രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ വീൽച്ചെയർ, ചിലവു കുറച്ച് വികസിപ്പിച്ച് ഐഐടി മദ്രാസ് (IIT Madras). ഒൻപത് കിലോ മാത്രം ഭാരമുള്ള വൈഡി വൺ (YD One) ആക്ടീവ് വീൽച്ചെയറാണ് ഐഐടി വികസിപ്പിച്ച് പുറത്തിറക്കിയിരിക്കുന്നത്.
ഉപയോക്താക്കളുടെ ശരീര ഘടന, പോസ്ചർ, മൊബിലിറ്റി ആവശ്യങ്ങൾ എന്നിവയ്ക്ക് അനുസരിച്ച് പൂർണമായും വൈഡി വൺ കസ്റ്റമൈസ് ചെയ്യാനാകും. ഒരു വീൽച്ചെയറിന് 74000 രൂപ ചിലവിലാണ് നിർമാണം സാധ്യമായിരിക്കുന്നത്. ഇതേ നിലവാരവും സവിശേഷതകളുമുള്ള ഇംപോർട്ടഡ് വീൽച്ചെയറുകൾക്ക് രണ്ടര ലക്ഷം രൂപ മുതൽ ചിലവ് വരുന്നിടത്താണ് ഐഐടി മദ്രാസ് ഇതിനേക്കാളും ഏറെ ചിലവ് കുറവിൽ വൈഡി വണ്ണുമായി എത്തിയിരിക്കുന്നത്.
പരമാവധി സ്ട്രെങ്തും എനെർജി എഫിഷ്യൻസിയും തരുന്ന തരത്തിലാണ് വീൽച്ചെയറിന്റെ രൂപഘടന. എളുപ്പത്തിൽ എടുത്ത് പൊക്കാനും ഹാൻഡിൽ ചെയ്യാനും ഇതിലൂടെ സാധിക്കും. അതുകൊണ്ടുതന്നെ കാറുകളിലും പബ്ലിക് ട്രാൻസ്പോർട്ടുകളിലുമെല്ലാം ഇവ എടുവെയ്ക്കാൻ എളുപ്പമാണെന്ന് ഐഐടി മദ്രാസ് പ്രതിനിധി പറഞ്ഞു.
IIT Madras launches YD One, India’s lightest active wheelchair (9kg). Customizable and affordable, it offers enhanced mobility, costing significantly less than imports.