Global Entrepreneurship Summit will give a big boost to Indian startups

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടാനുളള അവസരമാണ് ഹൈദരാബാദില്‍ 28 ന് ആരംഭിക്കുന്ന ഗ്ലോബല്‍ എന്‍ട്രപ്രണര്‍ഷിപ്പ് സമ്മിറ്റ്. ലോകം നേരിടുന്ന പൊതുപ്രശ്‌നങ്ങള്‍ക്ക് സൊല്യൂഷനുകള്‍ അവതരിപ്പിക്കുന്ന ടാലന്റഡ് ഇന്നവേറ്റേഴ്‌സിനെ അന്താരാഷ്ട്ര നിക്ഷേപകരുമായി കൂട്ടിയിണക്കാന്‍ ലക്ഷ്യമിടുന്ന സമ്മിറ്റില്‍ ഇന്ത്യയില്‍ നടക്കുന്ന ഇന്നവേഷനുകളും റിസര്‍ച്ചും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാനുളള അവസരമാകും. വുമണ്‍ എന്‍ട്രപ്രണേഴ്‌സിനെ സപ്പോര്‍ട്ട് ചെയ്യുന്നതിനായി വുമണ്‍ ഫസ്റ്റ്, പ്രോസ്പിരിറ്റി ഫോര്‍ ഓള്‍ എന്ന തീമിലാണ് ഇക്കുറി സമ്മിറ്റ് നടക്കുക.

വികസിത രാജ്യങ്ങളില്‍ പോലും ബിസിനസിലേക്ക് എത്താന്‍ സ്ത്രീകള്‍ക്ക് മുന്നില്‍ ഇന്നും നിരവധി തടസങ്ങളുണ്ട്. ഇവ മറികടന്ന് അവരുടെ ആശയങ്ങള്‍ പുതിയ തലത്തിലെത്തിക്കാനുളള ഊര്‍ജ്ജം നല്‍കുകയാണ് സമ്മിറ്റ് ലക്ഷ്യം വെയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഇവാന്‍ക ട്രംപ് തുടങ്ങിയവര്‍ സമ്മിറ്റില്‍ പങ്കെടുക്കും. നൂറ് ഇന്നവേറ്റീവ് സ്റ്റാര്‍ട്ടപ്പുകളുടെ പ്രൊഡക്ടുകള്‍ സമ്മിറ്റില്‍ ഷോക്കേസ് ചെയ്യും. ടെക്‌നോളജി മേഖലയില്‍ ഉള്‍പ്പെടെ ആഗോള തലത്തില്‍ അനുഭവസമ്പത്തുളള നിക്ഷേപകരുമായി സംവദിക്കാനുളള അവസരമാകും ഇന്ത്യയിലെ യുവസംരംഭകര്‍ക്ക് ഇതിലൂടെ ലഭിക്കുക.

ഗ്ലോബല്‍ എമേര്‍ജിംഗ് എന്‍ട്രപ്രണേഴ്‌സും ഇന്‍വെസ്റ്റേഴ്‌സും ഒരുമിക്കുന്ന വേദിയില്‍ നെറ്റ് വര്‍ക്കിംഗിനും മെന്ററിംഗിനും പുറമേ വിവിധ സെഷനുകളില്‍ വര്‍ക്ക്‌ഷോപ്പുകളും പിച്ച് ഫെസ്റ്റും നടക്കും. 500 ഓളം പേരില്‍ നിന്ന് തെരഞ്ഞെടുത്ത 35 സംരംഭകര്‍ക്ക് അവരുടെ ആശയം ആഗോള നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാം. ഫണ്ടിംഗിന് പുറമേ മെന്ററിംഗ് സപ്പോര്‍ട്ടിനുളള അവസരം കൂടിയാണ് പിച്ചിംഗ് സെഷനിലൂടെ ലഭിക്കുകയെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.

2010 മുതലാണ് ഗ്ലോബല്‍ എക്കണോമിക് സമ്മിറ്റ് ആരംഭിച്ചത്. ആദ്യമായിട്ടാണ് സമ്മിറ്റ് സൗത്ത് ഏഷ്യയില്‍ എത്തുന്നത്.

The Global Entrepreneurship Summit to begin on November 28 in Hyderabad is all set to open opportunities for Indian start-ups to gain worldwide attention. The three-day summit will turn to be a venue for showcasing the Indian innovations and research to the world. Apart from networking and mentoring, the stage shared by global investors and emerging entrepreneurs will witness workshops in various sessions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version