ക്യാമ്പസുകളിലെ ഇന്നവേഷനുകളും സ്റ്റാര്‍ട്ടപ്പുകളും പ്രമോട്ട് ചെയ്യാനും വിദ്യാര്‍ത്ഥികളിലേക്ക് എന്‍ട്രപ്രണര്‍ സ്പിരിറ്റെത്തിക്കാനും ലക്ഷ്യമിട്ടാണ് കോഴിക്കോട്ട് സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് -ഇന്റര്‍ഫെയ്സ് 2017 സംഘടിപ്പിച്ചത്. ടെക്നോളജിയോട് ഇന്ററാക്ട് ചെയ്യാനും അതുവഴി പുതിയ ഐഡിയകളുടെ പിറവിക്ക് വഴിയൊരുക്കാനുമുളള വേദിയായി നമ്മുടെ ക്യാംപസുകള്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ കോഴിക്കോട് എന്‍ഐടിയില്‍ തത്വ ടെക് ഫെസ്റ്റിന്റെ ഭാഗമായാണ് ഇന്റര്‍ഫേയ്സ് സംഘടിപ്പിച്ചത്. പുതിയ ഐഡിയകളുടെ പിച്ചിംഗും, സീഡിംഗും, പ്രോട്ടോടൈപ്പ് സ്ക്രീനിംഗും ഉള്‍പ്പെടെ ഫ്യൂച്ചര്‍ സ്റ്റാര്‍ട്ടപ്പ് എന്ന വിപുലമായ കണ്‍സെപ്റ്റിലാണ് ഇന്റര്‍ഫെയ്സ് ഒരുക്കിയത്.വിവിധ സബ്ജറ്റുകളില്‍ വിദഗ്ധരുടെ സെഷനുകളും വര്‍ക്ക്ഷോപ്പും പ്രൊജക്ട് എക്സിബിഷനും ഒപ്പം കേരളത്തിലടക്കം നടക്കുന്ന വിപ്ലവകരമായ ക്യാംപസ് ഇന്നവേഷനുകളും അടയാളപ്പെടുത്തുന്നതായിരുന്നു സമ്മിറ്റ്. (വീഡിയോ കാണുക)
സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി ആശയവിനിമയം നടത്താനും പുതിയ പ്രൊജക്ടുകളെക്കുറിച്ച് മനസിലാക്കാനും ഇന്റര്ഫെയ്സിലെത്തിയവര്ക്ക് സാധിച്ചു. മലബാറില്‍ വൈബ്രന്റായ ഒരു സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ബില്‍ഡ് ചെയ്യാനുളള പരിശ്രമമാണ് ഇന്റര്‍ഫെയ്സിലൂടെ നടത്തുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. മേക്കര്‍ വില്ലേജ് കൊച്ചി, എന്‍ഐടി കാലിക്കറ്റ് ടിബിഐ, ഐഇഇഇ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇന്റര്‍ഫേയ്സ് സംഘടിപ്പിച്ചത്. സമ്മിറ്റിലെത്തിയ പ്രൊജക്ടുകള്‍ക്ക് ബെസ്റ്റ് സ്റ്റാര്‍ട്ടപ്പ് ഐഡിയ, ബെസ്റ്റ് സ്റ്റാര്‍ട്ടപ്പ്, ബെസ്റ്റ് ടെക്നോളജി വിഭാഗങ്ങളിലായി ക്യാഷ് പ്രൈസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
മൂന്ന് ദിവസത്തെ പരിപാടിയില്‍ കേരളത്ത്ിന്റെ വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും, സ്റ്റാര്‍ട്ടപ്പുകളും സംരംഭകരും പങ്കെടുത്തു.മലബാറിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു സമ്മിറ്റിലെ പങ്കാളിത്തം.മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അവാര്‍ഡ് അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജിനും ബെസ്റ്റ് ഐഡിയയ്ക്കുള്ള അവാര്‍്ഡ് എംഇഎസ് എഞ്ചിനീയറിംഗ് കോളജിനും ലഭിച്ചു. എക്സ്പോയില്‍ ഒന്നാം സ്ഥാനത്തെത്തിയത് തൃശ്ശൂര്‍ റോയല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ്.അഞ്ച് ടീമുകള്‍ക്കാണ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഐഡിയാ ഡേയിലേക്ക് സെലക്ഷന് കിട്ടിയത്.ബിഗ് ബാസ്ക്കറ്റ് കോഫൗണ്ടര്‍ അഫ്സല് സാലു, എയ്സ് ഗ്രൂപ്പ് എംഡി നിത്യാനന്ദ കമ്മത്ത്, ഇന്‍വെസ്റ്റര്‍ വിനയ് കൈനാഡി, തോട്ട്സ് അക്കാദമി സിഇഒ പ്രവീണ്‍ പരമേശ്വര്‍, മേക്കര്‍ വില്ലേജ് സിഒഒ രോഹന് കലാനി, കോര്‍പറേറ്റ് 360 സിഇഒ വരുണ്‍ചന്ദ്രന്‍ തുടങ്ങി നിരവധി പേര് ഇന്റര്‍ഫേസില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു .
Malabar exposes the entrepreneurial spirit through INTERFACE’17
Interface startup summit 2017 held at NIT-Calicut turned out to be one of the best entrepreneurship events for college students and new entrepreneurs..Interface 2017 for budding entrepreneurs, students and companies featured speaker series, workshops, an expo of game-changing startups, and many panel talks for participants to interact and win.Prime objective of Interface’17 which was a part of Thatwa tech fest is to find the best and most innovative startup idea and products of the year throughout colleges and incubation cells across the State.The event was jointly conducted my Maker Village Kochi, TBI- NIT Calicut, IEEE & Ksum