ഏതൊരു സംരംഭവും തുടങ്ങുന്നതിനെക്കാള്‍ വെല്ലുവിളിയാണ് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ആവശ്യമായ ഫണ്ടിംഗ് കണ്ടെത്തുകയെന്നത്. സംരംഭത്തിന്റെ ആശയവും റിട്ടേണും ഒക്കെ കൃത്യമായി ബോധ്യപ്പെട്ടെങ്കില്‍ മാത്രമേ ഒരു നിക്ഷേപകന് പണം മുടക്കാന്‍ തയ്യാറാകുകയുളളു. സംരംഭങ്ങള്‍ക്ക് പണം കണ്ടെത്താനുളള ഏഴ് വഴികള്‍ വിശദമാക്കുകയാണ് മെന്റര്‍ എസ്.ആര് നായര്‍. (വിശദമായി മനസിലാക്കാന്‍ വീഡിയോ കാണുക)
1 ബൂട്സ്ട്രാപ്പ് ഫണ്ടിംഗ്
നമുക്ക് വേണ്ടപ്പെട്ടവരില്‍ നിന്ന് ബന്ധുക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ ഒക്കെ സംഭരിക്കുന്ന തുക. സംരംഭം തുടങ്ങുമ്പോള്‍ മിക്കവരും ആദ്യഘട്ടത്തില്‍ പണം കണ്ടെത്തുന്നത് ബൂട്സ്ട്രാപ്പ് രീതിയിലാണ്.
2 ക്രൗഡ് ഫണ്ടിംഗ്
സോഷ്യല്‍ എന്ട്രപ്രണര്ഷിപ്പിലും കമ്മ്യൂണിറ്റി ബേസ്ഡ് എന്ട്രപ്രണര്ഷിപ്പിലുമാണ് സാധാരണ രീതിയില്‍ ക്രൗഡ് ഫണ്ടിംഗ് നടക്കുന്നത്. പല ആളുകള്‍ ചേര്‍്ന്നാണ് ക്രൗഡ് ഫണ്ടിംഗ് നടത്തുന്നത്. തുകയുടെ വലുപ്പവും വ്യത്യസ്തമായിരിക്കും.
3 എച്ച്എന്‍ഐ ഫണ്ടിംഗ് (ഹൈ നെറ്റ്വര്ത്ത് ഇന്‍ഡിവിജ്വല്‍ ഫണ്ടിംഗ്)
പരിചയക്കാരുടെയും മറ്റും റെക്കമെന്റേഷനിലൂടെയാണ് എച്ച്എന്‍ഐ ഫണ്ടിംഗ് സംഭവിക്കുന്നത്. ഒരു വ്യക്തി അയാളുടെ സമ്പാദ്യം ഒരു സംരംഭത്തിലേക്ക് നിക്ഷേപിക്കുന്ന രീതിയാണിത്.
4 ഏയ്ഞ്ചല്‍ ക്യാപ്പിറ്റല്‍ ഫണ്ടിംഗ്
എച്ച്എന്‍ഐ ഫണ്ടിംഗിന് തുല്യമായ ഫണ്ടിംഗ് രീതിയാണിത്. പക്ഷെ ഏയ്ഞ്ചല്‍ ഫണ്ടിംഗ് ഒരു കൂട്ടായ്മയില്‍ നിന്നാണ് സംഭവിക്കുന്നത്. ഏതാനും വ്യക്തികള്‍ ചേര്‍ന്ന് ഒരു ഫണ്ടിന് രൂപം നല്കുന്നു. അതുപയോഗിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്കോ തുടക്കകാലത്തെ സംരംഭങ്ങള്‍ക്കോ ഫണ്ടിംഗ് നടത്തുന്നു.
5 വി.സി ഫണ്ടിംഗ് (വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടിംഗ്)
ഏയ്ഞ്ചല്‍ ക്യാപ്പിറ്റല്‍ ഫണ്ടിംഗിന്റെ അടുത്ത തലമാണിത്. വി.സി ഫണ്ടിംഗ് പല കാറ്റഗറിയില്‍ ഉണ്ട്. കോടികള്‍ വേണ്ടി വരുന്ന വലിയ തുകയുടെ ഫണ്ടിംഗ് ആണിത്.
6 പ്രൈവറ്റ് ഇക്വിറ്റി ഫണ്ടിംഗ് (പി.ഇ ഫണ്ടിംഗ്)
വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടിംഗിനെക്കാള്‍ ഉയര്‍ന്നതാണ് പി.ഇ ഫണ്ടിംഗ്. വലിയ തുകയുടെ നിക്ഷേപസാദ്ധ്യത വരുമ്പോഴാണ് സാധാരണയായി പിഇ ഫണ്ടിംഗിനെ കമ്പനികള്‍ ആശ്രയിക്കുന്നത്. വികസിത രാജ്യങ്ങളിലാണ് പിഇ ഫണ്ടിംഗിന്റെ സാദ്ധ്യത കൂടുതലായി കാണുന്നത്. എന്നാല്‍ പിഇ ഫണ്ടിംഗ് ഉപയോഗപ്പെടുത്തിയ സ്ഥാപനങ്ങള്‍ കേരളത്തിലും ഇന്ത്യയിലും ഉണ്ട്.
7 പബ്ലിക് ഫണ്ടിംഗ്
ഫണ്ടിംഗിലെ ഏറ്റവും ഉയര്‍ന്ന രീതിയാണിത്. ഇനിഷ്യല്‍ പബ്ലിക്് ഒഫറിംഗ് (ഐപിഒ) എന്നും വിളിക്കപ്പെടുന്നു. ഓഹരിവിലയെ അടിസ്ഥാനമാക്കിയാണ് നിക്ഷേപം. സാധാരണക്കാരനും നിക്ഷേപം നടത്തി പ്രോഫിറ്റ് എടുക്കാനുളള അവസരം പബ്ലിക് ഫണ്ടിംഗിലുണ്ട്. ഐപിഒ നടത്തുന്ന നിരവധി സ്ഥാപനങ്ങള്‍ ഇന്ന് ഇന്ത്യയില്‍ ഉണ്ട്.
Raising money for a startup is not always easy as you think. especially for the beginners. when you are going to raise the money, investors want to know how there money will be spend and when they will get it back. Mentor S R Nair describes seven ways to find money for your startup.
ALSO READ: മുദ്ര ലോണ്‍, സിംപിളാണ് പവര്‍ഫുള്ളാണ്
MUST READ: ടെക് സംരംഭങ്ങള്‍ക്ക് 5 സൂപ്പര്‍ ഐഡിയകള്‍