KNOW HOW YOU CAN BUY CAPITAL GOODS WITH MINIMUM DUTY- WATCH THE VIDEO

കോംപെറ്റിറ്റീവ് എക്‌സ്‌പോര്‍ട്ട് മാര്‍ക്കറ്റില്‍ വേള്‍ഡ് ക്ലാസ് മെഷിനറികളുടെ സേവനം ഒഴിച്ചുനിര്‍ത്താനാവില്ല. എക്‌സ്‌പോര്‍ട്ടിംഗിന് ആവശ്യമായ ക്വാളിറ്റിയില്‍ ഉല്‍പാദനം നടക്കണമെങ്കില്‍ ഇവ അനിവാര്യമാണ്. ആവശ്യമുളള ക്യാപ്പിറ്റല്‍ ഗുഡ്സ് കുറഞ്ഞ ഡ്യൂട്ടിയില്‍ വാങ്ങാന്‍ അവസരമൊരുക്കുകയാണ് ഇപിസിജി സ്‌കീം. മെഷിനറികള്‍ ഉള്‍പ്പെടെയുളള അനുബന്ധ സൗകര്യങ്ങളുടെ അഭാവം കയറ്റുമതിയെ ബാധിക്കാതിരിക്കാനാണ് ഇപിസിജി സ്‌കീം ആവിഷ്‌കരിച്ചിരിക്കുന്നത്. സ്‌കീമിനെക്കുറിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സുജിത് എസ് നായര്‍ വിശദീകരിക്കുന്നു.(വീഡിയോ കാണുക)

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ക്യാപ്പിറ്റില്‍ ഗുഡ്‌സിനും ഇന്ത്യയില്‍ നിന്ന് വാങ്ങുന്നതിനും ഇപിസിജി സ്‌കീമിന്റെ ആനുകൂല്യം ലഭിക്കും. എത്രയാണോ ഡ്യൂട്ടി സേവ് ചെയ്തത് അതിന്റെ ആറ് മടങ്ങ് ടേണ്‍ഓവര്‍ ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ നേടിക്കൊടുക്കണമെന്നാണ് ഈ സ്‌കീമിലെ വ്യവസ്ഥ. എക്‌സ്‌പോര്‍ട്ട് ടേണ്‍ഓവര്‍ മറികടക്കുന്നതു വരെ വാങ്ങുന്ന ക്യാപ്പിറ്റല്‍ ഗുഡ്‌സില്‍ സര്‍ക്കാരിനും അവകാശം ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല. ഇങ്ങനെ വാങ്ങുന്ന മെഷിനറികള്‍ മറ്റൊരാളുടെ സ്ഥലത്ത് ഉപയോഗിക്കുന്നതിനും തടസമില്ല. പക്ഷെ അക്കാര്യം ലൈസന്‍സില്‍ മുന്‍കൂറായി വ്യക്തമാക്കണം.

ക്യാപ്പിറ്റല്‍ ഗുഡ്‌സ് വാങ്ങുന്ന സമയത്ത് മിക്കപ്പോഴും എക്‌സ്‌പോര്‍ട്ട് ടേണ്‍ഓവര്‍ സീറോ ആയിരിക്കും. കയറ്റുമതിയില്‍ കൈവരിക്കുന്ന നേട്ടം ഫോര്‍കാസ്റ്റ് ചെയ്തിട്ടാണ് പലപ്പോഴും ക്യാപ്പിറ്റല്‍ ഗുഡ്‌സ് വാങ്ങുന്നത്. രണ്ടോ മൂന്നോ വാര്‍ഷത്തിനുളളില്‍ പ്രതീക്ഷിച്ച ടേണ്‍ഓവര്‍ നേടാന്‍ കഴിയുന്നില്ലെങ്കില്‍ തേര്‍ഡ് പാര്‍ട്ടി എക്‌സ്‌പോര്‍ട്ടിംഗിനുളള സൗകര്യവും ഇപിസിജി സ്‌കീമില്‍ ലഭ്യമാണ്. എക്‌സ്‌പോര്‍ട്ടിംഗ് ലൈസന്‍സ് ഉളള മറ്റൊരാള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കുകയും അതുവഴി എക്‌സ്‌പോര്‍ട്ട് ചെയ്യുകയുമാണ് തേര്‍ഡ് പാര്‍ട്ടി എക്‌സ്‌പോര്‍ട്ടില്‍ നടക്കുന്നത്. അതായത് ഉല്‍പ്പനം നേരിട്ടോ മറ്റൊരാള്‍ വഴിയോ എക്സ്പോര്‍ട്ട് ചെയ്താലും ഇപിസിജി ആനുകൂല്യം ലഭിക്കുമെന്നര്‍ത്ഥം.

World-class machinery has an important role in competitive export marketing. EPCG scheme has been envisaged to ensure that the dearth of machinery is not affecting export.The scheme helps us buy capital goods paying minimum duty. Chartered Accountant Sujith S Nair talks about the scheme in detail.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version