എക്സ്പോര്‍ട്ടിംഗ് മേഖലയ്ക്ക് ഉണര്‍വ്വ് നല്കാന് ജിഎസ്ടിയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍. ടാക്സ് റീഫണ്ട് വൈകുന്നതിനാല്‍ വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്ന എക്സ്പോര്‍ട്ടേഴ്സിനെ സഹായിക്കാന്‍ ഇ വാലറ്റ് സംവിധാനം ഏര്‍പ്പെടുത്തി. 2018 ഏപ്രിലോടെ ഇത് നിലവില്‍ വരും. നിശ്ചിത തുക അഡ്വാന്‍സായി ഇ വാലറ്റ് വഴി നല്‍കും. ഈ തുക പിന്നീട് റീഫണ്ട് സമയത്ത് കുറയ്ക്കും. റീഫണ്ടിംഗ് വേഗത്തിലാക്കുന്നത് വരെ കയറ്റുമതിക്കാര്‍ക്ക് ഇത് ആശ്വാസം നല്‍കുമെന്നാണ് വിലയിരുത്തല്‍.
ടാക്സ് റീഫണ്ടിംഗ് വൈകുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുളള ദീര്‍ഘകാല നടപടിയുടെ ഭാഗമാണ് ഇ വാലറ്റ് എന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ജൂലൈയിലെ റീഫണ്ട് നല്‍കാനുളള നടപടികള്‍ ഒക്ടോബര്‍ 10 മുതലും ഓഗസ്റ്റിലെ റീഫണ്ട് ഒക്ടോബര്‍ 18 മുതലും സ്വീകരിച്ചു തുടങ്ങുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. എക്സ്പോര്‍ട്ടേഴ്സിന് അഡ്വാന്‍സ്ഡ് ഓതറൈസേഷന്‍, ഇപിസിജി, ഇഒയു തുടങ്ങിയ സ്കീമുകളില്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ നടപ്പു സാമ്പത്തിക വര്‍ഷം അതേപടി തുടരും. ആഭ്യന്തര സപ്ലൈയേഴ്സില്‍ നിന്നും കയറ്റുമതിക്കായി ഗൂഡ്സ് വാങ്ങുന്ന വ്യാപാരികള്‍ക്ക് നാമമാത്ര ജിഎസ്ടി (0.1 ശതമാനം) നല്കിയാല് മതിയാകും.
എക്സ്പോര്ട്ടിംഗിനായി ഗുഡ്സ് ക്ലിയര്‍ ചെയ്യുമ്പോള്‍ ബാങ്ക് ഗ്യാരണ്ടിയും ബോണ്ടും നല്‍കുന്നതും ഒഴിവാക്കി. ചെറുകിട മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന എക്സ്പോര്‍ട്ടിംഗ് സെക്ടറിനെ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികള്‍ കൈക്കൊളളണമെന്നും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു.