യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ (EFTA) അംഗങ്ങളിൽ നിന്ന് ഇന്ത്യ നൂറ് ബില്യൺ ഡോളർ നിക്ഷേപം ആകർഷിച്ചതായും 150 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാനുള്ള സാധ്യത പരിഗണനയിലാണെന്നും വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ.

ഐസ്‌ലാൻഡ്, ലിച്ചെൻ‌സ്റ്റൈൻ, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നിവയാണ് യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ രാജ്യങ്ങൾ. ഈ നാല് രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ വൻ അവസരങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യ-ഇഎഫ്ടിഎ വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാർ പ്രകാരം, അടുത്ത 15 വർഷത്തേക്ക് ഇഎഫ്ടിഎയിൽ നിന്ന് 100 ബില്യൺ ഡോളറിന്റെ എഫ്ഡിഐ രാജ്യത്തിനു ലഭിച്ചതായും ഐപി നിയമങ്ങളിലെ ഡാറ്റ എക്സ്ക്ലൂസിവിറ്റി അന്തിമമാക്കിയ ശേഷം 150 ബില്യൺ ഡോളറിന്റെ കരാർ കൂടി ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

india is set to attract $250 billion investment from efta nations (iceland, norway, switzerland, liechtenstein) under the new trade and economic partnership agreement.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version