Yamaha’s AI-Powered bike -Motoroid: it can interact with its rider

ഈ ബൈക്ക് നിസ്സാരക്കാരനല്ല. വിളിച്ചാല്‍ തനിയെ വരും, പോകാന്‍ പറഞ്ഞാല്‍ പോകും. ടെക്‌നോളജിയിലെ ഡെവലപ്‌മെന്റ് ടൂ വീലറുകളിലേക്കും അവതരിപ്പിക്കുകയാണ് യമഹ. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോണമസ് മോട്ടോര്‍സൈക്കിള്‍ എന്ന കണ്‍സെപ്റ്റില്‍ യമഹ ഡിസൈന്‍ ചെയ്ത മോട്ടറോയ്ഡ് ബൈക്കിലാണ് ഈ പ്രത്യേകതകള്‍. യമഹ മോട്ടോര്‍ പ്രസിഡന്റ് ഹിരോയുകി യനാഗിയാണ് വാഹനം അവതരിപ്പിച്ചത്.

ഉപയോഗിക്കുന്ന ആളുടെ മുഖം തിരിച്ചറിയാനും ബോഡി മൂവ്‌മെന്റ്‌സ് മനസിലാക്കാനും മോട്ടറോയ്ഡിന് ശേഷിയുണ്ട്. ഇമേജ് റെക്കഗ്നൈസേഷന്‍ ഫീച്ചറിലൂടെയാണ് ഇത് സാധ്യമാകുന്നത്. വാഹനത്തിന്റെ സുരക്ഷയും ഇതിലൂടെ ഉറപ്പുവരുത്തുന്നു. റൈഡര്‍ ഇറങ്ങിയാല്‍ വാഹനം തനിയെ പാര്‍ക്കിംഗ് ഏരിയയില്‍ പോയി സൈഡ് സ്റ്റാന്‍ഡില്‍ പ്ലെയ്‌സ്ഡ് ആകും. താഴെ വീഴുമെന്ന പേടിയും വേണ്ട. സെന്റര്‍ ഓഫ് ഗ്രാവിറ്റി സ്വയം മനസിലാക്കാനും അതനുസരിച്ച് ശരിയായി പൊസിഷന്‍ ക്രമീകരിക്കാനും മോട്ടറോയ്ഡിന് കഴിയും. 213 കിലോയാണ് വാഹനത്തിന്റെ വെയ്റ്റ്.

യമഹ വികസിപ്പിച്ച എഎംസിഇഎസ് ടെക്‌നോളജിയിലൂടെയാണ് സെല്‍ഫ് ബാലന്‍സിംഗ് സാധ്യമാകുന്നത്. നെക്സ്റ്റ് ജനറേഷന്‍ വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ബൈക്ക് യമഹ മോട്ടോര്‍ ഇന്നവേഷന്‍ സെന്റര്‍ അവതരിപ്പിക്കുന്നത്. യമഹ സ്റ്റുഡിയോയില്‍ ഡിസൈനേഴ്‌സും എന്‍ജിനീയേഴ്‌സും ഒരുമിച്ച് ഡിസ്‌കസ് ചെയ്താണ് വാഹനം ഡിസൈന്‍ ചെയ്തത്. ഫംഗ്ഷണാലിറ്റിയിലും സ്ട്രക്ചറല്‍ ലേഔട്ടിലും അടിമുടി മാറ്റമാണ് മോട്ടറോയ്ഡില്‍. ഓടിക്കുന്നവര്‍ക്ക് സൗകര്യമായ രീതിയില്‍ റൈഡിംഗ് സ്വയം ക്രമീകരിക്കുന്നതുള്‍പ്പെടെയുളള ഫീച്ചറുകള്‍ ഭാവിയില്‍ ഉള്‍പ്പെടുത്തും.

ഒരേസമയം റൈഡേഴ്‌സിന് സംതൃപ്തിയും എക്‌സൈറ്റ്‌മെന്റും നല്‍കുന്ന വാഹനമാണ് മോട്ടറോയ്ഡ് എന്ന് യമഹ ചൂണ്ടിക്കാട്ടുന്നു. ടോക്കിയോ മോട്ടോര്‍ ഷോയുടെ ഭാഗമായിട്ടാണ് യമഹ പുതിയ വാഹനം പുറത്തിറക്കിയത്. ലീനിങ് മള്‍ട്ടി വീലര്‍ ടെക്‌നോളജി ഉപയോഗിച്ച നിക്കന്‍ മോഡലും സിംപിള്‍ റൈഡിന് വഴിയൊരുക്കുന്ന വാഹനവും ഉള്‍പ്പെടെ
ഫ്യൂച്ചര്‍ പേഴ്‌സണല്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് കണ്‍സെപ്റ്റിലുളള മറ്റ് പുതിയ മോഡലുകളും യമഹ അവതരിപ്പിച്ചു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version