കുറഞ്ഞ ചെലവില്‍ വീട്ടിലിരുന്നുകൊണ്ടു തന്നെ സമ്പാദിക്കാവുന്ന മാര്‍ഗങ്ങളുണ്ട്. മാര്‍ക്കറ്റില്‍ ഇന്ന് ഏറ്റവും അധികം സാധ്യതയുള്ളവയാണ് റെഡി ടു ഈറ്റ് ഫുഡ്‌സ് അഥവാ തിന്നാന്‍ തയ്യാര്‍ വിഭവങ്ങള്‍. കപ്പലണ്ടി മിഠായി, എള്ളുണ്ട തുടങ്ങിയ ചെറിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി കച്ചവടം ചെയ്യുന്നത് ഇന്ന് വലിയ സാധ്യതയുള്ള ബിസിനസാണ്. മുതല്‍ മുടക്ക് വളരെ കുറവാണെന്നാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ 40% ത്തില്‍ അധികം വരെ ലാഭം കിട്ടും.(വീഡിയോ കാണുക)
ആരോഗ്യത്തിനും മാര്‍ക്കറ്റിലും ഒരുപോലെ ഡിമാന്റുള്ള മുളപ്പിച്ച ധാന്യങ്ങളാണ് മറ്റൊന്ന്. സ്‌കെയില്‍അപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഡ്രൈയര്‍ വാങ്ങിയാല്‍ ഇത് ലാഭകരമാക്കി മാറ്റാവുന്ന ബിസിനസാണ്.(വീഡിയോ കാണുക) ഏത് ഉല്‍പ്പന്നവും മാര്‍ക്കറ്റിലെ സാധ്യത അറിഞ്ഞതിന് ശേഷമേ തുടങ്ങാവു. എന്നാല്‍ ആദ്യമേ വിപണിയെക്കുറിച്ച് നന്നായി പഠിക്കുന്നത് നന്നായിരിക്കും.
നമ്മുടെ വീട്ടില്‍ നിന്ന് ഉണ്ടാക്കാവുന്ന ദോശ, ഇഡ്ഢലി, ചമ്മന്തിപ്പൊടി എന്നിവയെ വലിയ മുതല്‍മുടക്കില്ലാതെ ലാഭത്തിലെത്തിക്കാം. ചക്കയുടെ ഉല്‍പ്പന്നങ്ങളും വിറ്റഴിഞ്ഞുപോകും. ഇതില്‍ ഏറ്റവും കൂടുതല്‍ ഡിമാന്റ് ഉള്ളത് ഉഴുന്നുവടയ്ക്കാണ്. കറിഷോപ്പുകളാണ് മറ്റൊരു ട്രന്‍ഡ്. വെജ്-നോണ്‍ വെജ് കറികള്‍ പലതരം അളവുകളില്‍ വിറ്റഴിക്കാന്‍ എളുപ്പമുള്ളതും മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് ഉള്ളതുമാണ്. റെഡി ടു ഈറ്റ് ഭക്ഷണങ്ങളും, മാര്‍ക്കറ്റിലെ സാധ്യത അനുസരിച്ചുള്ള ട്രെഡീഷണല്‍ ഫുഡും വരും നാളുകളില്‍ വിപണി കീഴടക്കുമെന്നതിനാല്‍ ഈ മേഖലയില്‍ കൂടുതല്‍ തൊഴില്‍ സാധ്യതയും കാണുന്നു.
There are many ways you can make money sitting at your home spending a small amount. Ready-to-eat food items like peanut balls (kadala mittayi) and sesame balls are some of the potential products in the market. The main attraction is that it requires just a small capital to set up these ventures. At the same time, you can earn 40 per cent profit. Another product is sprouted green gram which is healthy and has great demand. Whatever the product, it should be launched in the market only after conducting proper research. Another trend is curry shops. Veg and non-veg curries have high demand in the market. District Industries Center deputy director T S Chandran says that there is a great future for traditional, ready-to-eat food items.