ലോക സാമ്പത്തിക ഫോറത്തിന്റെ (WEF) ദാവോസ് സമ്മേളനത്തിനിടെ മഹാരാഷ്ട്ര സർക്കാരുമായി ₹6 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്കായുള്ള ധാരണാപത്രങ്ങളിൽ (MoU) ഒപ്പുവെച്ച് അദാനി ഗ്രൂപ്പ്. ഡാറ്റാ സെന്ററുകൾ, നഗര അടിസ്ഥാന സൗകര്യ വികസനം, പുനരുപയോഗ ഊർജം, സെമികണ്ടക്ടർ–ഡിസ്‌പ്ലേ നിർമാണ യൂണിറ്റുകൾ, അരീന വികസനം തുടങ്ങിയ മേഖലകളിലായി അടുത്ത 10 വർഷത്തിനുള്ളിലാണ് നിക്ഷേപം നടപ്പാക്കുക.

Adani Group Maharashtra investment Davos

അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഡയറക്ടർ പ്രണവ് അദാനി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചത്. മഹാരാഷ്ട്രയിലെ ബിസിനസ് സൗഹൃദ അന്തരീക്ഷത്തെ പ്രശംസിച്ച പ്രണവ് അദാനി, ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ മഹാരാഷ്ട്ര ഏറെ മുന്നിലാണെന്നും അഭിപ്രായപ്പെട്ടു. വമ്പൻ പദ്ധതികൾക്കായി സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണയാണ് വലിയ കോർപറേറ്റുകൾ ഇവിടെ എത്താൻ കാരണമാകുന്നത്. ഡാറ്റാ സെന്റർ മേഖലയിലേക്കുള്ള ആഗോള ശ്രദ്ധ ഇന്ത്യയിലേക്കാണെന്നും, ഡിജിറ്റൽ സേവനങ്ങളുടെ വർധിച്ച ഉപയോഗവും ശക്തമായ സമ്പദ്‌വ്യവസ്ഥയും ഇന്ത്യയെ ആഗോള ഡാറ്റാ ഹബ്ബായി മാറ്റുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡാറ്റാ സെന്ററുകൾ, സംയോജിത ടൗൺഷിപ്പുകൾ, പുനരുപയോഗ ഊർജ പദ്ധതികൾ, കോൾ ഗ്യാസിഫിക്കേഷൻ തുടങ്ങിയ മേഖലകളിലായി 7–10 വർഷത്തിനിടയിൽ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഈ കരാറുകളിലൂടെ മഹാരാഷ്ട്രയിൽ വലിയ തോതിലുള്ള നിക്ഷേപം എത്തുമെന്നും, ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഈ നിക്ഷേപങ്ങൾ നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Adani Group signs MoUs worth ₹6 lakh crore with Maharashtra at Davos. The 10-year investment plan covers data centers, semiconductors, renewable energy, and urban infrastructure, creating thousands of jobs.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version