ചില വാക്കുകള്‍ നമുക്ക് ലൈഫില്‍ മുന്നോട്ടുപോകാനുളള ഊര്‍ജ്ജമായി മാറും. അത് മറ്റുളളവര്‍ നമ്മളെക്കുറിച്ച് പറയുന്ന മോശം വാക്കുകളോ നല്ല വാക്കുകളോ ആകാം. കെമിക്കല്‍ എന്‍ജിനീയറിംഗ് പഠനകാലത്ത് ഒരു അദ്ധ്യാപകനില്‍ നിന്ന് കേള്‍ക്കേണ്ടി വന്ന അത്തരമൊരു അഭിപ്രായത്തില്‍ നിന്നാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ എന്ന ടെക്‌നോളജി ഇവാഞ്ചലിസ്റ്റ് ജീവിത്തില്‍ ആഗ്രഹിക്കുന്നത് നേടിയെടുക്കാന്‍ പ്രയത്‌നിച്ചു തുടങ്ങിയത്. ബെംഗലൂരുവില്‍ രാജ്യം മുഴുവന്‍ അറിയുന്ന അഗം എന്ന മ്യൂസിക്കല്‍ ബാന്‍ഡിന്റെ ശില്‍പിയായി ഹരീഷ് മാറിയതിന് പിന്നിലും ഈ വാക്കുകള്‍ കൊളുത്തിവിട്ട ഊര്‍ജ്ജമാണ്.

ഈ രീതിയില്‍ പോയാല്‍ താന്‍ ഒന്നുമാകില്ലെന്ന് പറഞ്ഞ അദ്ധ്യാപകന്റെ വാക്കുകളാണ് ഇന്നും എന്നും തനിക്ക് കരുത്തും കോണ്‍ഫിഡന്‍സും നല്‍കുന്നതെന്ന് ഹരീഷ് പറയുന്നു. തന്റെ കരിയര്‍ മുഴുവന്‍ ആ വാക്കുകളില്‍ നിന്ന് ബില്‍ഡ് ചെയ്തതാണ്. ലൈഫില്‍ ഒരുപാട് തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. ഇന്നും അത് തുടരുന്നു. അവിടെയെല്ലാം അതിജീവിക്കാന്‍ ആത്മവിശ്വാസം നല്‍കുന്നത് ഈ വാക്കുകളാണ്. താന്‍ എവിടെയെങ്കിലും എത്തുമോ ഇല്ലയോ എന്ന് പറയാന്‍ കഴിയുക തനിക്ക് മാത്രമാണെന്നാണ് ഹരീഷിന്റെ വിശ്വാസം.

ക്യാംപസ് വിട്ടുപോകുന്നതിനിപ്പുറം എന്തെങ്കിലുമായി തെളിയിച്ചുകൊടുക്കണമെന്ന വാശിയായിരുന്നു മനസില്‍. അതിന് വേണ്ടി കഴിയുന്നതൊക്കെ പഠിച്ചു. തളര്‍ത്താന്‍ ശ്രമിച്ച വാക്കുകള്‍ പോസിറ്റീവായി മാറ്റുകയായിരുന്നു ഹരീഷ്. ആളുകള്‍ക്ക് പലതും പറഞ്ഞ് അധൈര്യപ്പെടുത്താന്‍ കഴിയുമായിരിക്കും പക്ഷെ തന്റെ ഉളളിലെ സ്പിരിറ്റ് ഒരിക്കലും ബ്രേക്ക് ചെയ്യാനാകില്ലെന്ന് ഹരീഷ് പറയുന്നു.

Some words will give us an energy to go ahead in life. Those words which are said by others about us, good or bad, will have an effect on us. The words from a teacher during his chemical engineering course prompted to Harish Sivaramakrishnan, the technology evangelist and founder of famous Agam Music Band to reach for his dreams.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version