Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം

28 June 2026

സോജില തുരങ്കം, സവിശേഷതകൾ

28 June 2026

കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്

28 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എന്തുകൊണ്ട് എന്‍ട്രപ്രണര്‍ ആകണം? കാണാം മീറ്റപ്പ് കഫെ 3rd എഡിഷൻ
Mentoring

എന്തുകൊണ്ട് എന്‍ട്രപ്രണര്‍ ആകണം? കാണാം മീറ്റപ്പ് കഫെ 3rd എഡിഷൻ

News DeskBy News Desk11 October 20172 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിയോ എന്‍ട്രപ്രണേഴ്‌സിനും അനുഭവകഥകളുടെ പ്രാക്ടിക്കല്‍ ക്ലാസായി മാറുകയായിരുന്നു കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മേക്കര്‍ വില്ലേജും കൊച്ചിയില്‍ സംഘടിപ്പിച്ച മീറ്റപ്പ് കഫെയുടെ തേഡ് എഡിഷന്‍. ഐഎഎസ് പ്രൊഫൈലില്‍ നിന്ന് എന്‍ട്രപ്രണേറിയല്‍ ചാലഞ്ച് ഏറ്റെടുത്ത സി. ബാലഗോപാലും കേരളത്തിന്റെ ബ്രാന്‍ഡായി രാജ്യമാകെ വളര്‍ന്ന ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ നവാസ് മീരാനും ഒരു എന്‍ട്രപ്രണറുടെ റിസ്‌കും ചാലഞ്ചും ഷെയര്‍ ചെയ്തപ്പോള്‍ അത് ഉള്ളുതൊടുന്നതായി.

ടെക്‌നോളജിക്കൊപ്പം ഒരു എന്‍ട്രപ്രണര്‍ അവലംബിക്കുന്ന സ്ട്രാറ്റജിയും ബിസിനസിന്റെ വിജയത്തില്‍ നിര്‍ണായകമാണെന്ന് തെരുമോ പെന്‍പോള്‍ ഫൗണ്ടറും മുന്‍ എംഡിയുമായ സി ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ഇക്കണോമിക്‌സ് പഠനത്തിന് ശേഷം ഐഎഎസ് നേടി ഉയര്‍ന്ന സര്‍ക്കാര്‍ സര്‍വ്വീസിലെത്തിയ ശ്രീ ബാലഗോപാല്‍ അത് രാജിവെച്ച് ബയോമെഡിക്കല്‍ ടെക്‌നോളജി സംരംഭത്തിലേക്ക് ഇറങ്ങിയത് തന്റെ വഴി അതാണെന്ന തിരിച്ചറിവിലൂടെയാണ്. പരാജയങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്ത ഇന്റോളറന്റ് സൊസൈറ്റിയായി നമ്മള്‍ എംബഡ് ചെയ്യപ്പെട്ടുകഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാസ്തവത്തില്‍ പരാജയം ബിസിനസിന്റെ ഭാഗമാണ്. അത് മനസിലാക്കുകയാണ് വേണ്ടതെന്നും സി. ബാലഗോപാല്‍ പറഞ്ഞു.

പണം മുടക്കി ബിസിനസ് തുടങ്ങുന്പോള്‍ ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടാന്‍ സജ്ജമാകുകയും അതുമായി മുന്നോട്ട് പോകാന്‍ സ്വയം പ്രാപ്തരാകുകയുമാണ് വേണ്ടതെന്ന് നവാസ് മീരാന്‍ പറഞ്ഞു. നല്ല ടീമിനെ സജ്ജമാക്കുന്നതാണ് ഏതൊരു ബിസിനസിന്റെയും ബേസിക് സക്സസ് പ്ലാനുകളില്‍ പ്രധാനം. മിക്കപ്പോഴും നമ്മള്‍ ഒരു പ്രത്യേക നിമിഷത്തെ അതിജീവിക്കാന്‍ വേണ്ടിയുളള തീരുമാനങ്ങളാണ് എടുക്കുന്നത്. എന്നാല്‍ ഒരു എന്‍ട്രപ്രണര്‍ ലോംഗ് ടേം മുന്നില്‍കണ്ടുളള തീരുമാനങ്ങളാണ് എടുക്കേണ്ടതെന്നും നവാസ് മീരാന്‍ ചൂണ്ടിക്കാട്ടി.

എന്തുകൊണ്ടാണ് ഈ ബിസിനസ് ചെയ്യുന്നതെന്നും എന്തിനാണ് ഈ മേഖല തെരഞ്ഞെടുത്തതെന്നുമാണ് ഒരു എന്‍ട്രപ്രണര്‍ ചിന്തിക്കേണ്ടതെന്ന് റാഡ് വോക്‌സ് മീഡിയ ഡയറക്ടര്‍ അതുല്‍ വാര്യര്‍ പറഞ്ഞു. ചിലപ്പോള്‍ അതിന്റെ മൂല്യമോ സര്‍വ്വീസോ ആകാം. പണം നമ്മള്‍ ചെയ്യുന്നതിന്റെ ഔട്ട്കം ആണ്. അതുകൊണ്ടുതന്നെ അത് ഒരു കാരണമാകുന്നില്ലെന്നും അതുല്‍ വാര്യര്‍ ഓര്‍മ്മിപ്പിച്ചു. മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബി നായര്‍ മീറ്റപ്പ് കഫെയ്ക്ക് നേതൃത്വം നല്‍കി. വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ പ്രൊഡക്ട് ഷോക്കേസും ഇതോടൊപ്പം നടന്നു.

The third edition meet-up cafe held in Kochi by Kerala Startup Mission turned out to be a practical class for start-ups and neo entrepreneurs. Sri.C Balagopal, the man who took the entrepreneurial challenge from IAS profile and Eastern group chairman Sri. Navas Meeran shared their experiences. The meet-up cafe was led by Maker village CEO Prasad B Nair.

Atul Warrier business news Business startup news C Balagopal eastern-group Founder Terumo penpol Ltd Kerala startup mission maker village meet up cafe meet up cafe kerala startup mission Meetup cafe Meetup cafe at Maker village Kochi Navas Meeran eastern group Navas-meeran Rad worx media pvt. ltd Startup ecosystem in Kerala Terumo-Penpol
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരത്തിന് എന്ത് ചെയ്യണം?

23 June 2026

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്

2 June 2026

ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം
  • സോജില തുരങ്കം, സവിശേഷതകൾ
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം
  • സോജില തുരങ്കം, സവിശേഷതകൾ
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil