ഏത് സംരംഭം തുടങ്ങിയാലും അതിന്റെ വിജയമിരിക്കുന്നത് മാര്‍ക്കറ്റിംഗിലും സെയില്‍സിലുമാണ്. പ്രൊഡക്ടായാലും സര്‍വീസായാലും അതിന് അനുയോജ്യമായ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി പ്ലാന്‍ ചെയ്യാനും നടപ്പാക്കാനും പറ്റിയ മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ് വിംഗ് തുടക്കം മുതലേ കൂടെയുണ്ടാകണം. പ്രൊഡക്ടിന് അനുസരിച്ചായിരിക്കണം മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയും രൂപപ്പെടുത്തേണ്ടത്. സംരംഭകനായും മെന്ററായും പ്രൊഫസറായും വിവിധ മേഖലകളില്‍ നാല്‍പ്പത് വര്‍ഷത്തോളം പരിചയസമ്പത്തുള്ള എസ്.ആര് നായര്‍ പുതിയ സംരംഭകര്‍ അറിയേണ്ടതിനെക്കുറിച്ച് സംസാരിക്കുന്നു. കാണുക ഗുരു വിത്ത് എസ്.ആര്.നായര്‍.
വലിയ മുതല്‍മുടക്കില്‍ സംരംഭം തുടങ്ങിയിട്ടും മാര്‍ക്കറ്റിംഗിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതാണ് പല സ്റ്റാര്‍ട്ടപ്പുകളെയും ബുദ്ധിമുട്ടിലാക്കുന്നത്. ഒരു സംരംഭത്തെ സംബന്ധിച്ച് അതിന് മുന്നിട്ടിറങ്ങുന്ന സംരംഭകന്റെ തലയില്‍ ഉദിക്കുന്ന ആശയങ്ങളാകും മാര്‍ക്കറ്റിംഗിലും പരീക്ഷിക്കപ്പെടുക. സ്ഥാപനം പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഈ തന്ത്രങ്ങള്‍ മാര്‍ക്കറ്റില്‍ പരീക്ഷിക്കപ്പെടുന്നു. എല്ലായ്പോഴും ഇത് വിജയിക്കണമെന്നില്ല. ഏത് രീതിയിലാണ് പ്രൊഡക്ട് വിന്യസിക്കേണ്ടത് അതിന് ചേരുന്ന സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സംവിധാനമാണ് ഉണ്ടാക്കേണ്ടത്. അതിന് ആ മേഖലയില്‍ വൈദഗ്ധ്യം നേടിയവര്‍ തന്നെ വേണം. ഡിജിറ്റലായിട്ടാണ് പ്രൊഡക്ട് വില്ക്കാന് ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് അനുസൃതമായ മാര്‍ക്കറ്റിംഗ് തന്ത്രമായിരിക്കണം ഉണ്ടാക്കേണ്ടത്.
പ്രൊഡക്ട് ലോഞ്ച് ചെയ്ത ശേഷം കൃത്യമായ വിപണി പിടിക്കാന്‍ കഴിയാതെ പോകുക എന്നത് പല സംരംഭകരും നേരിടുന്ന പ്രശ്നമാണ്. പ്രൊഡക്ടിന് നിങ്ങള്‍ ചിലവഴിക്കുന്ന തുകയുടെ ഒരു നിശ്ചിതശതമാനം മാര്‍ക്കറ്റിംഗ് സംവിധാനമുണ്ടാക്കാനും നീക്കിവെയ്ക്കണം. അത്തരം ഒരു സംവിധാനം ഉണ്ടാക്കിയാല്‍ മാത്രമേ ഇത്രയധികം തുക നിക്ഷേപിക്കുന്ന പ്രൊഡക്ട് മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കൂ. മാര്‍ക്കറ്റിംഗും സെയില്‍സും കരുത്തുറ്റതാണെങ്കില്‍ മാത്രമേ വരുമാനം ഉണ്ടാകുകയുളളൂ. മാര്‍ക്കറ്റിംഗ് സംവിധാനം പ്രൊഫഷണല്‍ തലത്തില്‍ തന്നെ രൂപീകരിക്കണം. അതിന് വേണ്ടിയുളള ഉപദേശങ്ങള്‍ സ്വീകരിക്കുകയും പ്രൊഫഷണല്‍സിനെ കൊണ്ടുവരികയും ചെയ്യണം. പലപ്പോഴും ഒരു സംരംഭകന് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല ഇത്. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പരിചയസമ്പന്നര്‍ക്ക് മാത്രമാകും ഇക്കാര്യത്തില്‍ കൃത്യമായി പ്രവര്‍ത്തിക്കാനാകുക.
CREATIVE SALES AND MARKETING TEAM A PILLAR OF BUSINESS SUCCESS: SR NAIR, MENTORGURU
Just a good product idea and a strong technical team are not not enough to ensure success in business, according to Mentor guru S R Nair. Poor marketing activities pose roadblocks on the path of many companies. One of the important factors behind the success of a company is a creative sales and marketing team. Efficient marketing activity always helps the company find new ways to success, S R Nair says.