കേരളത്തില്‍ ടെക്‌നോളജിയുടെ സാദ്ധ്യത പല മേഖലകളിലും നന്നായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും കാര്‍ഷികമേഖലയില്‍ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല. ഒരു ജനകീയമായ ഏറ്റെടുക്കല്‍ ഇക്കാര്യത്തില്‍ ഇനിയും ഉണ്ടായിട്ടില്ല. എന്നാല്‍ ഇവിടെ ഏറ്റവുമധികം സ്റ്റാര്‍ട്ടപ്പുകള്‍ വരേണ്ടത് കാര്‍ഷികമേഖലയിലും ഫുഡ് പ്രൊസസിംഗിലുമാണെന്ന് വ്യവസായിയും സ്റ്റെര്‍ലിങ് ഫാം റിസര്‍ച്ച് ആന്‍ഡ് സര്‍വ്വീസസ് എംഡിയുമായ ശിവദാസ് ബി മേനോന്‍ പറയുന്നു.
നമ്മുടെ കുട്ടികള്‍ ആരോഗ്യമുളളവരായിരിക്കാന്‍ ഇത് അനിവാര്യമാണെന്നാണ് ശിവദാസ് ബി മേനോന്റെ വിലയിരുത്തല്‍. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതോടെ നമ്മുടെ ലൈഫ് സ്റ്റൈല്‍ തന്നെ മാറും. നിലവില്‍ നമ്മള്‍ കഴിക്കുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നുവരുന്ന വിഷമയമായ പച്ചക്കറികളാണ്. ഇവിടെ തന്നെ വിഷമുക്തമായ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാന്‍ നാം ശ്രമിക്കുന്നില്ല. ഭൂമി ലഭ്യമല്ലെന്നും ഭൂമി ലഭിക്കാന്‍ പണച്ചെലവാണെന്നും ഒക്കെയാണ് ന്യായങ്ങള്‍. പക്ഷെ ടെക്‌നോളജി പ്രയോജനപ്പെടുത്തിയാല്‍ ചെറിയ പ്രദേശത്ത് നമുക്ക് ആവശ്യമുളള പച്ചക്കറികള്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് ശിവദാസ് ബി മേനോന്‍ ചൂണ്ടിക്കാട്ടി. ടെറസില്‍ പച്ചക്കറി കൃഷി ചെയ്താല്‍ ചൂട് കുറയ്ക്കാനും അതുവഴി വൈദ്യുതി ഉപഭോഗം കുറയ്ക്കാനുമാകും.
ബിസിനസ് ലക്ഷ്യത്തോടെ കൃഷി തുടങ്ങി അത് ബ്രാന്‍ഡ് ചെയ്യുകയാണെങ്കില്‍ ഇവിടുത്തെ വിപണിയില്‍ മാത്രമല്ല എക്‌സ്‌പോര്‍ട്ടിംഗിലും വലിയ അവസരങ്ങളാണ് ഉളളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റിട്ടയര്‍മെന്റ് കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്നവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമാണ് കൃഷിയെന്ന് ഇദ്ദേഹം പറഞ്ഞു.
Though the possibilities of technology are utilized in several areas in Kerala, agriculture filed is yet to see the good results. However, what the state requires urgently is start-ups in agriculture and food processing fields, says sterling Farm Research and Services MD Shivdas B Menon. He believes that it is essential for a healthy future generation.