ലാഭകരമായ സംരംഭം എങ്ങനെ തുടങ്ങാം -T S Chandran | channeliam.com

ഒരു പ്രൊഡക്ട് എത്ര മാത്രം നന്നായി മാര്‍ക്കറ്റ് ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും ലാഭകരമായ ബിസിനസ് പടുത്തുയര്‍ത്തുന്നത്. ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങാന്‍ കഴിയുന്ന ഏറ്റവും നല്ല സംരംഭങ്ങളാണ് ഫുഡ് പ്രൊസസിംഗ് യൂണിറ്റുകള്‍. അച്ചാര്‍ നിര്‍മാണ യൂണിറ്റും ഉണ്ണിയപ്പം പോലുളള പലഹാര നിര്‍മാണ യൂണിറ്റുകളും വീട്ടിലിരുന്ന് വലിയ മുതല്‍ മുടക്കില്ലാതെ തുടങ്ങാന്‍ കഴിയും. സംരംഭക മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം മാര്‍ക്കറ്റിനെ നന്നായി പഠിക്കണം.

മാര്‍ക്കറ്റില്‍ വിറ്റ്, ലാഭം ഉണ്ടാക്കുന്ന പ്രൊഡക്ടുകള്‍ കണ്ടെത്തുക എന്നതാണ് ഒരു സംരംഭകനെ സംബന്ധിച്ച് ഏറ്റവും ശ്രമകരമായ ദൗത്യം. അത്തരം പ്രൊഡക്ടുകളാണെങ്കില്‍ ആ സംരംഭം ഏറെക്കുറെ വിജയിച്ചുവെന്ന് പറയാം. എവിടെയാണ് പ്രൊഡക്ടിന്റെ മാര്‍ക്കറ്റ്, എവിടെയാണ് ഉല്‍പ്പന്നം വിറ്റുപോകുന്നത് തുടങ്ങിയ കാര്യങ്ങള്‍ ആദ്യം തിരിച്ചറിയണം. മാര്‍ക്കറ്റിനെക്കുറിച്ച് വേണ്ടത്ര അറിവില്ലാതെ ഇറക്കുന്ന ഉല്‍പ്പന്നങ്ങളുടെ നിലനില്‍പ് തന്നെ അപകടത്തിലാകും.

സംരംഭകര്‍ക്ക് അടിസ്ഥാനപരമായി പല മേഖലകളോടും താല്‍പര്യം ഉണ്ടാകും. ചില പ്രൊഡക്ടുകളോട് വൈകാരികമായ ഇഷ്ടവും ഉണ്ടാകും. എന്നാല്‍ സംരംഭം തുടങ്ങുമ്പോള്‍ ഈ വൈകാരികമായ താല്‍പര്യങ്ങള്‍ മാറ്റിവെയ്ക്കുന്നതാണ് നല്ലത്.

Let’s talk business in the kitchen!

A profitable business owes mainly to its marketing strategies. A food processing unit is a very good entrepreneurial initiative which can be started right from your home, to be precious, from your kitchen! Units for making pickles or yummy snacks are just an example, and they can be started with a low capital. First, a prospective entrepreneur should conduct a thorough market study. Finding a niche product is the biggest challenge for an entrepreneur. Listen the words from T.S. Chandran, Deputy director, district industries centre

ALSO READ: കമ്പനിയുടെ സ്പന്ദനം മാര്‍ക്കറ്റിംഗിലാണ്

DON’T MISS: കടല്‍ കടന്ന ‘കായല്‍’

MUST READ STORY: യന്തിരനെ നിര്‍മ്മിക്കാന്‍ ശാസ്ത്ര

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version