How can you claim input tax credit to save on GST: A must watch for entrepreneurs

ജിഎസ്ടി (ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസ് ടാക്‌സ്) ഇഫക്ടീവായി നടപ്പാകാന്‍ അനിവാര്യമായ ഘടകമാണ് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്. എന്‍ട്രപ്രണര്‍ക്ക് ബിസിനസില്‍ ലാഭമുണ്ടാക്കാനും ഉപഭോക്താക്കളിലേക്ക് അതിന്റെ ആനുകൂല്യം എത്തിക്കാനും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ശരിയായി പ്രയോജനപ്പെടുത്തണം. ജിഎസ്ടിയില്‍ നിര്‍ണായകമായ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ ലക്ഷ്യവും പ്രയോജനങ്ങളും കോസ്റ്റ് അക്കൗണ്ടന്റ് പുഷ്പി മുരിക്കന്‍ വിശദീകരിക്കുന്നു.

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്

ജിഎസ്ടിയില്‍ ഒരു ഉല്‍പ്പന്നത്തിന് എന്‍ട്രപ്രണര്‍ ടാക്‌സ് അടയ്ക്കുമ്പോള്‍ അതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളുടെ നികുതി കഴിച്ച് ബാക്കി തുക അടച്ചാല്‍ മതി. ഇങ്ങനെ അടച്ച ടാക്‌സിന്റെ ക്രെഡിറ്റ് എടുക്കുന്നതാണ് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്. എന്‍ട്രപ്രണര്‍ക്ക് ബിസിനസില്‍ നഷ്ടമുണ്ടാകാതിരിക്കണമെങ്കില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ ആനുകൂല്യം കൃത്യമായി പ്രയോജനപ്പെടുത്തണം.

എങ്ങനെ ലഭിക്കും?

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കണമെങ്കില്‍ ചില നിബന്ധനകള്‍ ഉണ്ട്. നമുക്ക് ലഭിച്ച ബില്ലില്‍ ജിഎസ്ടി രേഖപ്പെടുത്തിയിട്ടുണ്ടാകണം. അത് സാധനങ്ങള്‍ നല്‍കിയ സപ്ലെയര്‍ സര്‍ക്കാരിന് റെമിറ്റ് ചെയ്തിട്ടുമുണ്ടാകണം. സപ്ലെയര്‍ നല്‍കിയ ഇന്‍വോയിസും കൈവശം സൂക്ഷിക്കണം. ജിഎസ്ടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇവ കൃത്യമായി എന്റര്‍ ചെയ്താല്‍ മാത്രമേ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമാകുകയുളളൂ. സാധനങ്ങള്‍ പേഴ്‌സണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ടാക്‌സ് എക്‌സംപ്റ്റഡ് സപ്ലൈയ്ക്ക് ഉപയോഗിക്കുകയോ ചെയ്താല്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കില്ല. ടാക്‌സബിള്‍ സപ്ലൈയ്ക്ക് മാത്രമേ ക്രെഡിറ്റ് ക്ലെയിം ചെയ്യാന്‍ സാധിക്കൂ. അല്ലെങ്കില്‍ സീറോ റേറ്റഡ് സപ്ലെ ആയിരിക്കണം. എക്‌സ്‌പോര്‍ട്ടും പ്രത്യേക സാമ്പത്തിക മേഖലയിലേക്കുളള സെയില്‍സുമൊക്കെ സീറോ റേറ്റഡ് സപ്ലെയുടെ പരിധിയില്‍ വരും.

പഴയ നികുതിക്ക് ക്രെഡിറ്റ് ലഭിക്കുമോ

ജിഎസ്ടി പ്രാബല്യത്തിലാകുന്നതിന് മുന്‍പ് ലഭിച്ച ക്രെഡിറ്റ് ക്യാരി ഫോര്‍വേഡ് ചെയ്യാനായി നിര്‍ദ്ദിഷ്ട ഫോം ലഭ്യമാണ്. ബില്ലുകള്‍ ഉണ്ടെങ്കില്‍ കൃത്യമായി ക്ലെയിം ചെയ്യാം. ഒരു വര്‍ഷത്തിന് മുന്‍പുളള ക്ലെയിമുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

Input tax credit is an essential factor to effectively implement GST(goods and service tax). Input tax credit should be utilized in the right way for an entrepreneur to make profit and the customer to reap the benefits. Cost accountant Pushpy Muricken talks about the benefits of input tax credit.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version