ടൈ കേരള സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ എന്‍ട്രപ്രണര്‍ കണ്വെന്ഷന് ടൈക്കോണ്‍ 2017 നവംബര്‍ 10 നും 11 നും കൊച്ചിയില്‍ നടക്കും. സംസ്ഥാനത്തെ ആദ്യ ലൈവ് ക്രൗഡ് ഫണ്ടിംഗ് ഇവന്റ് എന്ന പ്രത്യേകതയോടെയാണ് ടൈക്കോണിന്റെ സിക്സ്ത് എഡിഷന് ലേ മെറിഡിയന് ഹോട്ടലില്‍ വേദിയൊരുങ്ങുന്നത്. കേരള- ദ എന്‍ട്രപ്രണേറിയല്‍ ഡെസ്റ്റിനേഷന്‍ എന്ന ആശയമാണ് ഇക്കുറി ടൈക്കോണ്‍ മുന്നോട്ടുവെയ്ക്കുന്നത്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് അനുകൂല ഇക്കോ സിസ്റ്റം കൂടുതല്‍ വൈബ്രന്റ് ആക്കാന്‍ ആശയവും എക്സിക്യൂഷന് പവറുമുളള നവസംരംഭകരെയാണ് ടൈക്കോണ്‍ ’17 ടാര്‍ഗറ്റ് ചെയ്യുന്നത്.
ഇവന്റിന്റെ ഭാഗമായി ഒരുക്കുന്ന സ്റ്റാര്‍ട്ടപ്പ് കഫെയും എന്‍ട്രപ്രണേഴ്സിന്റെ ഫെയിലര്‍ സ്റ്റോറികള്‍ പങ്കുവെയ്ക്കാനുളള ഫെയിലര്‍ ലാബും സ്റ്റാര്‍ട്ടപ്പ് പ്രൊഡക്ടുകള്ക്കായുളള ട്രേഡ് ലാബുമൊക്കെ നവസംരംഭകര്‍ക്ക് പുതിയ അനുഭവങ്ങളാകും. സ്റ്റുഡന്റ് എന്‍ട്രപ്രണേഴ്സിനും ഇന്‍ഡസ്ട്രി ലീഡേഴ്സിനും ഡിസിഷന്‍ മേക്കേഴ്സിനും സ്റ്റാര്‍ട്ടപ്പ് എന്‍ട്രപ്രണേഴ്സിനും ഒരേ വേദിയില്‍ സംവദിക്കാനുളള അവസരമാണ് ടൈക്കോണ്‍ ഒരുക്കുന്നത്. ധാരാളം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ കടന്നുവരുന്ന ഫ്യൂച്ചര്‍ ടെക്നോളജിയും മെഡിക്കല്‍ എക്യുപ്പ്മെന്റ് സെക്ടറും ഐടിയും ഉള്‍പ്പെടെ കേരളത്തില്‍ കൂടുതല്‍ സാധ്യതയുളള മേഖലകള്‍ ഫോക്കസ് ചെയ്താണ് ടൈക്കോണ്‍ ’17 ന്റെ ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍ പറഞ്ഞു. അഗ്രികള്‍ച്ചറും ഫുഡ് പ്രൊസസിംഗ് ഉള്‍പ്പെടെയുളള കേരളത്തിന്റെ പരമ്പരാഗത എന്‍ട്രപ്രണര്‍ഷിപ്പ് മേഖലകളും ഇതോടൊപ്പം ടൈക്കോണില്‍ ചര്‍ച്ചയാകും.
ഇഫക്ടീവായ സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ടിംഗ് സിസ്റ്റം ബില്‍ഡ് ചെയ്യാനാണ് ടൈക്കോണ്‍ ശ്രമിക്കുന്നതെന്ന് ടൈ കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. ചന്ദ്രശേഖര്‍ പറഞ്ഞു. പിച്ച് ഫെസ്റ്റും ഓഡിയന്‍സ് പാര്ട്ടിസിപ്പേഷനോടെയുളള ക്രൗഡ് ഫണ്ടിംഗും സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്ന് ടൈ കേരള വൈസ് പ്രസിഡന്റ് അജിത് മൂപ്പന് ചൂണ്ടിക്കാട്ടി. മെന്ററിംഗ് ക്ലിനിക്ക് ഉള്‍പ്പെടെ വൈബ്രന്റ് എന്‍ട്രപ്രണര്‍ ഇക്കോ സിസ്റ്റത്തിന്റെ കണക്ടിംഗ് ഫാക്ടറുകള്‍ കോര്‍ത്തിണക്കിയാണ് ടൈക്കോണ്‍ തയ്യാറാക്കിയിരിക്കുന്നത്. നൂറിലധികം സ്പീക്കേഴ്സും ഇരുപതിലധികം ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍മാരും പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ രണ്ട് ദിവസങ്ങളിലായി നാല്പതിലധികം ബിസിനസ് സെഷനുകളാണ് നടക്കുക. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമായി 1500 ലധികം പ്രതിനിധികള്‍ പങ്കെടുക്കും. ഐഡിയകള്‍ ഷെയര്‍ ചെയ്യാനും നെറ്റ് വര്‍ക്ക് ബില്‍ഡ്
ചെയ്യാനും മികച്ച അവസരമാണ് ടൈക്കോണിലൂടെ വരുന്നതെന്ന് ടൈ കേരള മുന്‍ പ്രസിഡന്റ് എസ്.ആര് നായര്‍ പറഞ്ഞു.
ഡോ. ശശി തരൂര്‍ എംപി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്, പെപ്പര്‍ഫ്രൈ ഡോട്ട് കോം ഫൗണ്ടറും സിഇഒയുമായ അംബരീഷ് മൂര്‍ത്തി, മൈന്‍ഡ് ട്രീ കോഫൗണ്ടര്‍ സുബ്രതോ ബാഗ്ചി, ആര്‍എന്‍ടി ക്യാപ്പിറ്റല്‍ അഡൈ്വസേഴ്സ് സിഒഒയും സിഎഫ്ഒയുമായ ആര്. നടരാജന്, യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷബീര്‍ നെല്ലിക്കോട്, എമിര്‍കോം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അജയ്യകുമാര്‍, ഡാര്‍വിന്‍ബോക്സ് കോഫൗണ്ടര്‍ ജയന്ത് പലേതി തുടങ്ങി നൂറിലധികം സ്പീക്കര്‍മാര്‍ ടൈക്കോണില്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കും.
സ്റ്റാര്‍ട്ടപ്പും ഐഒറ്റിയും ടൂറിസവും ലൈഫ് സയന്‍സും ഉള്‍പ്പെടെയുളള വിപുലമായ വിഷയങ്ങളില്‍ സെഷനുകള്‍ നടക്കും.
http://tieconkerala.org/ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. സംസ്ഥാന സര്‍ക്കാരിന്റെയും ഇന്‍ഡസ്ട്രീസ് ഐടി ഡിപ്പാര്‍ട്ട്മെന്റിന്റെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും കെഎസ്ഐഡിസിയുടെയും സഹകരണത്തോടെയാണ് ടൈ കേരള- ടൈക്കോണ്‍ ’17 സംഘടിപ്പിക്കുന്നത്.
Kerala’s largest entrepreneurial summit TiECON Kerala 2017 is going to be held at Le Meridien, Kochi on 10th and 11th November 2017.TiECON Kerala 2017 is coming with the theme ‘Kerala-The Entrepreneurial Destination.From the basic themes of encouraging and celebrating entrepreneurship to building an entrepreneurial ecosystem we move this year to ‘Kerala -The Entrepreneurial Destination’ says Rajesh Nair, President Tie Kerala. Crowd funding, Failure labs apart from Startup Cafe, Pitch fest, Mentoring clinics are few highlights of TiECON ’17. 100 Plus speakers from India and abroad will address the event.