One lakh Subsidy for cloud based MSMEs- Watch the video

എംഎസ്എംഇ സെക്ടറില്‍ ഐടിയുടെ സേവനം പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്‌കീമാണ് ഡിജിറ്റല്‍ എംഎസ്എംഇ. മൈക്രോ, സ്മോള്‍ സ്‌കെയില്‍ സംരംഭകര്‍ക്ക് ഡിജിറ്റല്‍ സാദ്ധ്യതകള്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നതാണ്
പദ്ധതി. digitalmsme.gov.in വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ബിസിനസില്‍ ക്ലൗഡ് കംപ്യൂട്ടിംഗ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് അതിന് വേണ്ടിവരുന്ന ചെലവിന്റെ 60 ശതമാനം റീഇംപേഴ്സ് ചെയ്തു നല്‍കും. വനിതകളും എസ് സി, എസ്ടി വിഭാഗങ്ങളും നടത്തുന്ന സംരംഭങ്ങള്‍ക്ക് 70 ശതമാനം തുക തിരികെ നല്‍കും.(വീഡിയോ കാണുക)

പരമാവധി ഒരു ലക്ഷം രൂപ വരെയാണ് നല്‍കുക. രണ്ട് വര്‍ഷത്തേക്കാണ് ഒരു സംരംഭത്തിന് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇതിന് ശേഷം തുടരണോയെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. എംഎസ്എംഇ വെബ്സൈറ്റില്‍ ഉദ്യോഗ് ആധാര്‍ നമ്പരും ആധാര്‍ നമ്പരും ഉള്‍പ്പെടെയുളള വിവരങ്ങള്‍ രേഖപ്പെടുത്തി അപേക്ഷിക്കാം. ആധാര്‍ നമ്പര്‍ ഇല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കിയും രജിസ്റ്റര്‍ ചെയ്യാം. (വീഡിയോ കാണുക)

രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട വ്യവസായങ്ങളെ പരമ്പരാഗത രീതിയില്‍ നിന്നും കാലോചിതമായി പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ടുളളതാണ് പദ്ധതി. ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ സേവനങ്ങളുടെയും സാദ്ധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുന്നതോടെ മൈക്രോ, സ്‌മോള്‍ സ്‌കെയില്‍ സംരംഭങ്ങളുടെ ബിസിനസ് മെച്ചപ്പെടുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. കോംപെറ്റിറ്റീവ് ആയ ബിസിനസ് അന്തരീക്ഷത്തില്‍ മികച്ച ഔട്ട്പുട്ട് നല്‍കാനും ചെറുകിട വ്യവസായങ്ങളെ ഇത് സഹായിക്കുന്നു. ക്ലൗഡ് സര്‍വ്വീസ് പ്രൊവൈഡേഴ്‌സില്‍ നിന്നുളള പരിശീലനവും എംഎസ്എംഇ മന്ത്രാലയം ഏര്‍പ്പെടുത്തുന്നുണ്ട്.(വീഡിയോ കാണുക)

Digital MSME is the scheme launched by the Central government to ensure utilisation of IT in MSME sector. The scheme aims to lead micro, small-scale entrepreneurs towards digital field. The applications can be submitted through the website digitalmsme.gov.in

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version