സാമ്പത്തിക ശാസ്ത്രത്തെ വ്യക്തികളുടെ മാനസീകതലങ്ങളുമായി ബന്ധിപ്പിച്ച അമേരിക്കന്‍ ഇക്കണോമിസ്റ്റാണ് സാമ്പത്തികശാസ്ത്രത്തിനുളള 2017 ലെ നൊബേല്‍ പുരസ്‌കാരം നേടിയ റിച്ചാര്‍ഡ് എച്ച് തെയ്‌ലര്‍. ഒരാളുടെ മെന്റല്‍ അക്കൗണ്ടിംഗില്‍ തെളിയുന്ന സാമ്പത്തിക സൊല്യൂഷന്‍സ് പലപ്പോഴും അവരുടെ സാമ്പത്തിക അവസ്ഥയ്ക്ക് അനുയോജ്യമായിരിക്കില്ലെന്ന തെയ്‌ലറുടെ വാദം ബിഹേവിയറല്‍ ഇക്കണോമിയെന്ന സാമ്പത്തിക ശാഖയില്‍ ഗൗരവകരമായ പഠനങ്ങള്‍ക്ക് തുടക്കമിട്ടു. തെറ്റായ സാമ്പത്തിക തീരുമാനങ്ങളില്‍ നിന്ന് പിന്തിരിയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് തെയ്‌ലറുടെ വാദങ്ങള്‍ക്ക് കരുത്തുണ്ടെന്ന് ലോക സാമ്പത്തിക ശക്തികള്‍ ക്രമേണ തിരിച്ചറിഞ്ഞു.

ഒരാളുടെ ഡിസിഷന്‍ മേക്കിംഗ് അയാളുടെ സാമ്പത്തിക ഘടകങ്ങളുമായും സാമ്പത്തിക തീരുമാനങ്ങള്‍, മനശാസ്ത്ര, വൈകാരിക തലങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് തെയ്‌ലറിന്റെ വാദം. ഹ്യൂമന്‍ സൈക്കോളജിയും സാമ്പത്തിക അവസ്ഥയും എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നുവെന്നതിനെക്കുറിച്ച് ഗൗരവമുളള അന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമാണ് തെയ്‌ലറുടെ ചിന്തകള്‍ പ്രേരകമായത്. ഒരാള്‍ സുഖമില്ലാതിരിക്കുമ്പോള്‍ മ്യൂസിക് കണ്‍സേര്‍ട്ടിന് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് പോലുളള സാമ്പത്തിക മിസ്ബിഹേവിയറും മനശാസ്ത്രപരമായി സംഭവിക്കുന്നുണ്ടെന്ന് അദ്ദേഹം വാദിച്ചു. ചിലപ്പോള്‍ മികച്ച തീരുമാനങ്ങള്‍ അവിവേകത്തോടെ നിരസിക്കുന്നതും ഇതിന് ഉദാഹരണമായി തെയ്‌ലര്‍ ചൂണ്ടിക്കാട്ടി. സമൂഹം നേരിടുന്ന പൊതുപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോലും ബിഹേവിയര്‍ ഇക്കണോമിക്‌സ് ഉപയോഗിക്കാമെന്ന് തെയ്‌ലര്‍ വാദിച്ചു.

2008 ല്‍ പുറത്തിറങ്ങി ഗ്ലോബല്‍ ബെസ്റ്റ് സെല്ലറായ നഡ്ജ് എന്ന ബുക്കിന്റെ സഹരചയിതാവാണ് തെയ്‌ലര്‍. ഹ്യൂമന്‍ സൈക്കോളജിയും സാമ്പത്തികതീരുമാനങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ബുക്കിലൂടെ തെയ്‌ലര്‍ പങ്കുവെച്ചത്. ഈ വാദങ്ങള്‍ പിന്തുടര്‍ന്ന് 2010 ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ യുകെയില്‍ നഡ്ജ് യൂണിറ്റ് സ്ഥാപിച്ചു. പബ്ലിക് ഇക്കണോമിക് ബിഹേവിയര്‍ മെച്ചപ്പെടുത്താനുളള ഇന്നവേറ്റീവ് ആശയങ്ങളുടെ രൂപീകരണമായിരുന്നു ലക്ഷ്യം. ഇതിന് ശേഷം നികുതിയടവ് ഉള്‍പ്പെടെ ഇന്‍കംടാക്‌സ് അറിയിപ്പുകളോടും മറ്റും ജനങ്ങള്‍ കൂടുതല്‍ പോസിറ്റീവ് ആയി പ്രതികരിച്ചുതുടങ്ങിയെന്നാണ് യുകെയുടെ വിലയിരുത്തല്‍. തുടര്‍ന്ന് ന്യൂയോര്‍ക്കിലും സിംഗപ്പൂരിലും സിഡ്‌നിയിലും നഡ്ജ് യൂണിറ്റ് സെന്ററുകള്‍ തുറന്നു. സാമ്പത്തികശാസ്ത്രത്തെ മാനസീകതലങ്ങളുമായി കൂട്ടിയിണക്കിയുളള തെയ്‌ലറുടെ കണ്ടെത്തലുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കാന്‍ നൊബേല്‍ പുരസ്‌കാരം സഹായിക്കുമെന്നാണ് സാമ്പത്തിക ലോകത്തിന്റെ വിലയിരുത്തല്‍.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version