ബ്ലഡ് ഡോണേഴ്സിനെ കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ ഫീച്ചറുമായി ഫെയ്സ്ബുക്ക്. രക്തദാനത്തിന് സന്നദ്ധരായവരെയും ആവശ്യക്കാരെയും ഒരേ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരുന്ന ഫീച്ചര്‍ നാഷണല്‍ ബ്ലഡ് ഡോണര്‍ ഡേ ആയ ഒക്ടോബര്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. നിലവില്‍ ആയിരക്കണക്കിന് ആളുകളാണ് അടിയന്തരഘട്ടങ്ങളില്‍ രക്തദാതാക്കളെ തേടി ഫെയ്സ്ബുക്കിനെ ആശ്രയിക്കുന്നത്. ഇത് കണക്കിലെടുത്താണ് നടപടി.
ഇന്ത്യയില്‍ ഫെയ്സ്ബുക്ക് ഏറ്റവും അധികം ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡിലും മൊബൈല്‍ വെബ് വേര്‍ഷനിലുമാണ് ആദ്യഘട്ടത്തില്‍ ഫീച്ചര്‍ ലഭ്യമാകുക. ബ്ലഡ് ബാങ്കുകള്‍ക്കും ആശുപത്രികള്‍ക്കും എളുപ്പം കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. വ്യക്തികളെക്കൂടാതെ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനുകളെയും ഹെല്‍ത്ത് എക്സ്പര്‍ട്ടുകളെയും സംഘടനകളെയും കൂട്ടിയിണക്കിയാണ് ഈ ദൗത്യത്തിന് ഫെയ്സ്ബുക്ക് ഒരുങ്ങുന്നത്.
ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ സെയ്ഫ് ബ്ലഡിന്റെ കുറവ് നേരിടുന്നുണ്ടെന്നും അടിയന്തരഘട്ടങ്ങളില്‍ പോലും ആവശ്യക്കാര്‍ വളരെ ബുദ്ധിമുട്ടുന്നുണ്ടെന്നും ഫെയ്സ്ബുക്ക് ചൂണ്ടിക്കാട്ടുന്നു. മെച്ചപ്പെട്ട പ്ലാറ്റ്ഫോമും വിവരങ്ങളും നല്കിയാല് കൂടുതല്‍ ആളുകള്‍ ബ്ലഡ് ഡൊണേഷന്‍ തയ്യാറാകുമെന്ന് ഫെയ്സ്ബുക്ക് റിസര്‍ച്ചില്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. പ്രൊഫൈല്‍ എഡിറ്റ് ചെയ്ത് ഈ ഫോറത്തിലേക്ക് സൈന്‍ അപ്പ് ചെയ്യാം. ഏത് ഗ്രൂപ്പാണെന്ന് രേഖപ്പെടുത്താനുളള ഓപ്ഷന് ഉണ്ടാകും. വിവരങ്ങള്‍ ഡിഫോള്‍ട്ടായി ഒണ്‍ലി മീ ആക്കി രഹസ്യസ്വഭാവം നിലനിര്‍ത്താം.
രക്തം ആവശ്യമായി വരുമ്പോള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റ്റ് ചെയ്താല്‍ മതിയാകും. ഓട്ടോമാറ്റിക് ആയി ആ പ്രദേശത്ത് നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുളള ബ്ലഡ് ഡോണേഴ്സിനെ ഫെയ്സ്ബുക്ക് അലെര്‍ട്ട് ചെയ്യും. നോട്ടിഫിക്കേഷന്‍ വന്നാല്‍ താല്പര്യമുളളവര്ക്ക് റെസ്പോണ്ട് ചെയ്യാനുളള ഓപ്ഷനും ഉണ്ട്. രക്തം ദാനം ചെയ്തവര്‍ക്ക് ഡോണര്‍ സ്റ്റാറ്റസ് ടൈംലൈനില്‍ ഷെയര്‍ ചെയ്യാം. ശരിയായ അവെര്‍നസ് ക്യാമ്പെയ്നിലൂടെ കൂടുതല്‍ പേരെ രക്തദാനത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഫെയ്സ്ബുക്ക്. സാമൂഹ്യസേവനത്തിന് ടെക്നോളജി എങ്ങനെ ഉപയോഗിക്കാമെന്നത് കൂടിയാണ് ഫെയ്സ്ബുക്ക് ഇതിലൂടെ പറഞ്ഞുതരുന്നത്.