വലിയ മുതല്‍മുടക്കില്ലാതെ വീട്ടമ്മമാര്‍ക്ക് വീട്ടിലിരുന്ന് തുടങ്ങാന്‍ കഴിയുന്ന ബിസിനസാണ് തൈര് ബിസിനസ്. ലളിതമായി തുടങ്ങാമെന്നതും മുതല്‍മുടക്കിന്റെ ഇരട്ടി ലാഭം നേടാമെന്നതുമാണ് ഈ ബിസിനസിനെ ആകര്‍ഷകമാക്കുന്നത്. ഒരു പായ്ക്കിംഗ് മെഷീന് മാത്രം മതിയാകും. മാര്‍ക്കറ്റില്‍ ഡിമാന്റുളള ഉല്‍പ്പന്നമാണെന്നത് വിപണിസാധ്യതയും ഉറപ്പ് നല്കുന്നു.
200 ഗ്രാമിന്റെയും 500 ഗ്രാമിന്റെയും ഒക്കെ ചെറിയ പായ്ക്കറ്റുകളാക്കി വില്പന നടത്താം. വിപണി കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണങ്ങളും ആവശ്യമില്ല. വീടിന് തൊട്ടടുത്തുളള സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും വെജിറ്റബിള്‍ ഷോപ്പുകളിലൂടെയും വില്‍ക്കാം. മാത്രമല്ല വിവാഹ സദ്യകള്‍ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരില്‍ നിന്നും കാറ്ററിംഗ് ബിസിനസുകാരില്‍ നിന്നും ബള്‍ക്ക് ഓര്‍ഡറുകളും ശേഖരിക്കാം. ചെറിയ രീതിയില്‍ തുടങ്ങി വിപുലപ്പെടുത്താവുന്ന ബിസിനസാണിത്. അധികം അധ്വാനം വേണ്ടെന്നതാണ് എടുത്തുപറയേണ്ട കാര്യം.
പ്രൊഡക്ടിന്റെ ക്വാളിറ്റി ഇവിടെ പ്രധാനമാണ്. നല്ല തൈരാണെങ്കില്‍ ഡിമാന്റ് ഉയരുകയും ബിസിനസ് വിപുലപ്പെടുത്താനും കഴിയും. റെഡി ടു ഡ്രിങ്ക് മോരുകളിലേക്കും മറ്റ് ഉല്‍പ്പന്നങ്ങളിലേക്കും ക്രമേണ ബിസിനസ് വിപുലപ്പെടുത്താം. വലിയ ഇന്വെസ്റ്റ്മെന്റില്ലാതെ ഒഴിവ് സമയം ഉപയോഗപ്പെടുത്തി വീട്ടമ്മമാര്‍ക്ക് വരുമാനം ഉണ്ടാക്കാന്‍ കഴിയുന്ന ബിസിനസ് ആണിത്.
We consume plenty of milk and products. The business ventures related to this field have much demand. Making curd is a business kerala ideal for housewives. What makes the business attractive is it’s low capital and high profit margin.