സ്റ്റാര്‍ട്ടപ്പുകള്‍ ഫണ്ടിംഗിനായി സമീപിക്കുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ടത് തങ്ങള്‍ അതിന് പ്രാപ്തരാണോ എന്നുളളതാണ്.ഒരു സ്റ്റാര്‍ട്ടപ് അല്ലെങ്കില്‍ ഒരു പുതുസംരംഭം ഫണ്ടിംഗിനായി പോകുമ്പോള്‍ അത് ശരിയായ ഘട്ടത്തിലും സമയത്തുമാണോ എന്നും വിലയിരുത്തേണ്ടതുണ്ട്. ഈ ഘടകങ്ങളെയെല്ലാം ആശ്രയിച്ചാണ് ഫണ്ടിംഗിലെ വിജയം.ഫണ്ടിംഗിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് ബേസിൽ ഗ്രിഗോറി സോഫ്റ്റ് വെയർ ലാബ്സിന്റ കോഫൗണ്ടർ റോബിൻ അലക്സ് പണിക്കർ വിശദീകരിക്കുന്നു
കാരണം സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് വേണ്ടി മാത്രമാണ് ഫണ്ടിംഗ് സ്വീകരിക്കേണ്ടത്. മാര്‍ക്കറ്റ് പൊട്ടന്‍ഷ്യല്‍ ഇല്ലെങ്കില്‍ ഇത് സാധ്യവുമല്ല.മാര്‍ക്കറ്റില്‍ വില്‍ക്കാവുന്ന പ്രൊഡക്ടില്ലെങ്കില് പണം മുടക്കാവുന്നവര്‍ അതിന് തയ്യാറാകില്ല.ഫണ്ട് സ്വീകരിച്ച് ഇക്വിറ്റി ഡൈല്യൂട്ട് ചെയ്യുന്നത് കൊണ്ട് കാര്യമായ പ്രയോജനമുണ്ടോയെന്ന് ഫൗണ്ടര്‍മാര്‍ ആലോചിക്കേണ്ടതുണ്ട്.പണം നല്‍കുന്നത് വിശ്വാസത്തിനു പുറത്താണെന്നും അതുവെച്ച് മുന്നോട്ടുള്ള യാത്ര എളുപ്പമാകുമെന്നും ഓര്‍ത്താല്‍ ഫണ്ടിംഗ് കൊണ്ട് പ്രയോജനമുണ്ടാകും.അത് സ്റ്റാര്‍ട്ടപ്പുകളുടെ യാത്രയ്ക്ക് സഹായകരമാകും.
‘Trust’ is the mantra
The first thing a startup entrepreneur should analyse before seeking funds is whether the venture is viable. Likewise, it should also be checked whether this is the right time or phase for the new venture. The success of the funding procedures depends on such factors. Funding is exclusively for the growth of the start-ups. It is not possible if there is no market potential. If there is not a product that has selling potential, investors will shy away from the project.It is up to the founders to decide what is more profitable:whether diluting the equity or accepting the fund.It should be remembered that funding is done on the basis of trust.Robin Alex Panicker, co-founder of the Basil Gregory Software Labs, expounds on funding for start-ups.