിരവധി സംരംഭങ്ങൾ സ്വീകരിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി…
സമ്പത്തിന്റെ കാര്യത്തിൽ അമ്പരിപ്പിക്കുന്ന മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി ടെസ്ല (Tesla) സിഇഒ ഇലോൺ മസ്ക് (Elon Musk). ഫോർബ്സിന്റെ കണക്ക് പ്രകാരം, ഏകദേശം 500 ബില്യൺ യുഎസ് ഡോളറിലധികം സമ്പാദ്യമുള്ള ചരിത്രത്തിലെതന്നെ ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ് മസ്ക്. ടെസ്ലയുടെ ഓഹരികളിലെ കുത്തനെയുള്ള തിരിച്ചുവരവും റോക്കറ്റ് നിർമാതാക്കളായ സ്പേസ് എക്സ് (SpaceX) മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് എക്സ്എഐ (xAI) വരെയുള്ള അദ്ദേഹത്തിന്റെ മറ്റ് കമ്പനികളുടെ മൂല്യനിർണയത്തിലെ വർധനയുമാണ് വൻ കുതിച്ചുചാട്ടത്തിനു പിന്നിൽ. നിലവിൽ ടെസ്ല തന്നെയാണ് മസ്കിന്റെ സമ്പത്തിന്റെ ഏറ്റവും വലിയ ചാലകശക്തി. ഇലക്ട്രിക് കാർ നിർമാതാക്കളായ കമ്പനിയുടെ ഓഹരികൾ ഈ വർഷം 14 ശതമാനത്തിലധികം ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം ഏകദേശം 4 ശതമാനം വർധനയാണ് ടെസ്ല ഓഹരികളിൽ ഉണ്ടായത്. ഈ ഒറ്റ ദിവസത്തെ വളർച്ച മാത്രം മസ്കിന്റെ സ്വകാര്യ സമ്പത്തിലേക്ക് 7 ബില്യൺ യുഎസ് ഡോളറിലധികം ചേർത്തതായി ഫോർബ്സ് ഡാറ്റയിൽ പറയുന്നു. ഒറാക്കിൾ (Oracle) സ്ഥാപകൻ ലാറി…
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണയറായി ചെന്നൈ സ്വദേശിയും പെർപ്ലെക്സിറ്റി എഐ (Perplexity AI) സ്ഥാപകനുമായ അരവിന്ദ് ശ്രീനിവാസ് (Aravind Srinivas). വെറും 31ആമത്തെ വയസ്സിലാണ് അരവിന്ദ് നേട്ടത്തിലെത്തിയിരിക്കുന്നത്. എം3എം ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് (M3M Hurun India Rich List 2025) പ്രകാരം 21190 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 1994 ജൂൺ 7ന് തമിഴ്നാട്ടിലെ ചെന്നൈയിയിലാണ് ജനനം. മദ്രാസ് ഐഐടിയിൽ പഠിക്കുമ്പോൾ, റീഇൻഫോഴ്സ്മെന്റ് ലേണിംഗ്, അഡ്വാൻസ്ഡ് റീഇൻഫോഴ്സ്മെന്റ് ലേണിംഗ് എന്നിവയെക്കുറിച്ചുള്ള കോഴ്സുകളിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. തുടർന്ന് ബെർക്ക്ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി. 2022ലാണ് അരവിന്ദ് ശ്രീനിവാസ് പെർപ്ലെക്സിറ്റിക്ക് തുടക്കമിട്ടത്. കമ്പനിയുടെ എഐ സേർച്ച് എഞ്ചിൻ, യൂസേർസിൻറെ ചോദ്യങ്ങൾക്ക് വേഗതയേറിയതും കൃത്യവും വിശ്വസനീയവുമായ ഉത്തരങ്ങൾ നൽകാൻ തുടങ്ങിയതോടെ, എഐ ലോകത്ത് പെർപ്ലെക്സിറ്റി വൻ മുന്നേറ്റം സൃഷ്ടിച്ചു. Perplexity AI founder Aravind Srinivas (31) is India’s youngest billionaire, with a…
‘മെയ്ഡ് ഇൻ ഇന്ത്യ’ സ്വകാര്യ ഹെലികോപ്റ്ററുകൾ നിർമിക്കാനുള്ള ദൗത്യമേറ്റെടുത്ത് ടാറ്റ (Tata). ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും (TASL) എയർബസ് ഹെലികോപ്റ്റർസും (Airbus Helicopters) ചേർന്നാണ് കർണാടകയിലെ വേമഗലിൽ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ അസംബ്ലിങ് സൗകര്യം നിർമിക്കുക. പുതിയ പ്ലാന്റിൽ എയർബസ് എച്ച്125 (Airbus H125) ഹെലികോപ്റ്ററുകൾ അസംബിൾ ചെയ്യും. 2027ന്റെ തുടക്കത്തോടെ കമ്പനി ആദ്യത്തെ ‘മെയ്ഡ് ഇൻ ഇന്ത്യ’ യൂണിറ്റുകൾ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ടിഎഎസ്എൽ പ്രതിനിധി പറഞ്ഞു. സിവിൽ, പ്രതിരോധ വ്യോമയാന മേഖലയിലെ ഇന്ത്യയുടെ അഭിലാഷങ്ങൾക്കുള്ള സുപ്രധാന ചുവടുവെയ്പ്പിനെയാണ് ഈ സൗകര്യം പ്രതിനിധീകരിക്കുന്നതെന്നും ടാറ്റ പ്രതിനിധി കൂട്ടിച്ചേർത്തു. Tata and Airbus set up India’s first private helicopter assembly plant in Vemagal, Karnataka, to build ‘Made in India’ H125 units.
ഇന്ത്യൻ കപ്പൽ നിർമാണ വ്യവസായത്തിന് പിന്തുണയുമായി ലോകത്തിലെ ഏറ്റവും വലിയ ഡ്രെഡ്ജർ നിർമാതാക്കളായ നെതർലാൻഡ്സ് ആസ്ഥാനമായുള്ള ഐഎച്ച്സി ഹോളണ്ട് ബിവി (IHC Holland BV-Royal IHC). ഗുജറാത്ത് ആസ്ഥാനമായുള്ള സ്വാൻ ഡിഫൻസുമായി (Swan Defence and Heavy Industries Ltd) കമ്പനി ഒപ്പുവെച്ച ധാരണാപത്രം ഈ ലക്ഷ്യം മുൻനിർത്തിയുള്ളതാണെന്നും സിഇഒ ഡെർക്ക് ബൊക്കൽ (Derk te Bokkel) പറഞ്ഞു. റോയൽ ഐഎച്ച്സിയും സ്വാൻ ഡിഫൻസ് ആൻഡ് ഹെവി ഇൻഡസ്ട്രീസും തമ്മിലുള്ള ധാരണാപത്രം വിശ്വാസത്തിന്റെയും അവസരത്തിന്റെയും പ്രതീകമാണ്. അന്താരാഷ്ട്ര കപ്പൽ നിർമാണ വിപണിയിൽ ഇന്ത്യൻ കപ്പൽ നിർമാണ വ്യവസായത്തിന് വലിയ പങ്കു വഹിക്കാനുണ്ടെന്ന് റോയൽ ഐഎച്ച്സി വിശ്വസിക്കുന്നു. ഇതിനെ പിന്തുണയ്ക്കാൻ കമ്പനി ആഗ്രഹിക്കുന്നു-അദ്ദേഹം പറഞ്ഞു. Royal IHC, the world’s largest dredger builder, signs an MoU with Swan Defence to support the India Shipbuilding Industry in Gujarat.
രണ്ടാമത്തെ വിമാനത്താവളമെന്ന മുംബൈ മെട്രോപൊളിറ്റൻ റീജിയണിന്റെ (MMR) ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA) ഒക്ടോബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുന്നതോടെയാണിത്. ഗതാഗത നിയന്ത്രണ ശേഷിയിൽ നിലവിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തെ (CSMIA) മറികടക്കാൻ നവിമുംബൈ വിമാനത്താവളത്തിനാകും. ഉദ്ഘാടനത്തിന് മുന്നോടിയായി, അദാനി ഗ്രൂപ്പ് (Adani Group) ചെയർമാൻ ഗൗതം അദാനി പദ്ധതി സ്ഥലം സന്ദർശിച്ച് അന്തിമ തയ്യാറെടുപ്പുകളുടെ അവലോകനം നടത്തി. വിമാനത്താവളം ഭാരതത്തിന്റെ ആത്മാവിന്റെതന്നെ സ്മാരകമാണെന്ന് ഗൗതം അദാനി പറഞ്ഞു. പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ പ്രതിവർഷം 9 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളമായിരിക്കും ഇത്. ലോകത്തിലെ ഏറ്റവും വലുതും നൂതനവുമായ വിമാനത്താവളങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതിക പുരോഗതിയും പ്രവർത്തന സന്നദ്ധതയും വിലയിരുത്തുന്നതിനു പുറമേ, നിർമാണ തൊഴിലാളികളുടെ യാത്രകൾ മനസ്സിലാക്കാനായി അദാനി അവരുമായി സംവദിച്ചു. എഞ്ചിനീയർമാരെയും പ്രൊജക്ട് ടീമുകളെയും നേരിട്ടു കണ്ട അദ്ദേഹം സുരക്ഷാ സേനാംഗങ്ങളുമായും ഇടപഴകി. ടെർമിനലിന്റെ റീട്ടെയിൽ ഔട്ട്ലെറ്റുകളിലൊന്നിൽ…
തുർക്കിക്ക് 1000 ഏക്കർ സൗജന്യ ഭൂമി നൽകാൻ പാകിസ്താൻ. കയറ്റുമതി സംസ്കരണ മേഖല (EPZ) സ്ഥാപിക്കുന്നതിനായാണ് പാകിസ്താൻ തുർക്കിക്ക് കറാച്ചി ഇൻഡസ്ട്രിയൽ പാർക്കിൽ 1000 ഏക്കർ സൗജന്യ ഭൂമി വാഗ്ദാനം ചെയ്തിരിക്കുന്നത്. കറാച്ചി ഇൻഡസ്ട്രിയൽ പാർക്കിൽ പുതിയ EPZ നിർമിക്കുന്നതിനായാണ് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ സർക്കാർ തുർക്കിക്ക് ഈ വാഗ്ദാനം നൽകിയിരിക്കുന്നത്. ടർക്കിഷ് കമ്പനികളെ പാകിസ്താനിൽ നിക്ഷേപിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 5 ബില്യൺ ഡോളറായി ഉയർത്താനും പാകിസ്താൻ ആഗ്രഹിക്കുന്നു. മെയ് മാസത്തിൽ ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് തുർക്കി പാകിസ്താനെ പിന്തുണച്ചിരുന്നു. 2025 ഏപ്രിലിൽ ടർക്കിഷ് പ്രസിഡന്റ് തയിപ് എർദോഗനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷെഹ്ബാസ് ഷെരീഫ് ഈ ഭൂമി വാഗ്ദാനം ചെയ്തത്. അടുത്തിടെ, കയറ്റുമതി മേഖലകളെക്കുറിച്ച് പഠിക്കാനും തുർക്കി നിക്ഷേപകരെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് മനസ്സിലാക്കാനും പാകിസ്താൻ പ്രത്യേക പ്രതിനിധി സംഘത്തെ നിയോഗിച്ചിരുന്നു. മുൻപ്, ഈ മേഖലകൾ തുർക്കിയിൽ സർക്കാർ…
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) രണ്ടാം ഘട്ട പിങ്ക് ലൈൻ കിഴക്കമ്പലം ഭാഗത്തേക്ക് നീട്ടാൻ സാധ്യത. കിഴക്കമ്പലത്തെ നിർദിഷ്ട ഇൻഫോപാർക്ക് മൂന്നാം ഘട്ട കാമ്പസ്സിലേക്കാണ് മെട്രോ പിങ്ക് ലൈൻ നീട്ടാൻ സാധ്യതയുള്ളത്. ഇതുമായി ബന്ധപ്പെട്ട ആദ്യ ഘട്ട ചർച്ചകൾ കെഎംആർഎൽ ഉദ്യോഗസ്ഥരുമായി നടത്തിയതായി ഐടി പാർക്ക് അധികൃതർ സ്ഥിരീകരിച്ചു. മെട്രോ പിങ്ക് ലൈൻ ജോലികൾ ഇതിനകം തന്നെ പുരോഗമിക്കുകയാണ്. 2026ഓടെ നിർമാണം പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. നിലവിലുള്ള പദ്ധതി പ്രകാരം, ഇൻഫോപാർക്കിന്റെ ഒന്നാം ഘട്ട കാമ്പസിന് സമീപം പിങ്ക് ലൈൻ അവസാനിക്കും. ഇൻഫോപാർക്ക് ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ് വികസനം ഗതാഗത-മെട്രോ കണക്റ്റിവിറ്റിക്ക് ഊന്നൽ നൽകിയുള്ളതാണെന്ന് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്റ്റുകളിൽ ഒന്നാണിത്. ടൗൺഷിപ്പിൽ കുറഞ്ഞത് രണ്ട് ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭിക്കും. നാല് ലക്ഷത്തിലധികം പേർ ക്യാമ്പസുമായി സഹകരിക്കും. അതിനാൽ, ഗതാഗത സൗകര്യങ്ങൾ നിർണായകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശദമായ പ്രാഥമിക ചർച്ചയിൽ, മൂന്നാം ഘട്ട…
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (RSS) ശതാബ്ദിയിൽ 100 രൂപാ നാണയവും സ്റ്റാമ്പും പുറത്തിറക്കി കേന്ദ്രം. ഭാരതാംബയുടേയും സ്വയംസേവകരുടേയും ചിത്രം ആലേഖനം ചെയ്ത നൂറ് രൂപാ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പ്രകാശനം ചെയ്തത്. പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. ആർഎസ്എസ് 1925 മുതൽ രാഷ്ട്ര സേവനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണെന്നും ആർഎസ്എസ് നേതാക്കൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിലിൽ പോയിട്ടുണ്ടെന്നും മോഡി പറഞ്ഞു. നിരവധി സ്വാതന്ത്ര്യസമര സേനാനികൾക്ക് സംഘം പിന്തുണയും സംരക്ഷണവും നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ആർഎസ്എസ് സർ കാര്യവാഹക് ദത്താത്രേയ ഹൊസബോലെ തുടങ്ങിയവർ പങ്കെടുത്തു. ഇതാദ്യമായാണ് ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ 100 രൂപ നാണയത്തിൽ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദമുദ്രയിൽ സിംഹത്തോടുകൂടിയ ഭാരതാംബയുടെ ചിത്രവുമാണുള്ളത്. ആർഎസ്എസ്സിന്റെ ആപ്തവാക്യവും നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. …