Don’t think about failure, Plan well before you Start, says Vaitheeswaran, the Father of e–commerce

സംരംഭങ്ങളുടെ വിജയം എന്‍ട്രപ്രണറുടെ കഠിനാധ്വാനത്തെ അടിസ്ഥാനമാക്കിയാണെന്ന് ഇന്ത്യന്‍ ഇ കൊമേഴ്‌സിന്റെ പിതാവായ കെ. വൈത്തീശ്വരന്‍. മാര്‍ക്കറ്റിലെ ടൈമിംഗ് എന്നും ടെക്‌നോളജിയിലെ കുതിച്ചുചാട്ടമെന്നുമൊക്കെയുളള അഭിപ്രായങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഒരു സംരംഭകന്റെ അധ്വാനമാണ് റിസള്‍ട്ട് ഉണ്ടാക്കുന്നത്. ആ അനുഭവങ്ങളാണ് ശരിയായ സമയത്ത് മാര്‍ക്കറ്റിലേക്ക് ഇറങ്ങാന്‍ സജ്ജമാക്കുന്നത്, അതാണ് സംരംഭകന്റ ഭാഗ്യവും സമയവും ഒക്കെ നിശ്ചയിക്കുന്നത്.

സംരംഭം തുടങ്ങുന്നതിന് മുന്‍പ് എല്ലാ കാര്യങ്ങളും ചിന്തിക്കണം. മുന്‍പില്‍ ഉയരുന്ന പ്രയാസമേറിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണം. ഏര്‍ളി സ്റ്റേജ് ഫെയിലര്‍ എന്നതില്‍ കഴമ്പില്ല. ഒരു പരാജയത്തിന് പോലും സാദ്ധ്യതയില്ലാത്ത വിധം എല്ലാ ഹാര്‍ഡ് തിങ്കിംഗും നടത്തി തീരുമാനമെടുക്കണം. അതിന് സമയമെടുത്തെന്ന് വരും. മൂന്ന് മാസത്തിനുളളില്‍ മാര്‍ക്കറ്റിലിറങ്ങാമെന്ന് കരുതിയിരുന്നത് ചിലപ്പോള്‍ ആറ് മാസവും ഒന്‍പത് മാസവും എടുത്തെന്ന് വരും. സമയമെടുത്താലും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം തേടിയ ശേഷം വേണം തുടങ്ങാന്‍. അപ്പോള്‍ പിന്നെ പരാജയത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരില്ല.

According to K Vaitheeswaran, the father of Indian e-commerce, the success of new ventures depend upon the hardwork of the entrepreneurs. The experiences and hardwork prompt the entrepreneurs to make the foray into the market at the right time. One should consider every aspect before starting a venture, says Vaitheeswaran.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version