ടെക്നോളജിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് ഇനി തൊഴിലിനും പുതിയ സംരംഭങ്ങള്‍ തുടങ്ങാനും കൂടുതല്‍ സാദ്ധ്യതയുളള അഞ്ച് മേഖലകള്‍. ഫിന്‍ടെക് മുതല്‍ വെര്‍ച്വല്‍ ലേണിങ്ങില്‍ വരെ അനന്തമായ സാദ്ധ്യതകളാണ് ഓരോ ദിവസവും ഉണ്ടാകുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ് പറയുന്നു. കാലത്തിനൊത്ത മാറ്റം കേരളത്തിലും സംഭവിക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യ പോലൊരു രാജ്യത്ത് ഒരിക്കലും വിപണിയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. എങ്ങനെ വിപണിയില്‍ എത്തിപ്പെടുമെന്ന കാര്യം മാത്രം ആലോചിച്ചാല്‍ മതിയെന്ന് ഡോ. സജി ഗോപിനാഥ് പറയുന്നു. (വീഡിയോ കാണുക)
1 ഫിന്‍ടെക്
90കളില്‍ ഇന്റര്‍നെറ്റ് വരുമ്പോള്‍ അതുപയോഗിച്ച് ഇത്രയും ബിസിനസ് ചെയ്യാന്‍ കഴിയുമെന്ന് ആരും കരുതിയിരുന്നില്ല. സമാനമായ മാറ്റമാണ് ഫിന്‍ടെക്കിലൂടെ സാദ്ധ്യമാകുക. വരും കാലത്ത് പ്രധാന മാറ്റം സംഭവിക്കുന്ന മേഖലയില്‍ ഒന്നാണിത്. ബ്ലോക്ക് ചെയിനും ബിറ്റ് കോയിനും ഉള്‍പ്പെടെയുളളവ ടെക്നോളജിയിലൂടെ സാദ്ധ്യമാകുന്ന മാറ്റങ്ങളാണ്.
2 ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്
റോബോട്ടുകള്‍ കൂടുതല്‍ എത്തുന്നതോടെ മനുഷ്യരുടെ ജോലിക്ക് ഭീഷണിയാകുമെന്ന പേടിയാണ് പലര്‍ക്കും. എന്നാല്‍ ഇത് തീര്‍ത്തും അസ്ഥാനത്താണ്. വാസ്തവത്തില്‍ നമ്മുടെ ജോലിയെ വിപുലപ്പെടുത്തുകയാണ് റോബോട്ടുകള്‍ ചെയ്യുന്നത്. കോസ്റ്റ് കൊണ്ടോ പരിശ്രമം കൊണ്ടോ നമുക്ക് എത്താന്‍ കഴിയാത്ത മാര്‍ക്കറ്റില്‍ പോലും നമ്മളെ എത്തിക്കാന്‍ റോബോട്ടിക്സിന് കഴിയും.
3 ജനറ്റിക് ബയോളജിക്കല്‍ ഇന്നവേഷന്‍സ്
ഒരു കാലത്ത് വളരെ ചിലവേറിയതാണെന്ന് കരുതിയിരുന്ന മേഖലയാണിത്. എന്നാല്‍ ഇപ്പോള്‍ വളരെ കുറഞ്ഞ ചെലവില്‍ ഈ മേഖലയില്‍ ഇന്നവേഷന്‍സ് സാദ്ധ്യമാണ്.
4 എന്‍വയോണ്‍മെന്റല്‍ റിലേറ്റഡ് സൊല്യൂഷന്‍സ്
ലോകത്തിന്റെ പല ഭാഗങ്ങളിലും എന്വയോണ്മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ടെക്നോളജിയുമായി ബന്ധപ്പെട്ട് ഇവയ്ക്കുളള പരിഹാരം കാണാം.
5 വെര്‍ച്വല്‍ റിയാലിറ്റി- വെര്‍ച്വല്‍ ലേണിങ്
വെര്‍ച്വല്‍ ലേണിങ്ങിന് വിപുലമായ സാദ്ധ്യതകളാണ് ഉളളത്. ഏത് മേഖലയിലും ഇത് പ്രാവര്‍ത്തികമാക്കാവുന്നതാണ്.