ചെറുകിട ഉല്പാദകരെ ജിഎസ്ടി എങ്ങനെ ബാധിക്കുമെന്നത് തുടക്കം മുതല്‍ സജീവ ചര്‍ച്ചയായിരുന്നു. കോംപസിഷന്‍ സ്കീമും 20 ലക്ഷം വരെയുളളവരെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയതും ചെറുകിട ഉല്പാദകര്ക്ക് ആശ്വാസം പകരും. പല തട്ടിലുളള നികുതി ഒഴിവാകുമെന്നത് ജിഎസ്ടിയുടെ ഏറ്റവും വലിയ ഗുണമായി വ്യവസായികള്‍ വിലയിരുത്തുന്നു.
രാജ്യം മുഴുവന്‍ ഒരു വിപണിയായി മാറുമ്പോള്‍ ഉല്‍പ്പന്നങ്ങളുടെ മത്സരക്ഷമത ഉയരുമെന്നും സ്രോതസില്‍ നിന്ന് നികുതി തട്ടിക്കിഴിക്കുന്നതുള്പ്പെടെയുളള നടപടികള്‍ ഉല്പാദനച്ചെലവ് കുറയ്ക്കുമെന്നുമുളള പ്രതീക്ഷയിലാണ് ചെറുകിട വ്യവസായ ലോകം. പ്രതിമാസ റിട്ടേണുകളില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെങ്കിലും ഇന്‍വോയിസുകള്‍ സമര്‍പ്പിക്കുന്നത് പൂര്‍ണമായി കംപ്യൂട്ടര്വല്കൃതമായതിനാല് നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരാതികളും കുറയുമെന്നത് ആശ്വാസമായി വിലയിരുത്തപ്പെടുന്നു. ചെറുകിട- ഇടത്തരം സംരംഭകര്‍ക്ക് ജിഎസ്ടിയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ എംഎസ്എംഇ മന്ത്രാലയം ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.