വീടുകളിൽ ഉൾപ്പെടെ പഞ്ചായത്തുകളിൽ നിന്ന്‌ അംഗീകൃത നമ്പർ ലഭിച്ചിട്ടുള്ള കെട്ടിടത്തിൽ സംരംഭം ആരംഭിക്കാൻ അനുമതി. കെട്ടിട നിർമാണ ചട്ടം പ്രകാരമുള്ള വിനിയോഗ (OCCUPANCY) വ്യവസ്ഥ കണക്കിലെടുക്കാതെ തന്നെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ വിഭാഗത്തിൽപ്പെട്ട സംരംഭങ്ങൾക്കാണ്‌ ലൈസൻസ് അനുവദിക്കുക. അപാർട്ട്മെന്റ്‌, റെസിഡൻഷ്യൽ ഫ്ലാറ്റ്‌, ലോഡ്ജ്‌, ടൂറിസ്റ്റ് ഹോം, റിസോർട്ട്‌, ഹോസ്റ്റൽ തുടങ്ങിയവക്ക്‌ ഇ‍ൗ ഇളവ്‌ ബാധകമല്ല . അധികൃതർ അഞ്ചു മുതൽ 30 ദിവസത്തിനകം അപേക്ഷകളിൽ തീർപ്പുണ്ടാക്കണം. ഇപ്രകാരം ലൈസൻസിന് അപേക്ഷിച്ചു  നിശ്ചിത സമയത്തിനുള്ളിൽ അധികൃതരിൽ നിന്നും മറുപടി ലഭിച്ചില്ലെങ്കിൽ ലൈസൻസ് നൽകിയതായി കണക്കാക്കും.

Kerala Panchayat-approved houses


വൈറ്റ്‌ കാറ്റഗറിയിൽ പെടുന്ന 136 സംരംഭങ്ങൾക്കും, ഗ്രീനിൽ പെടുന്ന 201 തരം സംരംഭങ്ങൾക്കും ഇത്തരത്തിൽ ഇളവ് ലഭിക്കും.

വ്യവസായ സ‍ൗഹൃദ നടപടികളുടെ ഭാഗമായി, കേരള പഞ്ചായത്ത്‌രാജ് (സംരംഭങ്ങൾക്ക്‌ ലൈസൻസ് നൽകൽ) ചട്ടം പ്രകാരമാണ്‌ സംരംഭങ്ങളെ പിന്തുണക്കുന്ന സർക്കാർ നടപടി. ഇതു സംബന്ധിച്ച ഉത്തരവ്‌ പുറത്തിറക്കി.

വീട്‌ ഉൾപ്പെടെ പഞ്ചായത്തുകളിൽ നിന്ന്‌ അംഗീകൃത നമ്പർ ലഭിച്ചിട്ടുള്ള കെട്ടിടത്തിൽ കാറ്റഗറി രണ്ട്‌ സംരംഭം ആരംഭിക്കാനുള്ള അപേക്ഷയിൽ അഞ്ചു ദിവസത്തിനുള്ളിൽ തദ്ദേശ സ്ഥാപന സെക്രട്ടറി തീരുമാനമെടുക്കണം. അല്ലാത്തപക്ഷം നിയമപ്രകാരമുള്ള വ്യവസ്ഥക്ക്‌ വിധേയമായി ലൈസൻസ്‌ അനുവദിച്ചതായി കണക്കാക്കാം. വ്യാപാര, വാണിജ്യ പ്രവർത്തനങ്ങളും വിവിധ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളും കാറ്റഗറി രണ്ട്‌ സംരംഭങ്ങളാണ്‌. ഫാക്ടറികൾ, വ്യവസായങ്ങൾ തുടങ്ങി കാറ്റഗറി ഒന്നിൽ പെടുന്നവക്ക്‌ 30 ദിവസത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ സമാനമായി ലൈസൻസ്‌ ലഭിച്ചതായി കണക്കാക്കാം.


വീടുകളിൽ കെട്ടിടത്തിന്റെ പകുതിയിലധികം വിസ്‌തീർണം സംരംഭത്തിന്‌ ഉപയോഗിക്കാൻ പാടില്ല. റസ്റ്ററന്റ്‌, ഭക്ഷണശാല, ബാർബർ ഷോപ്പ്‌, ബ്യൂട്ടി പാർലർ തുടങ്ങിയവ നടത്തുന്നതിനാണ് ലൈസൻസ് എങ്കിൽ ആർക്കും അവിടെ പ്രവേശനം നിഷേധിക്കാൻ പാടില്ല. പിന്നീട്‌ എന്തെങ്കിലും നിയമലംഘനം ബോധ്യപ്പെട്ടാൽ സെക്രട്ടറിക്ക്‌ ലൈസൻസ്‌ റദ്ദാക്കാനും പിഴ ചുമത്താനും അധികാരമുണ്ട്‌. പരിസരവാസികൾക്ക്‌ എന്തെങ്കിലും ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുന്നതായി പരാതി ലഭിച്ചാൽ തദ്ദേശസ്ഥാപന സെക്രട്ടറിക്ക്‌ ഭാഗികമായോ പൂർണമായോ പ്രവർത്തനം നിരോധിക്കാം. എന്നാൽ, ബന്ധപ്പെട്ട സംരംഭകന്‌ നോട്ടീസ്‌ നൽകാതെയും പറയാനുള്ളത്‌ കേൾക്കാതെയും നടപടി പാടില്ല.

സോപ്പ്‌ നിർമാണം, ചെറുകിട റസ്റ്ററന്റ്‌, ചപ്പാത്തി നിർമാണം, ചെരുപ്പ്‌ നിർമാണം, കാർബോർഡ്‌, പേപ്പർ ഉൽപ്പന്നങ്ങൾ, മെഡിക്കൽ ഓക്‌സിജൻ, അക്ഷയ, ഇ സേവന കേന്ദ്രങ്ങൾ തുടങ്ങി 136 സംരംഭങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്‌ കാറ്റഗറിയിൽ ആണ്‌ ഉൾപ്പെടുന്നത്‌.

ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്‌, മുട്ട പായ്‌ക്കിങ്‌ കേന്ദ്രം, ബേക്കറി, മധുര പലഹാര നിർമാണം, കയർ ഉൽപ്പന്നങ്ങൾ, കോൾഡ്‌ സ്‌റ്റോറേജ്‌, ഭക്ഷ്യസംസ്‌കരണ യൂണിറ്റ്‌, ഫ്ലോർ മിൽ, ഫർണിച്ചർ നിർമാണം, ആയുർവേദ, യുനാനി മരുന്ന്‌ നിർമാണം, തടിമിൽ, ബ്യൂട്ടി പാർലർ, കാറ്ററിങ്‌ യൂണിറ്റ്‌ തുടങ്ങി 201 സംരംഭങ്ങളാണ്‌ ഗ്രീൻ കാറ്റഗറിയിൽ പെടുന്നത്.

മലിനീകരണ നിയന്ത്രണബോർഡിന്റെ പട്ടികയിൽ ഉൾപ്പെടാത്ത സംരംഭങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി വിവിധ മലിനീകരണതോത്‌ നിശ്‌ചയിച്ച്‌ ഏത്‌ കാറ്റഗറിയിൽ ആണെന്ന്‌ നിർണയിക്കും.

  The Kerala government now allows small businesses to run in Panchayat-approved houses and buildings if they fall under White or Green category industries. People can apply for a license, and if officials don’t reply within 5–30 days, the license will be considered approved. Only part of a house can be used, and the license can be cancelled if rules are broken or if it causes trouble to neighbors. This step is meant to make it easier for people to start small ventures.  

Kerala now allows small businesses to operate from Panchayat-approved houses under new simplified licensing rules for White and Green category ventures.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version