മൃതദേഹ സംസ്കരണത്തിൽ പരിസ്ഥിതി സൗഹൃദവും സാങ്കേതികവുമായ മാറ്റത്തിന് തുടക്കം കുറിച്ച സംരംഭകനാണ് മാൻ ഓഫ് സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനായ ബിജു പൗലോസ്. ഏഴുവർഷത്തിലധികം നീണ്ട ഗവേഷണത്തിന്റെയും പരീക്ഷണങ്ങളുടെയും ഫലമായി, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ‘ചിതാഗ്നി’ എന്ന മൊബൈൽ ഗ്യാസ് ക്രിമേഷൻ മെഷീൻ ഇപ്പോൾ നാലാം തലമുറയിലെത്തി നിൽക്കുകയാണ്. “ഡിഗ്നിറ്റി ഓഫ് ഡെത്ത്” എന്ന ആശയവുമാണ് ഈ പദ്ധതിയുടെ അടിസ്ഥാന തത്വം. ജനനത്തെപ്പോലെ തന്നെ മരണത്തെയും ആദരവോടെ കാണണം എന്ന ആത്മീയ ബോധ്യമാണ് ഈ സംരംഭത്തിലേക്ക് തന്നെ നയിച്ചതെന്ന് ബിജു പറയുന്നു.

ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത മെറ്റലുകളും പ്രത്യേകമായി ഡിസൈൻ ചെയ്ത ബർണർ സംവിധാനവുമാണ് ചിതാഗ്നി മെഷീനിന്റെ സാങ്കേതിക മികവിന് പിന്നിൽ. ആദ്യ തലമുറ മെഷീനിൽ ഒരു ശരീരം സംസ്കരിക്കാൻ രണ്ടര മണിക്കൂറും ഏകദേശം 40 കിലോ ഗ്യാസും ആവശ്യമായിരുന്നുവെങ്കിൽ, ഇപ്പോഴത്തെ നാലാം തലമുറയിൽ അത് 35 മിനിറ്റിലേക്കും ഗ്യാസ് ഉപയോഗം ഗണ്യമായി കുറയുന്ന നിലയിലേക്കുമെത്തിയിട്ടുണ്ട്. രണ്ടാം തലമുറയിൽ ഒന്നര മണിക്കൂറും, തുടർന്ന് ഒരു മണിക്കൂർ, 45 മിനിറ്റ് എന്നിങ്ങനെ ഓരോ തലമുറയിലും കാര്യക്ഷമത വർധിപ്പിച്ചാണ് ഇന്നത്തെ അവസ്ഥയിലെത്തിയത്. നിലവിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്, വിവിധ സംഘടനകളിൽ നിന്ന്, ഈ മെഷീനിനായി അന്വേഷണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതി സംരക്ഷണമാണ് ‘ചിതാഗ്നി’യുടെ ഏറ്റവും വലിയ പ്രത്യേകത. വിറക് ഉപയോഗിക്കേണ്ടതില്ല, മരങ്ങൾ വെട്ടേണ്ടതില്ല, ഭൂമിയിലോ വായുവിലോ മലിനീകരണം സൃഷ്ടിക്കില്ല എന്നതാണ് ഈ ഗ്യാസ് അധിഷ്ഠിത സംവിധാനത്തിന്റെ നേട്ടമെന്ന് ബിജു പറയുന്നു. പ്രത്യേകിച്ച് വാരണസി പോലുള്ള സ്ഥലങ്ങളിൽ, പകുതി കത്തിച്ച ശരീരങ്ങൾ നദികളിലേക്ക് ഒഴുക്കുന്ന രീതിക്ക് പകരം, ശരീരം പൂർണമായും ദഹിപ്പിച്ച് വളരെ കുറഞ്ഞ അളവിൽ ചാരം മാത്രമാക്കി മാറ്റാൻ ഈ മെഷീൻ സഹായിക്കുന്നു. ഇതുവഴി നദി മലിനീകരണവും പരിസ്ഥിതി നാശവും ഒഴിവാക്കാനാകുമെന്ന് ബിജു ചൂണ്ടിക്കാട്ടുന്നു. മൊബൈൽ സ്വഭാവമുള്ളതിനാൽ, ഗ്രാമപഞ്ചായത്തുകൾക്കും സംഘടനകൾക്കും വീടുകളിലേക്കു വരെ കൊണ്ടുപോയി മൃതദേഹം സംസ്കരിക്കാൻ സാധിക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്.

Discover Chitagni, a 4th-gen mobile gas cremation machine by Biju Paulose. Reducing cremation time to 35 minutes, this eco-friendly innovation ensures the ‘Dignity of Death’ while protecting the environment.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version