ചെറുകിട വ്യവസായ വായ്പയെടുത്ത് തുടങ്ങിയ പല സംരംഭങ്ങളും നല്ല വിജയം കൊയ്ത ചരിത്രം നമ്മുടെ സമൂഹത്തില്‍ ഉണ്ട്. ടേം ലോണ്‍, വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ ലോണ്‍ എന്നിങ്ങനെ രണ്ട് തരത്തിലുളള വായ്പകളാണ് ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് ബാങ്കുകള്‍ അനുവദിക്കുന്നത്. ഈ വായ്പകള്‍ അനുവദിക്കുന്നതിനുളള മാനദണ്ഡങ്ങളും തിരിച്ചടവിന്റെ നിബന്ധനകളും തുടങ്ങി ചെറുകിട വ്യവസായ വായ്പയെക്കുറിച്ച് പൊതുവായി ഉയരുന്ന സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് വി.കെ ആദര്‍ശ്.
യൂണിറ്റ് തുടങ്ങുന്നതിനാവശ്യമായ യന്ത്രങ്ങള്‍ വാങ്ങാനും കെട്ടിടം നവീകരിക്കുന്നതിനും നിര്‍മിക്കുന്നതിനും അനുബന്ധ സാധനങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനുമാണ് ടേം ലോണ്‍ അനുവദിക്കുന്നത്. വായ്പയുടെ നിശ്ചിതശതമാനം യൂണിറ്റ് നടത്തുന്ന വ്യക്തിയുടെ വിഹിതമായി കണക്കാക്കും. വില്പനയുടെ പരിധിയും യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമതയും കണക്കാക്കിയാണ് വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ ലോണ്‍ അനുവദിക്കുന്നത്. സംരംഭത്തിന് ഏത് വായ്പയാണ് വേണ്ടതെന്ന് ഉടമയ്ക്ക് തെരഞ്ഞെടുക്കാം. ആവശ്യപ്പെട്ടാല്‍ തിരിച്ചടവിന് ബാങ്കുകള്‍ ഒരു നിശ്ചിത കാലത്തേക്ക് മൊറട്ടോറിയം അനുവദിക്കുകയും ചെയ്യും.
Usually, small-scale industrial units are allocated loans in two sections: term loan and working capital loans, The beneficiaries can decide which loan to select as per their requirements. Union bank senior manager and financial expert VK Adarsh answers your questions regarding small-scale industrial units in Incubator.