ഒരു എന്‍ആര്‍ഐയ്ക്ക് നാട്ടില്‍ കൃഷിഭൂമി വാങ്ങാന്‍ കഴിയുമോ?. നിലവിലെ നിയമമനുസരിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഒരു വിദേശ മലയാളിക്ക് കൃഷിഭൂമിയോ പ്ലാന്റേഷനോ ഫാം ഹൗസോ വാങ്ങാന്‍ കഴിയില്ല. എന്നാല്‍ പാരമ്പര്യമായി കിട്ടുന്ന സ്വത്തുക്കള്‍ക്ക് ഇത് ബാധകമല്ല. ഭൂമി വില്‍ക്കാനും ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. കോര്‍പ്പറേറ്റ് ലീഗല്‍ കംപ്ലെയ്ന്‍സിലും ഫോറിന്‍ എക്സ്ചേഞ്ചിലും 10 വര്‍ഷത്തോളം പരിചയസമ്പന്നനായ ഗോകുല്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നു. (വീഡിയോ കാണുക)

അഗ്രികള്‍ച്ചര്‍ ലാന്‍ഡ്, പ്ലാന്റേഷന്‍ പ്രോപ്പര്‍ട്ടി, ഫാം ഹൗസ് തുടങ്ങിയവ വാങ്ങുന്നതിനാണ് നിയന്ത്രണങ്ങള്‍ നിലവിലുളളത്. മറ്റ് രീതിയില്‍ ഭൂമി വാങ്ങുന്നതിന് നിയമപരമായി തടസമില്ല. 1999 ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിലും അതിനോട് അനുബന്ധിച്ചുളള റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സിലുമാണ് ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ വിശദീകരിക്കുന്നത്. ഭൂമി ഏറ്റെടുക്കാനോ ദാനമായി കൈവശം വെയ്ക്കാനോ അനുമതി ആവശ്യമാണ്.

വാങ്ങിയ ഭൂമി വില്‍ക്കണമെങ്കിലും നിരവധി നടപടിക്രമങ്ങള്‍ പാലിക്കണം. ഒരു ഇന്ത്യന്‍ പൗരന് മാത്രമേ ഭൂമി വില്‍ക്കാന്‍ കഴിയൂ. ആ ഇന്ത്യന്‍ പൗരന്‍ ഇവിടുത്തെ റെസിഡന്റ് ആയിരിക്കുകയും വേണം. എന്‍ആര്‍ഐ സ്റ്റാറ്റസ് ലഭിക്കുന്നതിന് മുന്‍പ് വാങ്ങിയ ഭൂമി തുടര്‍ന്നും കൈകാര്യം ചെയ്യുന്നതില്‍ തടസമില്ല. എന്‍ആര്‍ഐയ്ക്ക് നാട്ടില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുന്നതിനും നിയമപരമായ തടസമുണ്ട്.(വീഡിയോ കാണുക)

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version