ഗതാഗതമേഖലയില്‍ ടെക്നോളജി ഇന്നവേഷനിലൂടെ പൊളിച്ചെഴുത്ത് നടത്തിയ യൂബര്‍ പുതിയ പദ്ധതിയായ എയര്‍ ടാക്സി പ്രൊജക്ട് കൂടുതല്‍ ജനകീയമാക്കാനുളള ഒരുക്കത്തിലാണ്. യൂബര്‍ പൂള് മോഡലില്‍ ഷെയര്‍ ടാക്സി സംവിധാനമാണ് ആദ്യം ഏര്‍പ്പെടുത്തുക. നാല് പേര്‍ക്ക് യാത്ര ചെയ്യാം. തുടക്കത്തില്‍ പൈലറ്റിന്റെ സഹായമുണ്ടാകും. ചെറിയ ഇലക്ട്രിക് എയര്‍ക്രാഫ്റ്റുകളാണ് ഉപയോഗിക്കുക. 2020 ല്‍ ഡാളസിലും ലോസ് ആഞ്ചലസിലും ആദ്യ സര്‍വ്വീസ് നടത്താനാണ് യൂബറിന്റെ പദ്ധതി.
കെട്ടിടങ്ങളുടെ മുകളില്‍ ലാന്‍ഡിംഗും ടേക്ക് ഓഫും ഈസിയാക്കുന്ന വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് ടെക്നോളജിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു തവണ ബാറ്ററി ചാര്‍ജ് ചെയ്താല്‍ 60 മൈല്‍ വരെ യാത്ര ചെയ്യാവുന്ന എയര്‍ക്രാഫ്റ്റുകളാണ് ഉപയോഗിക്കുകയെന്ന് യൂബര്‍ പ്രൊഡക്ട് ചീഫ് ജെഫ് ഹോള്ഡന് വ്യക്തമാക്കി. എയര്‍ടാക്സി വരുന്നതോടെ ഒന്നര മണിക്കൂറിലധികമെടുക്കുന്ന ഗൂഡ്ഗാവ്- സെന്‍ട്രല്‍ ഡല്‍ഹി യാത്രയ്ക്ക് ആറ് മിനിറ്റ് മതിയാകും. റോഡില്‍ സഞ്ചരിക്കാന്‍ രണ്ട് മണിക്കൂര്‍ വേണ്ടിടത്ത് യൂബര്‍ എയര്ടാക്സിയിലൂടെ പതിനഞ്ച് മിനിറ്റിനുളളില്‍ എത്താം.
എയര്‍ ടാക്സികളെ ആഢംബരവാഹനമായി കാണേണ്ടെന്ന സൂചനയാണ് യൂബര്‍ നല്‍കുന്നത്. ഭാവിയില്‍ സ്വന്തം കാര്‍ ഉപയോഗിക്കുന്നതിലും ലാഭത്തില്‍ എയര്‍ടാക്സി ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവില്‍ റോഡുകളില്‍ അഞ്ച് ലക്ഷം മണിക്കൂറുകളാണ് മനുഷ്യര്‍ ഓരോ ദിവസവും പാഴാക്കി കളയുന്നതെന്ന് യൂബറിന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എയര്‍ടാക്സികള്‍ വരുന്നതോടെ ഈ സമയം പ്രൊഡക്ടീവായി വിനിയോഗിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വാദം. അര്‍ബന്‍ മൊബിലിറ്റിയില്‍ അതിശയകരമായ മാറ്റമാകും സംഭവിക്കുകയെന്നും ഇലക്ട്രിക് എയര്ക്രാഫ്റ്റായതിനാല് സീറോ ഓപ്പറേഷണല്‍ എമിഷനായിരിക്കുമെന്നും യൂബര്‍ ചൂണ്ടിക്കാട്ടുന്നു.
Uber, which has brought in a revolutionary change in transport field, is all set to popularise its new air taxi project. As the first phase, share taxi system will be arranged in Uber pool model. Four persons can travel in it. Small aircraft will be used for the purpose. The first service is planned to be held in Dallas and Los Angeles by 2020.