ഈ ചെടി ചിരിക്കും. വെളളവും വളവും വേണമെങ്കില്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ടെക്നോളജി നമ്മുടെ പൂന്തോട്ടങ്ങളെയും കൃഷിയിടങ്ങളെയും സ്മാര്‍ട്ടാക്കുകയാണ്. തൃശൂര്‍ ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ ഒരു സംഘം വിദ്യാര്‍ത്ഥികളാണ് ഫാമിംഗ് ലളിതവും ഇന്ററസ്റ്റിംഗുമാക്കുന്ന ഇന്നവേഷന്‍ അവതരിപ്പിക്കുന്നത്. ടെക്നോളജി ഉപയോഗിച്ച് പൂന്തോട്ട പരിപാലനത്തിന് സഹായിക്കുന്ന ടോക്കിംഗ് പ്ലാന്റ് എന്ന കണ്‍സെപ്റ്റാണിത്. ഗാര്‍ഡനിംഗിന് പുറമേ കൊമേഴ്സ്യല്‍ ഫാമിംഗിനും ഗുണം ചെയ്യുന്നതാണ് ഇവരുടെ പ്രൊജക്ട്.
രാവിലെ എഴുന്നേല്ക്കുമ്പോള് എന്താണ് വേണ്ടതെന്ന് പ്ലാന്റ് പറഞ്ഞുതരും. അതനുസരിച്ച് വെളളവും വളവും വെളിച്ചവും നല്‍കാം. ആവശ്യമായ വെളളവും വളവും ലഭിച്ചാല്‍ ഹാപ്പി ഇമോജിയിലൂടെ സന്തോഷം പ്രകടിപ്പിക്കും. ചെടിക്കാവശ്യമായ ഘടകങ്ങള്‍ കിട്ടിയില്ലെങ്കില്‍ സങ്കടം പ്രകടമാക്കും ഇമോജിയിലൂടെ തന്നെ. പ്ലാന്റിനെക്കുറിച്ചോ അതിന്റെ പരിപാലനത്തെക്കുറിച്ചോ അറിയാത്തവര്‍ക്ക് പോലും ഗാര്‍ഡനിംഗ് ഈസിയാക്കുമെന്നതാണ് ടോക്കിംഗ് പ്ലാന്റിന്റെ ഗുണം.
ഓര്‍ഗാനിക് ഫാമിംഗിലും ഔഷധച്ചെടികളുടെയും അപൂര്‍വ്വ ഇനം ചെടികളുടെയും പരിപാലനത്തിനും സഹായകരമാണ് ടോക്കിംഗ് പ്ലാന്റ്. കൊമേഴ്സ്യല്‍ ഫാമിംഗിന് സഹായകമാകുന്ന രീതിയില്‍ കണ്‍സെപ്റ്റ് അപ്ഗ്രേഡ് ചെയ്യാനുളള ഒരുക്കത്തിലാണ് വിദ്യാര്‍ത്ഥികള്‍.
Why should humans have all the fun? Well, plants too have emotions and let them express them through emojis. Thanks to the sensor developed by the students of Jyothi Engineering College, Cheruthuruthy, they can now communicate their needs. The sensor helps to spot the deficiency of elements and minerals in the soil. With this, the plants express their need for sunlight, water etc. The innovative project is helpful in house gardening and commercial farming. Watch the video to know the details.