എക്സ്പോര്‍ട്ടിംഗ് ബിസിനസിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് വിദേശരാഷ്ട്രങ്ങളുമായി മത്സരിച്ച് ബിഡ്ഡിംഗില്‍ കരാര്‍ സ്വന്തമാക്കുന്ന ഘട്ടം. പ്രൊഡക്ടിന്റെ ക്വാളിറ്റിയില്‍ ഉന്നത നിലവാരം പുലര്‍ത്താന്‍ നിര്‍ബന്ധിതമാകുമ്പോള്‍ കോംപെറ്റിറ്റീവ് ബിഡ്ഡിംഗില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പലര്‍ക്കും കഴിഞ്ഞെന്ന് വരില്ല. അര ശതമാനത്തിനൊക്കെയാകും പലപ്പോഴും കരാര്‍ നഷ്ടമാകുക. ചെറുകിട, ഇടത്തരം സംരംഭങ്ങളെ കയറ്റുമതി രംഗത്ത് നിന്ന് പിന്തിരിപ്പിക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഇന്‍സെന്റീവുകള്‍ സഹായകമാകുന്നത്. സാധനങ്ങള്‍ക്ക് മാത്രമല്ല എക്സ്പോര്‍ട്ടിംഗ് കാറ്റഗറിയിലെ സേവനങ്ങള്‍ക്കും ഇന്‍സെന്റീവുകള്‍ ലഭിക്കും. കയറ്റുമതി മേഖലയിലെ ആനുകൂല്യങ്ങളെക്കുറിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സുജിത് എസ് നായര്‍ വിശദമാക്കുന്നു.
(വിശദമായി മനസിലാക്കാന്‍ വീഡിയോ കാണുക)
വിലയില്‍ അഡ്ജസ്റ്റ് ചെയ്ത് കരാര്‍ സ്വന്തമാക്കാനും തുക ഉയര്‍ന്നതു മൂലമുളള നഷ്ടം കുറയ്ക്കാനും ഈ ഇന്‍സെന്റീവുകള്‍ സഹായിക്കും. മെര്‍ക്കന്‍ഡൈസ് എക്സ്പോര്‍ട്സ് ഫ്രം ഇന്ത്യ സ്കീം, സര്‍വ്വീസ് എക്സ്പോര്‍ട്സ് ഫ്രം ഇന്ത്യ സ്കീം എന്നീ രണ്ട് സ്കീമുകളിലാണ് ഇന്‍സെന്റീവുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് മുതല്‍ 5 ശതമാനം വരെയാണ് ഇന്‍സെന്റീവ്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന് ട്രേഡില്‍ നിന്നും ഡ്യൂട്ടി ക്രെഡിറ്റ് സ്ക്രിപ് ആയിട്ടാണ് ഇത് നല്‍കുന്നത്. ഇറക്കുമതി ചെയ്യുന്ന ഗുഡ്സിന്റെ നികുതിയടയ്ക്കാനോ എക്സൈസ് ഡ്യൂട്ടി അടയ്ക്കാനോ ഡ്യൂട്ടി ക്രെഡിറ്റ് സ്ക്രിപ് ഉപയോഗിക്കാം. പ്രൊഡക്ടുകള്‍ ഏത് രാജ്യത്തേക്കാണ് നല്‍കുന്നതെന്നും ആര്‍ക്കാണ് നല്‍കുന്നതെന്നും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ വ്യക്തമാക്കണം. (വീഡിയോ കാണുക)
സേവന മേഖലയില്‍ ഇവിടെ നിന്നുളള ഒരു അഭിഭാഷകന്റെ നിയമോപദേശത്തിന് പോലും ഇന്‍സെന്റീവ് ആനുകൂല്യം ലഭ്യമാണ്. എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ സര്‍വ്വീസ് തുടങ്ങിയ മേഖലകളിലെ സേവനങ്ങള്‍ക്കും ഇന്‍സെന്റീവ് ലഭിക്കും. കയറ്റുമതി പ്രോത്സാഹിപ്പിക്കാനും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നമ്മുടെ സാന്നിധ്യം കൂടുതല്‍ സജീവമാക്കാനും ലക്ഷ്യമിട്ടാണ് ഇന്‍സെന്റീവുകള്‍ ഏര്‍പ്പെടുത്തിയത്. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് കയറ്റുമതി രംഗത്ത് ധൈര്യപൂര്‍വ്വം ചുവടുറപ്പിക്കാനും ഇത്തരം ഇന്‍സെന്റീവുകള്‍ സഹായിക്കുന്നുണ്ട്. (കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക)
The most difficult phase in an exporting business is bagging a contract by competing with foreign countries. Often, not much adjustment is possible on competitive bidding as a premium standard of quality is highly expected. Sometimes, a contract may lose for just .5 per cent. This is what mainly distracts the small and medium scale ventures from exporting field. In this scenario, government incentives are a boon for them. Chartered Accountant Sujith S Nair talks about the special allowances for the export sector. Watch the Video