Google self driving cars soon to hit the roads, officially

ഗൂഗിള്‍ സെല്‍ഫ് ഡ്രൈവിങ് കാറുകളില്‍ വൈകാതെ പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അവസരം ഒരുങ്ങും. പബ്ലിക് റോഡുകളില്‍ വാഹനത്തിന്റെ പരീക്ഷണം അവസാനഘട്ടത്തിലാണ്. അരിസോണയിലെ പബ്ലിക് റോഡില്‍ യാത്രക്കാരുമായി സഞ്ചരിക്കുന്ന വീഡിയോ ഗൂഗിളിന് വേണ്ടി വാഹനം ഡെവലപ് ചെയ്യുന്ന വെമോ പുറത്തുവിട്ടു. ഏതാനും മാസങ്ങള്‍ക്കുളളില്‍ പൊതുജനങ്ങള്‍ക്ക് വാഹനത്തില്‍ സഞ്ചരിക്കാന്‍ അവസരം ഒരുങ്ങുമെന്ന് വെമോ വ്യക്തമാക്കി.

ഇതുവരെ ഇരുപതോളം യുഎസ് നഗരങ്ങളിലായി 3.5 മില്യന്‍ മൈല്‍ ദൂരം പരീക്ഷണാര്‍ത്ഥം വാഹനം ഓടിച്ചുകഴിഞ്ഞു. ഇതിന് പുറമേ പ്രൈവറ്റ് ട്രാക്കുകളില്‍ ഇരുപതിനായിരത്തോളം വ്യത്യസ്ത സാഹചര്യങ്ങളിലും പരീക്ഷണങ്ങള്‍ നടത്തി. ഒരു ദിവസം പത്ത് മില്യന്‍ മൈല്‍ ദൂരം ഡ്രൈവ് ചെയ്യാന്‍ ശേഷിയുളള സോഫ്റ്റ് വെയര്‍ ആണ് വാഹനത്തില്‍ ഉളളത്. ഡെയ്‌ലി ട്രാഫിക്കില്‍ മാത്രം മൂന്ന് മില്യനില്‍ അധികം ദൂരം ഡ്രൈവിങ് നടത്തിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും എക്‌സ്പീരിയന്‍സ്ഡ് ഡ്രൈവറുടെ അനുഭവമായിരിക്കും വാഹനം നല്‍കുകയെന്നാണ് വേമോ അവകാശപ്പെടുന്നത്.

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിങ്ങിനും പേഴ്‌സണല്‍ ആവശ്യങ്ങള്‍ക്കും വാഹനം പ്രയോജനപ്പെടുത്താം. സ്വകാര്യ ആവശ്യങ്ങള്‍ക്കുപരി ഷെയേര്‍ഡ് ടാക്‌സി പോലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിംഗിന് കൂടുതല്‍ ഉപകരിക്കുന്ന രീതിയില്‍ തുടക്കത്തില്‍ പ്രയോജനപ്പെടുത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. കാല്‍നടയാത്രക്കാരെയും വാഹനങ്ങളെയും റോഡിലെ മറ്റ് തടസങ്ങളെയുമൊക്കെ മനസിലാക്കാനുളള സെന്‍സറുകളും സോഫ്റ്റ് വെയറുകളുമാണ് വാഹനത്തെ സ്വയം സഞ്ചരിക്കാന്‍ സഹായിക്കുന്നത്. 2009 ലാണ് ഗുഗിള്‍ സെല്‍ഫ് ഡ്രൈവിങ് കാര്‍ പ്രൊജക്ട് ആരംഭിച്ചത്.

Cabs take you to destination with out drivers .soon people can travel on Google self driving cars. The test run on public roads is in its last phase. Waymo, the company that develops the vehicle for Google, has released a video of the test run with passengers on Arizona’s public road.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version