sales strategy for startup company-startup saturday-head start kochi-channel i'm

ഏതൊരു പ്രൊഡക്ടിന്റെയും വിജയത്തിന് ഇഫക്ടീവ് മാര്‍ക്കറ്റിംഗ് വലിയ ഘടകമാണ്. ശക്തമായ മാര്‍ക്കറ്റിംഗ്, സെയില്‍സ് ടീമുകളുടെ പിന്തുണയില്ലാത്ത പല മികച്ച പ്രൊഡക്ടുകളും വിപണിയില്‍ തീര്‍ത്തും പരാജയപ്പെട്ടുപോകാറുണ്ട്. എങ്ങനെയാണ് ഒരു കമ്പനിക്ക് ഇഫക്ടീവ് മാര്‍ക്കറ്റിംഗും സെയില്‍സും സാദ്ധ്യമാകുന്നത്. ജൂണിലെ സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡേയില്‍ ഹെഡ് സ്റ്റാര്‍ട്ട് മുന്നോട്ടുവെച്ച വിഷയവും ഇതായിരുന്നു.

പ്രൊഡക്ടുകള്‍ കൃത്യമായി വിപണിയില്‍ എത്തിച്ച് സെയില്‍സിലും മാര്‍ക്കറ്റിംഗിലും മികവ്് തെളിയിച്ചവര്‍ വേദിയില്‍ നിറഞ്ഞപ്പോള്‍ ഈ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചുളള തുറന്ന സംവാദം കൂടിയായി അത്. ഒപ്പം സെയില്‍സില്‍ തുടക്കക്കാരായവര്‍ക്കുളള അനുഭവപാഠങ്ങളും. ബിസിനസ് തുടങ്ങുമ്പോള്‍ തന്നെ വലിയ മുതല്‍മുടക്കില്ലാതെ സെയില്‍സ് വിംഗും കൊണ്ടുപോകണമെന്ന അഭിപ്രായമാണ് SalesX.ioയുടെ സെയില്‍സ് ഹെഡ് രാഹുല്‍ നായര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം. മാര്‍ക്കറ്റിംഗിനും സെയില്‍സിനും കൃത്യമായ പ്ലാനിംഗ് വേണമെന്ന അഭിപ്രായമാണ് ഫുള്‍ കോണ്‍ടാക്ട് സെയില്‍ ഡയറക്ടര്‍ അശ്വിന്‍ ഷിബു പങ്കുവെച്ചത്.

പ്രൊഫൗണ്ടിസ്, ഫുള്‍കോണ്‍ടാക്ട്‌ ഏറ്റെടുത്തതിന് ശേഷം സെയില്‍സിലുണ്ടായ മാറ്റവും അശ്വിന്‍ വിശദീകരിച്ചു. ഇന്ത്യയിലുടനീളം 23 സെന്ററുകളിലായി ഹെഡ് സ്റ്റാര്‍ട്ട് സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡേയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതുസംരംഭകര്‍ക്കും ശ്രദ്ധ ചെലുത്തേണ്ട വവിഷയങ്ങളാണ് ഓരോ മാസവും ചര്‍ച്ചയ്ക്കെടുക്കുന്നത്. കേരളത്തില്‍ കോഴിക്കോട്ടും കൊച്ചിയിലുമാണ് ഹെഡ് സ്റ്റാര്‍ട്ടിന്റെ സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡേ നടന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version