സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വലിയ സഹായവും പിന്തുണയും ഏറിവരുമ്പോള് സംരംഭക ആശയങ്ങള്‍ക്ക് ഒരു കുറവുമില്ല. എന്നാല്‍ വെറും ആശയവുമായി എന്‍ട്രപ്രണറാകാന്‍ ഇറങ്ങുന്നവരും കുറവല്ല. പ്ലാനിങ്ങില്ലാതെ ബിസിനസ്സിലിറങ്ങരുതെന്നു മാത്രമല്ല, അഞ്ച് വര്‍ഷത്തെ കൃത്യമായ കോസ്റ്റ് അനാലിസ്സും മാര്‍ക്കറ്റ് ഓപ്പര്‍ച്യൂണിറ്റിയും അറിഞ്ഞവര്‍ക്കേ സംരംഭം വിജയിപ്പിക്കാനാകൂ. എങ്ങനെ ഒരു ഐഡിയ, ലാഭം തരുന്ന ബിസിനസ്സാക്കി മാറ്റാം- കോസ്റ്റ് അക്കൗണ്ടന്റ് പുഷ്പി മുരിക്കന്‍ വിശദീകരിക്കുന്നു.