Roopa George: An entrepreneur with social commitment

എന്‍ട്രപ്രണര്‍ഷിപ്പ് സക്സസാക്കി മാറ്റിയ ഒരുപാട് സ്ത്രീകളുണ്ടെങ്കിലും തന്നില്‍ നിക്ഷിപ്തമാകുന്ന ഓരോ റോളും ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുമ്പോഴാണ് അവര്‍ വ്യത്യസ്തരാകുന്നത്. എന്‍ട്രപ്രണര്‍ഷിപ്പ് കേവലം മണി മേക്കിംഗ് മാത്രമല്ലെന്നും അതിലൂടെ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ സന്ദേശം കൂടിയാണ് നല്‍കുന്നതെന്നും തെളിയിക്കുകയാണ് രൂപ ജോര്‍ജ്ജ് എന്ന വുമണ്‍ എന്‍ട്രപ്രണര്‍.

രൂപ കേവലം ഒരു റസ്റ്ററന്റ് നടത്തിപ്പുകാരിയല്ല, മറിച്ച് അവര്‍ ഏറ്റെടുക്കുന്ന പല റോളുകളും സേഷ്യലി റസ്പോണ്‍സിബിള്‍ ആണ്. അതില്‍ പ്രധാനം തീരദേശമേഖലകളിലെ സ്‌കൂളില്‍ നടത്തുന്ന ബിന്‍ ഇറ്റ് ഇന്ത്യ ക്യാമ്പയിന്‍ ആണ്. സ്‌കൂളുകളില്‍ വെയ്സ്റ്റ്ബിന്‍ സ്ഥാപിക്കുകയും കുട്ടികളില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള ബോധം വളര്‍ത്തുകയുമാണ് ക്യാമ്പെയ്‌ന്റെ ലക്ഷ്യം. ഇതിന് പുറമേ താഴെത്തട്ടിലുള്ള സ്ത്രീസംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാനും രൂപ സഹായിക്കുന്നു.

ഫോര്‍ട്ട് കൊച്ചിയിലെ ടോക്കിയോബേ റസ്റ്ററന്റിന്റെ ഉടമയാണ് രൂപ ജോര്‍ജ്ജ്. ഹോസ്പിറ്റാലിറ്റി സ്ത്രീകള്‍ക്ക് മികച്ച സംരംഭമാണെന്ന് ഇവര്‍ തെളിയിക്കുന്നു. ഷോര്‍ണ്ണൂര്‍ മയില്‍വാഹനം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബിസിനസ് പാരമ്പര്യത്തില്‍ നിന്ന് ബേബി മറൈന്‍ ഫുഡ്സിന്റെ കുടുബത്തിലേക്ക് മരുമകളായി എത്തിയപ്പോഴും കുടുംബത്തിന്റെ സപ്പോര്‍ട്ട് കൊണ്ടാണ് ബിസിനസ് മുന്നോട്ട് പോകുന്നതെന്ന് രൂപ ജോര്‍ജ്ജ് പറയും. ഒരുപാട് റോളുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നതാണ് സ്ത്രീയുടെ വിജയം. അതുകൊണ്ട് തന്നെ എന്‍ട്രപ്രണര്‍ഷിപ്പിനിടയിലും നൃത്തത്തിനും ഇവര്‍ സമയം കണ്ടെത്തുന്നു.

സംരംഭകയെന്നോ നര്‍ത്തകിയെന്നോ അല്ല മറിച്ച് നല്ലൊരു മനുഷ്യനായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു രൂപ ജോര്‍ജ്ജ്. ബിസിനസും ഡാന്‍സും സോഷ്യല്‍ വര്‍ക്കുമൊക്കെ ഒരു വ്യക്തിയുടെ പേഴ്‌സണാലിറ്റിയുടെ തലങ്ങളെയാണ് കാണിക്കുന്നതെന്ന് രൂപ വിശ്വസിക്കുന്നു. നല്ലത് ചിന്തിച്ച് നല്ലത് പ്രവര്‍ത്തിച്ചാല്‍ നല്ലത് തന്നെ തിരിച്ചുവരുമെന്നതില്‍ തര്‍ക്കമില്ലെന്നും രൂപ പറയുമ്പോള്‍ സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പിന്റെ നല്ലൊരു ഉദാഹരണമായി മാറുകയാണ് ഈ വുമണ്‍ എന്‍ട്രപ്രണര്‍.

Entrepreneurship is not just for money making but social responsibility for Roopa George. Roopa runs Asian Kitchen by Tokyo Bay restaurant at Fort Kochi. She is dedicated to her business as well as to social activities. Roopa supports women and children and creates more job opportunities among society.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version