ലോകത്തിന് നമ്മുടെ രാജ്യം നല്‍കിയ വലിയ അറിവാണ് യോഗ. ഹെല്‍ത്തിനും സ്പിരിച്വല്‍ വെല്‍നെസിനും ലോകമാകമാനം ഇന്ന് യോഗ പ്രാക്ടീസ് ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ബിസിനസിലെ ടെന്‍ഷനുകളില്‍ നിന്ന് റിലാക്‌സ്ഡ് ആകാന്‍ എന്‍ട്രപ്രണേഴ്‌സിനെ സഹായിക്കുന്ന യോഗ ടിപ്‌സുകളുമായി ചാനല്‍ അയാം ഡോട്ട് കോം. ആദ്യ എപ്പിസോഡില്‍ ബ്രീത്തിംഗ് എക്‌സര്‍സൈസ് ആണ് പങ്കുവെയ്ക്കുന്നത്. യോഗയില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുളള നൂതന്‍ മനോഹര്‍ ആണ് ഈ ടിപ്‌സ് നിങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്നത്.
ടെന്‍ഷന്‍ ചലഞ്ച്
ഓരോ നിമിഷവും അനുഭവിക്കേണ്ടി വരുന്ന ടെന്‍ഷന്‍ ആണ് എന്‍ട്രപ്രണേഴ്‌സിന്റെ ഏറ്റവും വലിയ ചലഞ്ച്. സ്‌ട്രെസ് ജീവിതത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ സ്‌ട്രെസ്ഫുള്‍ സിറ്റ്വേഷന്‍ കഴിഞ്ഞിട്ടും റിലാക്‌സ് ചെയ്യാന്‍ കഴിയാത്തതാണ് പലരുടെയും പ്രശ്‌നം. ഓഫീസിലെ ടെന്‍ഷന്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ അല്ലെങ്കില്‍, ഒരു ക്ലയന്റ് മീറ്റിംഗില്‍ മനസിനെ എങ്ങനെ ശാന്തമാക്കാമെന്ന് നൂതന്‍ വിശദീകരിക്കുന്നു.
ബ്രീത്തിംഗ് നിസാരമല്ല
ശ്വസനക്രിയയ്ക്ക് (ബ്രീത്തിംഗ്) യോഗയില്‍ വലിയ പ്രാധാന്യമാണുളളത്. ശ്വാസോച്ഛ്വാസത്തിന്റെ രീതി നിയന്ത്രിച്ച് മനസിനെയും ശരീരത്തെയും നമുക്ക് റിലാക്്‌സ് ചെയ്യിക്കാം. മനോഹരമായി ബ്രീത്ത് ചെയ്താല്‍ നമ്മള്‍ കൂടുതല്‍ റിലാക്‌സ്ഡ് ആകുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു കുട്ടി എങ്ങനെ ശ്വാസം എടുക്കുന്നുവെന്നതാണ് പഠിക്കേണ്ടത്. നെഞ്ചും വയറും വികസിപ്പിച്ച് ശ്വാസം ഉള്‍ക്കൊണ്ട് ബ്രീത്ത് ചെയ്താല്‍ ശരീരത്തിന് മാത്രമല്ല മനസിനും ഗുണകരമാകും. വിശദമായി അറിയാന്‍ വീഡിയോ കാണുക.
Yoga lessons for entrepreneurs
Yoga is India’s great contribution to the world. Now, channeliam.com is coming up with yoga tips to help businesspersons relax. In the first episode, breathing exercises will be presented. The tips are shared by Noothan Manohar, who has an impressive track record in teaching yoga. Noothan shows how one can relax amid tense situation like, to say, in office or during a client meet.