My Story

സിനിമയെ വെല്ലും ഈ ജീവിതം

കോയമ്പത്തൂരില്‍ ദരിദ്രനായ കര്‍ഷക തൊഴിലാളിയുടെ മകനായി ജനിച്ച് അശ്രാന്ത പരിശ്രമത്തിന്റെയും തീക്ഷ്ണമായ വിജയദാഹത്തിന്റെയും ഇന്‍വെസ്റ്റ്‌മെന്റില്‍ ഒരു ബിസിനസ് സാമ്രാജ്യം നിര്‍മിച്ചെടുത്ത എന്‍ട്രപ്രണറാണ് ഡോ. ആരോക്യസ്വാമി വേലുമണി. 1995 ല്‍ തൈറോകെയര്‍ എന്ന സ്ഥാപനത്തിന് തുടക്കമിടുമ്പോള്‍ താന്‍ സീറോ ആയിരുന്നുവെന്ന് വേലുമണി പറയുന്നു. ഇന്ന് ഇന്ത്യയില്‍ മാത്രം ആയിരത്തിലധികം ടെസ്റ്റിംഗ് ലാബുകള്‍, മിഡില്‍ ഈസ്റ്റിലും നേപ്പാളിലും ബംഗ്ലാദേശിലും സെന്ററുകള്‍, അനുബന്ധ മേഖലകളില്‍ കൂടുതല്‍ സംരംഭങ്ങള്‍ അങ്ങനെ പ്രിവന്റീവ് ഹെല്‍ത്ത് കെയറില്‍ ലോകത്തിന് തന്നെ മികച്ച മോഡലായി മാറി വേലുമണിയിലെ എന്‍ട്രപ്രണര്‍.

ഒരു ഷര്‍ട്ട് മാത്രമായിപ്പോയതുകൊണ്ട് പലപ്പോഴും സ്‌കൂളില്‍ പോകാന്‍ കഴിയാതെ വന്ന ബാല്യകാലവും ഭക്ഷണത്തിന്റെ ബുദ്ധിമുട്ടറിഞ്ഞ കൗമാരവുമെല്ലാം ഇന്നത്തെ മൂവായിരം കോടിയിലധികം ആസ്തിയുളള തൈറോകെയര്‍ എന്ന ഹെല്‍ത്ത് കെയര്‍ ബിസിനസ് സാമ്രാജ്യത്തിന്റെ പിറവിക്ക് പിന്നിലെ അനുഭവങ്ങളായി. ഏതൊരു എന്‍ട്രപ്രണര്‍ക്കും അസാധാരണമായി സ്വപ്‌നം കാണാനും ഹാര്‍ഡ് വര്‍ക്ക് ചെയ്യാനും പ്രചോദനമാണ് ഇന്ന് വേലുമണിയുടെയും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെയും വളര്‍ച്ച.

ബിസിനസില്‍ ഒരു ശതമാനം വിജയസാധ്യത മാത്രമേയുളളൂവെങ്കിലും അത് ചെയ്യുന്നതില്‍ ഒരു മൂല്യമുണ്ടെന്നാണ് വേലുമണിയുടെ അഭിപ്രായം. ഒരു ബിസിനസ് ചെയ്യാന്‍ ആ ഫീല്‍ഡില്‍ എക്‌സ്‌പേര്‍ട്ട് ആകണമെന്നില്ല. തെറ്റുകള്‍ സംഭവിക്കാം, അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുക. തൈറോകെയറിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നു. പഠിച്ചത് പ്രാവര്‍ത്തികമാക്കിയാല്‍ നിങ്ങള്‍ക്ക് സര്‍വൈവ് ചെയ്യാം. എന്നാല്‍ പഠിച്ചതല്ലാതെ എന്തെങ്കിലും ആത്മാര്‍ത്ഥമായി ചെയ്താല്‍ അതില്‍ ലീഡര്‍ ആകാം. സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ പുതുതലമുറ സംരംഭകരോട് അനുഭവങ്ങളുടെ വെളിച്ചത്തില്‍ വേലുമണി നല്‍കുന്ന ഉപദേശം ഇതാണ്.

മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ബിഎസ്‌സി ബിരുദം മാത്രം കൈമുതലാക്കിയാണ് തൈറോകെയറിലേക്ക് വേലുമണി ഇറങ്ങിയത്. പിന്നെ ബോംബെ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ പതിനഞ്ച് വര്‍ഷത്തോളം തൈറോയ്ഡ് ബയോകെമിസ്ട്രിയില്‍ റിസര്‍ച്ച് ചെയ്ത അനുഭവവും. തന്റെ വഴി ഇതാണെന്ന് മനസിലാക്കി ബോബെ സര്‍വ്വകലാശാലയില്‍ നിന്ന് ബയോകെമിസ്ട്രിയില്‍ എംഎസ്‌സിയും തൈറോയ്ഡ് ഫിസിയോളജിയില്‍ പിഎച്ച്ഡിയുമെടുത്തു.

ഒരു എന്‍ട്രപ്രണര്‍ എപ്പോഴും കഠിനമായ തീരുമാനങ്ങള്‍ എടുക്കുന്നവരാകണമെന്നാണ് വേലുമണിയുടെ അഭിപ്രായം. സര്‍ക്കാര്‍ ജോലിയുടെ ആനുകൂല്യത്തില്‍ ജീവിതം സുഖമായി കൊണ്ടുപോകാമായിരുന്നു. എന്നാല്‍ അതുപേക്ഷിച്ച് ബിസിനസിലേക്ക് ഇറങ്ങാന്‍ ഒരു ദിവസം തീരുമാനിക്കുകയായിരുന്നു. അതിന് ഒരുപാട് റിസ്‌ക് ഉണ്ടായിരുന്നു. എന്നാല്‍ റിസ്‌ക് ഹൈ ആയതുകൊണ്ടു തന്നെ റിസള്‍ട്ടും വളരെ ഹൈ ആയിരുന്നുവെന്ന് വേലുമണി പറയുന്നു. ബിസിനസില്‍ നൂറില്‍ ഒന്ന് മാത്രമാണ് വിജയിക്കുന്നത്. ആ വിജയം നിലനിര്‍ത്തുന്നത് ആയിരത്തിലൊന്ന് മാത്രവും. ആ ബോധ്യമാണ് ഹെല്‍ത്ത് കെയര്‍ ബിസിനസിലെ പുതിയ സാദ്ധ്യതകള്‍ തേടാന്‍ വേലുമണിയെ പ്രേരിപ്പിക്കുന്നതും.

Dr. Arokiaswamy Velumani is an entrepreneur who built a business empire with will power and hard work. According to his own words, he was ‘a zero’ when he started Thyrocare in 1995. Today, the Thyrocare network has more than 1,000 testing labs and centers across India. From a boyhood filled with poverty, he has now grown to the owner of a 3000-crore healthcare business network.

Leave a Reply

Close
Close