ഗ്രോത്ത് റേറ്റിനെ സ്വാധീനിക്കുന്ന കോര്‍ സെക്ടറില്‍ ഓഗസ്റ്റില്‍ 4.9 ശതമാനം വളര്‍ച്ച നേടിയത് പോസിറ്റീവ് റിസള്‍ട്ട് ആണ് നല്‍കുന്നത്. ജിഎസ്ടി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കും. ഇതോടെ രണ്ടാം പാദത്തില്‍ വളര്‍ച്ചാ നിരക്കിന് വേഗം വരുമെന്നാണ് പ്രതീക്ഷ. കാര്‍ഷിക, സര്‍വ്വീസ് മേഖലകളിലുള്‍പ്പെടെ അനുകൂല സൂചനകളാണ് കാണുന്നത്. ഇന്‍വെസ്റ്റ്‌മെന്റ് ആക്ടിവിറ്റിയില്‍ ഉണര്‍വ്വുണ്ടാക്കുന്ന സാഹചര്യമാണ് ഉളളത്.
ഉര്‍ജിത് പട്ടേല്‍
ആര്‍ബിഐ ഗവര്‍ണര്‍